TRENDING:

Viral | പെരുമ്പാമ്പിന്റെ പിടിയിൽ നിന്ന് പട്ടിയെ രക്ഷിച്ച് കുട്ടികൾ; വീഡിയോ വൈറൽ

Last Updated:

വളർത്തുനായയെ ചുറ്റിയ വലിയ പാമ്പിനോട് ധീരരായ മൂന്ന് കുട്ടികൾ പോരാടുന്നതാണ് വീഡിയോയിൽ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു പഴയ വീഡിയോ (old video)  ഇന്റർനെറ്റിൽ (internet) വീണ്ടും പ്രത്യക്ഷപ്പെടുകയും നെറ്റിസൺസിനെ ഞെട്ടിക്കുകയും ചെയ്യുന്നു. വളർത്തുനായയെ (pet dog) ചുറ്റിയ വലിയ പാമ്പിനോട് ധീരരായ മൂന്ന് കുട്ടികൾ പോരാടുന്നതാണ് വീഡിയോയിൽ. “figensezgin” എന്ന ഉപയോക്താവാണ് വീഡിയോ ട്വിറ്ററിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
advertisement

രണ്ട് ഇളയ ആൺകുട്ടികൾ (young boys) അവരുടെ നായയുടെ മേലുള്ള പാമ്പിന്റെ പിടി അയക്കാൻ ശ്രമിക്കുമ്പോൾ ഒരു ആൺകുട്ടി പാമ്പിന്റെ തല പുല്ലിലേക്ക് വലിച്ചടുപ്പിക്കൻ ശ്രമിക്കുന്നത് കാണാം. മറുവശത്ത്, സംഭവങ്ങൾ കണ്ട് പൂച്ച ആശയക്കുഴപ്പത്തിലാണെന്ന് തോന്നുന്നു. വീഡിയോ ഒന്ന് കണ്ടു നോക്കൂ:

വീഡിയോയ്ക്ക് 20 ദശലക്ഷത്തിലധികം വ്യൂവേഴ്സിനെ നേടാൻ കഴിഞ്ഞു. “ഒരു മനുഷ്യൻ അവന്റെ ഭക്ഷണം കഴിക്കുകയും ചില മൃഗങ്ങൾ അവരുടെ ഭക്ഷണം തട്ടിയെടുക്കാൻ തുടങ്ങുകയും ചെയ്യുന്നുവെന്ന് സങ്കൽപ്പിക്കുക. ഇതൊരു പ്രകൃതിദത്ത സന്തുലിതാവസ്ഥയാണ്, ശല്യപ്പെടുത്തേണ്ട ആവശ്യമില്ലാത്ത ഒരു ആവാസവ്യവസ്ഥയുടെ ഭാഗമാണിത്. നമുക്കെല്ലാവർക്കും നായ്ക്കളെയോ പൂച്ചകളെയോ മുയലുകളെയോ ഇഷ്ടമാണ്, പക്ഷേ ഇത് വളരെ സ്വാഭാവികമാണ്,” ഒരു ട്വിറ്റർ ഉപയോക്താവ് അഭിപ്രായപ്പെട്ടു. മറ്റൊരാൾ എഴുതി, “ഇത് കണ്ടിട്ട് ഞാൻ ഭയന്നുവിറച്ചു – കൊള്ളാം കുട്ടികളേ!!!”

advertisement

read also: ‘മാർക്ക് സക്കർബർഗ് ആളെങ്ങനെ?’ ; മെറ്റ ചാറ്റ് ബോട്ടിന്റെ രസകരമായ മറുപടി

ഷെത്പാൽ ഗ്രാമവാസികൾ പാമ്പുകളെ വളർത്തുമൃഗങ്ങളായി കണക്കാക്കുന്നു, ആരും അവയെ ഭയപ്പെടുന്നില്ല. വാസ്തവത്തിൽ, ഗ്രാമവാസികൾ അവരുടെ വീടുകളിൽ ഒരു പ്രത്യേക മൂല സൃഷ്ടിച്ചിട്ടുണ്ട്, നാഗങ്ങൾക്ക് വേണ്ടി, എപ്പോൾ വേണമെങ്കിലും അവയ്ക്ക് ഇഴഞ്ഞുവന്ന് അവിടെ താമസിക്കാൻ കഴിയും. ഒരു പുതിയ വീട് പണിയുമ്പോഴും ഗ്രാമവാസികൾ നാഗങ്ങൾക്കായി ഒരു സമർപ്പിത കോണ്‍ ഉൾപ്പെടുത്താറുണ്ട്. അവിടെ അവയെ സന്ദർശിക്കാനും ആരാധിക്കാനും പാൽ നൽകാനും കഴിയും. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം വീടിന്റെ ഈ പ്രത്യേക മൂലയെ ദേവസ്ഥാനം എന്ന് വിളിക്കുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral | പെരുമ്പാമ്പിന്റെ പിടിയിൽ നിന്ന് പട്ടിയെ രക്ഷിച്ച് കുട്ടികൾ; വീഡിയോ വൈറൽ
Open in App
Home
Video
Impact Shorts
Web Stories