റിപ്പോർട്ടുകൾ പ്രകാരം, ഓസ്‌ട്രേലിയയിൽ നിന്നും കാനഡയിൽ നിന്നും എത്തിയ എൻആർഐ അതിഥികളാണ് ഇന്ത്യൻ കറൻസി നോട്ടുകൾക്കൊപ്പംയുഎസ് ഡോളറുകളും വധൂവരന്മാർക്ക് മേൽ വർഷിച്ചത്. സ്റ്റേജും തറയും പൂർണമായും നോട്ടുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നത് വീഡിയോയിൽ കാണാം. പണമടങ്ങിയ ബാഗുകളുമായി എത്തിയ ബന്ധുക്കൾ അത് വധൂവരന്മാരുടെ തലയിലൂടെ വര്‍ഷിക്കുന്നതും വീഡിയോയിലുണ്ട്.
വീഡിയോ കാണാം:
advertisement
നിലത്ത് വീണുകിടക്കുന്ന നോട്ടുകൾ ചിലർ പെറുക്കിയെടുത്ത് മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. ഏകദേശം 4 മുതൽ 5 ലക്ഷം രൂപ വരെ ഇത്തരത്തിൽ വിതറിയെന്നാണ് കണക്കാക്കപ്പെടുന്നത്. വിവാഹങ്ങളിലെ ഇത്തരം അമിതമായ ആഡംബര പ്രദർശനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Summary: A wedding video from the Patti area of Tarn Taran district, Punjab, has gone viral after guests were filmed showering the bride and groom with a massive amount of cash. The event, which took place on February 14, has triggered a heated discussion online regarding ostentatious displays of wealth.
Footage shows NRI guests from Australia and Canada emptying bags of cash over the couple standing on the wedding stage. Both Indian Rupees and US Dollars were used, completely carpeting the stage and floor in banknotes.
