വെള്ളിയാഴ്ച രാത്രി കല്യാണം നടക്കുന്ന സാഹിബാബാദിലെ ഒരു ബാങ്ക്വറ്റ് ഹാളിലാണ് വീഡിയോ ചിത്രീകരിച്ചത്. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ സാഹിബാബാദിലാണ് സംഭവം. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരിലാണ് കയ്യാങ്കളി ഉണ്ടായത്.
വീഡിയോയിൽ ചിലർ ഷെർവാണി ധരിച്ച യുവാവിന് ചുറ്റും ആക്രോശത്തോടെ പെരുമാറുന്നത് കാണാമായിരുന്നു. വരനെ ഹാളിലേക്ക് വലിച്ചിഴച്ച് മർദിക്കുന്നുണ്ട്.
ഒടുവിൽ വരനെ രക്ഷിച്ചത് ബന്ധുവായ സ്ത്രീയാണ്. നാടകീയതയ്ക്കിടയിൽ, ബാങ്ക്വറ്റ് ഹാൾ ജീവനക്കാരും മറ്റ് അതിഥികളും സംഭവത്തിന്റെ വീഡിയോ ഫോണിൽ പകരഹ്ന്ന തിരക്കിലായിരുന്നു.
advertisement
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടതിന് വധുവിന്റെ ഭാഗത്തുനിന്നുള്ളവർ യുവാവിനെ മർദിച്ചെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് പരാതിയും നൽകിയിട്ടുണ്ടെന്നാണ് സൂചന. വൈറലായ ദൃശ്യങ്ങൾ ചുവടെ കാണാം.
വരന്റെ പിതാവ് സ്ത്രീധനമായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായും ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വിവാഹം വേണ്ടെന്ന് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ലോക്‌മത് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നിക്കാഹ് ചടങ്ങുകൾ നടക്കാൻ നിമിഷങ്ങൾ ശേഷിക്കെയാണ് വരന്റെ ഭാഗത്തു നിന്നും ഇത്തരമൊരു ആവശ്യം ഉയർന്നതത്രെ.
വധുവിന്റെ കുടുംബം ഇതിനകം മൂന്ന് ലക്ഷം രൂപയും ഒരു ലക്ഷം രൂപ വിലമതിക്കുന്ന വജ്രമോതിരവും നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വരന്റെ ഭാഗം തൃപ്തരായില്ല. ഏറെ നിർബന്ധിച്ചിട്ടും വരന്റെ വീട്ടുകാർക്ക് അത് ബോധ്യപ്പെട്ടില്ല. ഇത് വധുവിന്റെ വീട്ടുകാർക്കിടയിൽ രോഷം ഉണ്ടാക്കുകയും വരനെ മർദ്ദിക്കുന്നതിൽ കലാശിക്കുകയും ചെയ്തു.
ഇയാൾ മുമ്പ് 2-3 തവണ വിവാഹിതനായിട്ടുണ്ടെന്നും പെൺകുട്ടിയുടെ പക്ഷം അവകാശപ്പെട്ടു. ആഗ്രയിൽ താമസിക്കുന്ന മുസമ്മിൽ എന്നയാളാണ് വരൻ.
Summary: A groom was thrashed up by the relatives of the bride after they demanded a huge sum as dowry just before the start of wedding ceremonies