ഇദ്ദേഹത്തിന്റെ കൈപ്പടയിലെഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ഈ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
അഭിതാന്‍ഷു എന്ന അക്കൗണ്ടില്‍ നിന്ന്, പേജിന്റെ മുഴുവന്‍ ഭാഗവും ആവശ്യപ്പെട്ടവര്‍ക്കായി പോസ്റ്റ് ചെയ്യുന്നുവെന്ന തലക്കെട്ടോടെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
advertisement
പേപ്പറിലെഴുതിയ വാക്കുകളുടെ അര്‍ത്ഥമല്ല ആരാധകരെ സൃഷ്ടിച്ചത്. മറിച്ച് ആ വാക്കുകളുടെ ഭംഗിയാണ്. നല്ല ഭംഗിയുള്ള കൈയക്ഷരമെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടത്.
”എന്തൊരു ഭംഗിയുള്ള കൈയക്ഷരമാണ് ബ്രോ. സ്വന്തം വികാരങ്ങള്‍ തുറന്നെഴുതാന്‍ കഴിയുന്ന ഇത്തരം ആളുകളെയാണ് നമുക്ക് വേണ്ടത്, ”, എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ”നിങ്ങളുടെ കൈയക്ഷരത്തെ ഞാന്‍ പ്രണയിക്കുന്നു,” എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. ”ഭംഗിയുള്ള കൈയക്ഷരത്തിന് ഉടമയായ ഈ മനുഷ്യന്‍ മികച്ച അംഗീകാരം അര്‍ഹിക്കുന്നു,” എന്നാണ് മറ്റൊരാളുടെ കമന്റ്.
ലോകത്തിലെ മികച്ച കൈയക്ഷരത്തിന്റെ ഉടമ എന്ന നിലയില്‍ ആഗോള അംഗീകാരം ലഭിച്ച വ്യക്തിയാണ് നേപ്പാള്‍ സ്വദേശിയായ പ്രകൃതി മല്ല. യുഎഇയുടെ 51-മത് സ്പിരിറ്റ് ഓഫ് യൂണിയന്‍ ചടങ്ങില്‍ പ്രകൃതി മല്ല അഭിനന്ദന കത്ത് അയച്ചിരുന്നു. യുഎഇ ഭരണകൂടത്തെ പ്രകീര്‍ത്തിച്ചായിരുന്നു കത്ത്. കത്ത് എംബസിയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.