അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ദിൽബേച്ചാരയും തമിഴ്റോക്കേഴ്സ് ചോർത്തി.
2/ 9
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സൗജന്യമായി കാണാമായിരുന്നിട്ടു പോലും ഓൺലൈനിലൂടെ ചോർത്തിയിരിക്കുകയാണ് പൈറസി വെബ്സൈറ്റായ തമിഴ്റോക്കേഴ്സ്.
3/ 9
24ന് വൈകിട്ട് 7.30നാണ് ചിത്രം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ചിത്രം ഓൺലൈനിൽ തമിഴ്റോക്കേഴ്സ് ചോർത്തി.
4/ 9
ചോർത്തിയ വേർഷന്‍ എച്ച് ഡി ക്വാളിറ്റിയിലുള്ളതാണെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. നേരത്തെയും വിവിധ ഭാഷകളിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ തമിഴ് റോക്കേഴ്സ് ചോര്‍ത്തിയിട്ടുണ്ട്. ഇതിനെതിരെ നിരവധി പരാതികളാണ് നിലവിലുള്ളത്.
5/ 9
അതേസമയം റെക്കോഡുകൾ ഭേദിച്ചിരിക്കുകയാണ് സുശാന്ത് സിംഗ് രാജ്പുത് ചിത്രം ദേൽ ബേച്ചാര. റിലീസ് ചെയ്ത് മണിക്കൂറുക്കൾക്കകം തന്നെ IMDb റേറ്റിംഗിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ചിത്രം.
6/ 9
ടോപ്പ് റേറ്റഡ് ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിലും ആദ്യ സ്ഥാനത്തുള്ള ചിത്രവും ദിൽ ബേച്ചാരയാണ്.
7/ 9
ജോൺ ഗ്രീനിന്റെ നോവലായ ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസ് എന്ന നോവലിനെ ആസ്പദമാക്കി ഇതേ പേരിൽ 2014 പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ദിൽ ബേച്ചാര.
8/ 9
സഞ്ജന സാങ്ഘിയാണ് ചിത്രത്തിലെ നായിക. എആർ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം സൂപ്പർ ഹിറ്റാണ്.
9/ 9
ചിത്രത്തിന്റെ ട്രെയിലറും റെക്കോർഡുകൾ ഭേദിച്ചിരുന്നു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പേർ കണ്ട ട്രെയിലർ എന്ന റെക്കോർഡാണ് സുശാന്തിന്റെ അവസാന ചിത്രത്തിനുള്ളത്.