TRENDING:

Viral video | കാമുകൻ തന്റെ അച്ഛനമ്മമാർക്ക് സ്വീകാര്യനല്ല; വീഡിയോയുമായി യുവതി

Last Updated:

കാമുകനെ വീട്ടുകാർ എതിർക്കുന്നതിന്റെ കാരണവുമായി യുവതി. വീഡിയോ വൈറൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സോഷ്യൽ മീഡിയ (social media) യുഗത്തിൽ, ഓരോ ദിവസവും ചില വീഡിയോകൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും വൈറലാകുന്നത് നാം കാണുന്നു. ചില വീഡിയോകൾ ഞെട്ടിപ്പിക്കുന്നതാണെങ്കിൽ, മറ്റുള്ളവ നിങ്ങളെ ചിരിപ്പിക്കുകയും അവസാനം വരെ രസിപ്പിക്കുകയും ചെയ്യുന്നു. ഐപിഎസ് ഓഫീസർ ദിപാൻഷു കബ്ര പങ്കുവെച്ച രസകരമായ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് (video goes viral). ഈ വീഡിയോയിൽ, ഒരു യുവതി താൻ നേരിട്ട 'അഗ്നിപരീക്ഷ' സുഹൃത്തുക്കളോട് വിവരിക്കുന്നത് കാണാം.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
advertisement

"കുട്ടികളെ മാതാപിതാക്കളേക്കാൾ നന്നായി മനസ്സിലാക്കുന്നവർ ആരുണ്ട്?" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ.

ട്വീറ്റിന്റെ ലിങ്ക് ഇതാ:

ഷോർട്ട് ക്ലിപ്പിൽ, ഒരു കൂട്ടം സ്ത്രീകൾ ആഴിക്ക് ചുറ്റും ഇരുന്ന് രസിക്കുന്നതായി കാണാം. സ്ത്രീകളിലൊരാൾ മറ്റുള്ളവരോട് പറയുന്നത് കേൾക്കാം:

advertisement

“ഞങ്ങൾ 36 പ്രധാന സ്വഭാവവിശേഷങ്ങളും പങ്കുവെച്ചിട്ടും ഞങ്ങളുടെ കുടുംബം എന്റെ കാമുകനെ നിരസിച്ചത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? അവർക്ക് പറയാനുള്ളത് ഇതാണ്: ഞങ്ങളുടെ മകളെപ്പോലെ വിഡ്ഢിയായ മരുമകനെ ഞങ്ങൾക്ക് വേണ്ട.'' ഇത് കേട്ട് അവിടെയുണ്ടായിരുന്ന സുഹൃത്തുക്കളെല്ലാം ചിരിക്കാൻ തുടങ്ങി. ഈ വീഡിയോയ്ക്ക് 500ൽ അധികം ലൈക്കുകൾ ഉണ്ട്, ആളുകൾ അതിൽ തമാശയുള്ള കമന്റുകൾ ഇടുന്നതും തകൃതിയായി നടന്നു.

വീഡിയോയിലെ ഈ അപ്രതീക്ഷിത ‘ട്വിസ്റ്റ്’ കണ്ട് ആളുകൾ പൊട്ടിച്ചിരിയാണ്. "ഇവർ ഓൺലൈനിൽ പഠിക്കുന്ന കുട്ടികളാണ്" എന്ന് ഒരാൾ അഭിപ്രായപ്പെട്ടു, മറ്റുള്ളവർ ട്വീറ്റിൽ LOL, ROFL ഇമോജികൾ പോസ്റ്റ് ചെയ്തു. വീഡിയോയും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.

advertisement

കബ്രയുടെ ട്വീറ്റിന് 67 റീട്വീറ്റുകൾ ലഭിച്ചു. രസകരവും പ്രചോദനകരവുമായ ട്വീറ്റുകൾ കബ്ര പങ്കിടാറുണ്ട്. അദ്ദേഹത്തിന്റെ അക്കൗണ്ടിൽ, ആളുകൾ അദ്ദേഹത്തിന്റെ ട്വീറ്റുകൾ നന്നായി ആസ്വദിക്കുന്നു. 2021-ൽ ഛത്തീസ്ഗഢ് പുതിയ ഡിപിആർ കമ്മീഷണറായി ദിപാൻഷു കബ്രയെ നിയമിച്ചിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A video had gone viral on Twitter where a set of women seated around bonfire exchange light banter when one of them narrate the incident where her parents rejected her boyfriend. The video holds a hilarious twist till the end of it

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral video | കാമുകൻ തന്റെ അച്ഛനമ്മമാർക്ക് സ്വീകാര്യനല്ല; വീഡിയോയുമായി യുവതി
Open in App
Home
Video
Impact Shorts
Web Stories