വാവയല്ല മുത്താണ് ജോയ്; പാമ്പുകളുടെ സ്വത്താണ്;18 വർഷത്തിനിടെ 7000ത്തിലധികം പാമ്പുകൾക്ക് രക്ഷകനായി 'പാമ്പ് ജോയ്'

Last Updated:

2005 ൽ ആദ്യമായി ഒരു പെരുമ്പാമ്പിനെ പിടികൂടിയാണ് അദ്ദേഹം പാമ്പുപിടുത്തത്തിന് തുടക്കം കുറിച്ചത്

പാമ്പ്
പാമ്പ്
‘പാവാട’ സിനിമയിൽ പ്രിഥ്വിരാജ് അവതരിപ്പിച്ച ഫുൾ ടൈം മദ്യപിച്ച് ‘പാമ്പാ’യി നടക്കുന്ന പാമ്പ് ജോയ് അല്ല ഇത്. പാമ്പുപിടുത്തക്കാർ പാമ്പുകളെ അതിവിദഗ്ധമായി പിടികൂടുന്നതിന്റെയും രക്ഷപ്പെടുത്തുന്നതിന്റെയും വീഡിയോകളും വാർത്തകളും നാം ദിനംപ്രതി കേൾക്കാറുണ്ട്. ഇപ്പോൾ നിരവധി പാമ്പുകൾക്ക് രക്ഷകനായി എത്തിയ കർണാടക സ്വദേശിയായ ഒരു പാമ്പുപിടുത്തക്കാരൻ ആണ് ഏവരുടെയും ശ്രദ്ധ നേടുന്നത്. ജോയ് മസ്കറീൻസ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. വ്യത്യസ്ത ഇനങ്ങളിൽ പെട്ട പാമ്പുകളെ വളരെ സമർത്ഥമായി പിടികൂടാൻ കഴിവുള്ള ആളാണ് ജോയ്. ആളുകൾക്കിടയിൽ പാമ്പ് ജോയി (സ്നേക്ക് ജോയ്) എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. കർണാടകയിലെ ഒരു ചെറുപട്ടണമായ ബെൽത്തങ്ങാടി സ്വദേശിയാണ് ഇദ്ദേഹം.
2005 മുതൽ ഇതുവരെയുള്ള കാലയളവിൽ 7000- ത്തിലധികം പാമ്പുകളെ ജോയി രക്ഷിച്ചതായാണ് വിവരം. 2005 ൽ ആദ്യമായി ഒരു പെരുമ്പാമ്പിനെ പിടികൂടിയാണ് അദ്ദേഹം പാമ്പുപിടുത്തത്തിന് തുടക്കം കുറിച്ചത്. തുടർന്ന് ഇഴ ജന്തുക്കളുടെ സംരക്ഷണമായി ജോയിയുടെ മുഖ്യ ലക്ഷ്യം. കൂടാതെ 2006 വരെ അദ്ദേഹം പെരുമ്പാമ്പുകളെ മാത്രമേ പിടികൂടി സംരക്ഷിച്ചിരുന്നുള്ളൂവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അതേ വർഷം തന്നെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ഒരു മൂർഖൻ പാമ്പിനെ പിടികൂടേണ്ടി വന്നു. അതിനുശേഷമാണ് പാമ്പുകളുടെ രക്ഷാദൗത്യം മുഴുവനായി ഏറ്റെടുക്കാമെന്ന ആശയം വന്നത് .
advertisement
Also Read- നാൽപതുകാരന്റെ വയറ്റിൽ ഒരു സൂപ്പർ മാർക്കറ്റ്; കാന്തം, ഇയര്‍ഫോണ്‍, ലോക്കറ്റ് അടക്കം നൂറോളം വസ്തുക്കൾ സർജറിയിലൂടെ പുറത്ത്
അങ്ങനെ 2007 ൽ ഒരു രാജവെമ്പാലയെയും ജോയ് പിടികൂടി രക്ഷപ്പെടുത്തി. പശ്ചിമഘട്ട മേഖലയിൽനിന്ന് ഇറങ്ങിവന്ന ഉഗ്ര വിഷമുള്ള പാമ്പായ രാജവെമ്പാലയെ അദ്ദേഹം പിടികൂടിയ ശേഷം കാട്ടിലേക്ക് തുറന്നു വിടുകയായിരുന്നു. അതേസമയം കുറച്ചു ദിവസങ്ങൾക്കു മുൻപ് പാമ്പുകളുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മറ്റൊരാളും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇയാളുടെ വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയി മാറുകയും ചെയ്തിരുന്നു. ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിൽ നിന്നുള്ള യാദവ് എന്ന ആളായിരുന്നു അത്. ഉത്തർപ്രദേശിൽ വർഷങ്ങൾക്കു മുൻപ് പാമ്പുകളുടെ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ വ്യക്തി കൂടിയാണ് യാദവ്. അതായത് 23 വർഷത്തിനിടയിൽ ഏകദേശം 8000 ത്തിലധികം പാമ്പുകളുടെ രക്ഷാദൗത്യം അദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്.
advertisement
Also Read- റസ്റ്ററന്റിൽ കറിവെക്കാൻ പിടിച്ച കൊഞ്ചിനെ 18,000 രൂപയ്ക്ക് വാങ്ങി ജീവനോടെ കടലിൽ വിട്ടു; യുവതിയ്ക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ
കൂടാതെ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ഒരാൾ കൂടിയാണ് യാദവ്. അദ്ദേഹത്തിന്റെ സ്വന്തം യൂട്യൂബ് ചാനലായ മുരളിവാലെ ഹൗസ്‌ല എന്ന ചാനലിൽ നിലവിൽ 85 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്‌സ് ഉണ്ട്. ഇതിന് പുറമേ ഫേസ്ബുക്കിൽ 46 ലക്ഷവും ഇൻസ്റ്റാഗ്രാമിൽ 3.5 ലക്ഷവും ഫോളോവേഴ്‌സും അദ്ദേഹത്തിനുണ്ട്. എന്നാൽ പാമ്പുകളെ കൈകാര്യം ചെയ്യുന്നത് ഒരു കുട്ടിക്കളിയല്ലെന്നും ചെറിയ പിഴവ് പോലും ഒരാളുടെ ജീവന് ഭീഷണിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരു അഭിമുഖത്തിൽ അദ്ദേഹം തന്റെ അനുഭവങ്ങളും തുറന്നു പങ്കുവെച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വാവയല്ല മുത്താണ് ജോയ്; പാമ്പുകളുടെ സ്വത്താണ്;18 വർഷത്തിനിടെ 7000ത്തിലധികം പാമ്പുകൾക്ക് രക്ഷകനായി 'പാമ്പ് ജോയ്'
Next Article
advertisement
'വിവാഹം കഴിഞ്ഞ് രണ്ടാം മാസം കൈയോടെ പിടികൂടി’; ചഹല്‍ വഞ്ചിച്ചതായി ധനശ്രീവര്‍മയുടെ വെളിപ്പെടുത്തൽ
'വിവാഹം കഴിഞ്ഞ് രണ്ടാം മാസം കൈയോടെ പിടികൂടി’; ചഹല്‍ വഞ്ചിച്ചതായി ധനശ്രീവര്‍മയുടെ വെളിപ്പെടുത്തൽ
  • ധനശ്രീ ചഹലുമായി വിവാഹം കഴിഞ്ഞ് രണ്ടാമത്തെ മാസത്തിൽ തന്നെ വഞ്ചന കണ്ടെത്തിയതായി വെളിപ്പെടുത്തി.

  • ധനശ്രീയുടെ വെളിപ്പെടുത്തൽ റിയാലിറ്റി ഷോയിൽ നടി കുബ്ര സെയ്തിനോട് സംസാരിക്കുമ്പോഴായിരുന്നു.

  • വിവാഹമോചനത്തിന് ശേഷം ജീവനാംശം സംബന്ധിച്ച അഭ്യൂഹങ്ങൾ അസത്യമാണെന്ന് ധനശ്രീ വ്യക്തമാക്കി.

View All
advertisement