15 മണിക്കൂർ ; 470 കിലോഗ്രാം വെള്ളി പാദസരങ്ങൾ; പവൻ കല്യാണിനു ജന്മദിന സമ്മാനം ഒരുക്കി ഡാവി‌ഞ്ചി സുരേഷ്

Last Updated:

470 കിലോഗ്രാം വെള്ളി പാദസരങ്ങൾ കൊണ്ടു നടൻ പവൻ കല്യാണിന്റെ ചിത്രം

കൊടുങ്ങല്ലൂർ: തെലുങ്ക് നടൻ പവൻ കല്യാണിൻരെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. താരത്തിനു വ്യത്യസ്തമായ സമ്മാനം ഒരുക്കി ഡാവി‌ഞ്ചി സുരേഷ്. 15 മണിക്കൂർ എടുത്ത് 470 കിലോഗ്രാം വെള്ളി പാദസരങ്ങൾ കൊണ്ടു പവൻ കല്യാണിന്റെ ചിത്രം ഒരുക്കിയിരിക്കുകയാണ് ചിത്രകാരനും ശിൽപിയുമായ ഡാവി‌ഞ്ചി സുരേഷ്. നെല്ലൂർ സ്വദേശി ദുഗ്ഗി ഷെട്ടി ബാബുവിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയതാണ് ചിത്രം.
25 അടി വീതിയും 35 അടി നീളവുമുള്ള ഈ ചിത്രം വെള്ളി ആഭരണങ്ങൾ തുണിയിൽ നിരത്തി വച്ചാണ് ചിത്രം തയ്യാറാക്കിയത്. ഡാവിഞ്ചി സുരേഷിനൊപ്പം രാകേഷ് പള്ളത്ത്, ഫെബി, ക്യാമറാമാൻ സിംബാൻ എന്നിവർ സഹായികളായി.തമിഴ്‌നാട് സേലത്തുള്ള വെള്ളി ആഭരണ നിർമാതാക്കളിൽ നിന്നാണു 470 കിലോഗ്രാം വെള്ളി ആഭരണങ്ങൾ സംഘടിപ്പിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
15 മണിക്കൂർ ; 470 കിലോഗ്രാം വെള്ളി പാദസരങ്ങൾ; പവൻ കല്യാണിനു ജന്മദിന സമ്മാനം ഒരുക്കി ഡാവി‌ഞ്ചി സുരേഷ്
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement