TRENDING:

Newspaper | ന്യൂസ് പേപ്പറിൻെറ താഴെ നാല് നിറത്തിലുള്ള ഡോട്ടുകൾ നൽകുന്നത് എന്തിന്? കാരണം അറിയാം

Last Updated:

പത്രത്തിലെ ഓരോ പേജിൻെറയും താഴെ നാല് വ്യത്യസ്ത കളറുകളിലുള്ള ഡോട്ടുകളുണ്ടാവും. ഇങ്ങനെ ഡോട്ടുകൾ നൽകുന്നതിനും വലിയ പ്രാധാന്യമുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മനുഷ്യജീവിതത്തിൽ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. വാർത്തകൾ അറിയുന്നതിനും നമുക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളുടെ വിശദാംശങ്ങൾ അറിയാനുമായി മാധ്യമങ്ങളെ എല്ലാവരും ഉപയോഗിക്കുന്നു. കാലം മുന്നോട്ട് പോവുന്തോറും മാധ്യമങ്ങളും മാറിത്തുടങ്ങി. റേഡിയോയും ന്യൂസ്പേപ്പറും മാഗസിനുകളും ആധിപത്യം സ്ഥാപിച്ചിരുന്നിടത്ത് ഇന്ന് ഡിജിറ്റൽ മീഡിയയും സാമൂഹ്യ മാധ്യമങ്ങളും ടെലിവിഷൻ ചാനലുകളുമൊക്കെ കളം നിറഞ്ഞ് കഴിഞ്ഞു. ഇങ്ങനെയാണെങ്കിലും ദിവസവും പത്രം വായിക്കാത്ത ആളുകൾ ഇപ്പോഴും കുറവായിരിക്കും. ഏറ്റവും പഴയ മാധ്യമങ്ങളിലൊന്നായി പ്രിൻറ് മീഡിയ മാറിക്കഴിഞ്ഞു.
advertisement

വായിക്കുന്ന സമയത്ത് പത്രത്തിൻെറ താഴെയായി നാല് കുത്തുകൾ (Dots) നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഇത്രയും കാലം ശ്രദ്ധിച്ചിട്ടില്ലെങ്കിൽ ഇനിയൊന്ന് നോക്കണം. പത്രത്തിൻെറ പ്രിൻറിങുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണ് ഈ നാല് കുത്തുകൾ പറഞ്ഞ് തരിക. പത്രത്തിലെ ഓരോ പേജിൻെറയും താഴെ നാല് വ്യത്യസ്ത കളറുകളിലുള്ള ഡോട്ടുകളുണ്ടാവും. ഇങ്ങനെ ഡോട്ടുകൾ നൽകുന്നതിനും വലിയ പ്രാധാന്യമുണ്ട്.

എല്ലാ ദിവസവും പത്രം നോക്കുന്നവരാണെങ്കിൽ ഈ ഡോട്ടുകൾ ശ്രദ്ധിക്കാതിരിക്കാൻ സാധ്യത കുറവാണ്. എന്നാൽ ഇതിൻെറ കാരണം പിടികിട്ടിക്കാണില്ല. ഈ നാല് ഡോട്ടുകൾക്കും പ്രത്യക അർഥമുണ്ട്. ഓരോന്നും ഓരോ പ്രത്യേക കാര്യത്തിനായാണ് പ്രിൻറ് ചെയ്തിരിക്കുന്നത്. പത്രത്തിൻെറ പ്രിൻറിങ് വിഭാഗക്കാർക്ക് തന്നെയാണ് ഇത് കൊണ്ട് വലിയ ഉപകാരമുള്ളത്. സിഎംവൈകെ (CMYK) എന്നാണ് ഈ ഡോട്ടുകൾ അറിയപ്പെടുന്നത്. ഇതിൽ സി സിയാൻ (Cyan) (ലൈറ്റ് സ്കൈ), എം മജന്ത (Magenta), വൈ (യെല്ലോ), കെ കീ (Black) എന്നീ നാല് നിറങ്ങളെ പ്രതിനിധാനം ചെയ്യുന്നു.

advertisement

ഇനി ഈ നാല് ഡോട്ടുകൾ പ്രിൻറിങിൽ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് നമുക്ക് മനസ്സിലാക്കാം. പത്രത്തിലെ ഒരു പേജ് പ്രിൻറ് ചെയ്യുമ്പോൾ ഈ നാല് നിറങ്ങളുള്ള ഒരു പ്ലേറ്റ് വെച്ചിട്ടാണ് ചെയ്യുക. അഥവാ ലഭിക്കുന്ന പ്രിൻറിന് തെളിച്ചമില്ലായ്മയോ വ്യക്തതക്കുറവോ ഉണ്ടെങ്കിൽ പ്ലേറ്റുകൾ കൃത്യമായി വെച്ചിട്ടില്ലെന്നാണ് അതിനർഥം. പ്ലേറ്റുകൾ കൃത്യമായി വെച്ചാൽ മാത്രമേ പ്രിൻററിന് നന്നായി പ്രിൻറ് ചെയ്യാൻ കഴിയുകയുള്ളൂ. പ്രിൻറിങിൽ എവിടെയാണ് പാളിച്ച പറ്റിയിട്ടുള്ളതെന്ന് ഈ നിറങ്ങൾ നോക്കിയാൽ മനസ്സിലാക്കാൻ സാധിക്കും. അതിന് വേണ്ടിയാണ് ഇത് എല്ലാ പേജിലും പ്രിൻറ് ചെയ്യുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സിഎംവൈകെ പ്രിൻറിങ് (CMYK Printing) എന്ന രീതിക്ക് മറ്റ് ചില പ്രത്യേകതകളുമുണ്ട്. ഈ നാല് നിറങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ള ഈ പ്രിൻറിങ് രീതി ഏറ്റവും ചെലവ് കുറഞ്ഞതാണ്. ചെലവ് കുറഞ്ഞതാണെങ്കിലും ഇതിൻെറ ഗുണമേൻമയ്ക്ക് ഒരു കുറവും വരില്ല. ഏറ്റവും നല്ല പ്രിൻറിങ് രീതി ഇതാണെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. ടോണർ (Toner) അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പ്രിൻറിങിനേക്കാൾ ചെലവ് കുറഞ്ഞതാണ് സിഎംവൈകെ പ്രിൻറിങ്. ഈ പ്രക്രിയയിലൂടെ പത്രങ്ങൾ പ്രിൻറ് ചെയ്യുമ്പോൾ ഒരു ദിവസം എത്ര പത്രങ്ങൾ പ്രിൻറ് ചെയ്യുന്നുണ്ടെന്നതിൻെറ കൃത്യമായ കണക്കുകളും ലഭിക്കും.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Newspaper | ന്യൂസ് പേപ്പറിൻെറ താഴെ നാല് നിറത്തിലുള്ള ഡോട്ടുകൾ നൽകുന്നത് എന്തിന്? കാരണം അറിയാം
Open in App
Home
Video
Impact Shorts
Web Stories