TRENDING:

ബംഗാളിൽ നിന്ന് ആപ്പിൾ വാങ്ങാൻ ഡൽഹിയിലെത്തിയ വ്യവസായിയെ സുഹൃത്ത് മൂന്ന് ലക്ഷം രൂപയ്ക്ക് തട്ടിക്കൊണ്ടു പോയി

Last Updated:

തന്റെ സുഹൃത്തായ അജയ് എന്ന ആളെ വിശ്വസിച്ചാണ് അദ്ദേഹം ഡൽഹി വിമാനത്താവളത്തിൽ എത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആപ്പിൾ വാങ്ങാനായി പശ്ചിമ ബംഗാളിൽ നിന്ന് ഡൽഹിയിൽ എത്തിയ വ്യവസായിയെ തട്ടിക്കൊണ്ടുപോയി മൂന്നു ലക്ഷത്തോളം രൂപ കവർന്നു. വിമാനത്താവളത്തിലെത്തിയ ബബ്ലൂ യാദവ് എന്ന 31 കാരനെ അദ്ദേഹത്തിന്റെ തന്നെ സുഹൃത്താണ് കെണിയിൽപ്പെടുത്തിയത്. തുടർന്ന് ഇയാൾ മൂന്നു ലക്ഷത്തോളം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. സിലിഗുരിയിലെ ബാഗ്‌ഡോഗ്ര വിമാനത്താവളത്തിൽ നിന്ന് ആണ് വ്യവസായി ഡൽഹിയിൽ എത്തുന്നത്. വളരെ പ്രസിദ്ധമായ ആസാദ്പൂർ മാണ്ഡിയിൽ നിന്ന് ആപ്പിൾ വാങ്ങാൻ ആണ് അദ്ദേഹം തലസ്ഥാനത്തേക്ക് യാത്ര തിരിച്ചത്.
advertisement

തന്റെ സുഹൃത്തായ അജയ് എന്ന ആളെ വിശ്വസിച്ചാണ് അദ്ദേഹം ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് സുഹൃത്ത് അയച്ച ടാക്സിയിൽ കയറി പോവുകയും ചെയ്തു. എന്നാൽ പിന്നീടാണ് ഇത് തനിക്കുള്ള കെണിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. ഇയാളെ ടാക്സി ഡ്രൈവർ ഇറക്കിവിട്ടത് ദ്വാരകയിലെ സെക്ടർ- 21ൽ ആണ്. അവിടെ നിന്ന് യാദവിനെ ഒരു ഒറ്റപ്പെട്ട ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു .സുഹൃത്തിന്റെ കൂട്ടാളികളിൽ ഒരാളും അവിടെ ഉണ്ടായിരുന്നു.

Also read-വാവയല്ല മുത്താണ് ജോയ്; പാമ്പുകളുടെ സ്വത്താണ്;18 വർഷത്തിനിടെ 7000ത്തിലധികം പാമ്പുകൾക്ക് രക്ഷകനായി ‘പാമ്പ് ജോയ്’

advertisement

തുടർന്ന് പിറ്റേദിവസം സുഹൃത്തായ അജയന്റെ സംഘത്തിലെ നാല് പേർ കൂടി ഫ്ലാറ്റിലെത്തി യാദവിനെ ബഹദൂർഗഡിലെ ഒറ്റപ്പെട്ട ഒരു ഡയറി ഫാമിലേക്ക് ബലമായി തട്ടിക്കൊണ്ടു പോയി. ശേഷം ഇയാളെ വിട്ടയക്കണമെങ്കിൽ മോചനദ്രവ്യം നൽകാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവിൽ യാദവ് തന്റെ ബന്ധുക്കളെ വിവരം അറിയിച്ച ശേഷം അഞ്ച് വ്യത്യസ്ത യുപിഐ ഐടികളിൽ നിന്നായി 2.7 ലക്ഷം രൂപ ഇവർക്ക് അയച്ചു നൽകുകയും ചെയ്തു.

അതേസമയം പോലീസിൽ ഇക്കാര്യം അറിയിക്കരുതെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും യാദവ് സംഘത്തിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ട ശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഈ കേസിൽ ഇതുവരെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

advertisement

മുമ്പ് 60 കാരനായ വയോധികനെ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാംഗ്ലൂർ സ്വദേശിയും റിട്ടയേഡ് സർക്കാർ ഉദ്യോഗസ്ഥനും കൂടിയായ 60കരനിൽ നിന്ന് 82 ലക്ഷം രൂപയാണ് പ്രതികളായ രണ്ട് യുവതികൾ തട്ടിയെടുത്തത്. 40 വയസ്സുള്ള റീന അന്നമ്മ, 30 കാരി സ്‌നേഹ എന്നിവരാണ് പോലീസ് പിടിയിലായത്. ഏപ്രിലിൽ ഒരു സുഹൃത്ത് മുഖേനയാണ് ആദ്യമായി അന്നമ്മയെ പരിചയപ്പെട്ടതെന്ന് പരാതിക്കാരൻ പറയുന്നു. യുവതിയുടെ മകൻ ക്യാൻസർ ബാധിതനാണെന്ന് പറഞ്ഞ് ഇവരെ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ സഹായമായി 5000 രൂപ ഇവർക്ക് നൽകുകയും ചെയ്തു. എന്നാൽ പിന്നീട് പല ആവശ്യങ്ങൾ പറഞ്ഞ് ഇയാളിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ബംഗാളിൽ നിന്ന് ആപ്പിൾ വാങ്ങാൻ ഡൽഹിയിലെത്തിയ വ്യവസായിയെ സുഹൃത്ത് മൂന്ന് ലക്ഷം രൂപയ്ക്ക് തട്ടിക്കൊണ്ടു പോയി
Open in App
Home
Video
Impact Shorts
Web Stories