2020 മെയ് 31 നായിരുന്നു ഹർദിക്കും നടാഷയും വിവാഹിതരായത്. വിവാഹമോചന വാർത്തയെക്കൂടാതെ ഹാർദിക്കിന്റെ സ്വത്തുക്കളുടെ 70 ശതമാനം നടാഷ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ " ആരോ തെരുവിലേക്ക് ഇറങ്ങാൻ പോകുന്നു" എന്ന തരത്തിൽ ഒരു കുറിപ്പും നടാഷ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്ക് വച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങളൊന്നും ദമ്പതികൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെയാണ് ഇലിക്കിനൊപ്പം നടാഷ പ്രത്യക്ഷപ്പെട്ടത്. ദിഷ പഠാനിയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഇലിക്ക് 2018 ലെ വീരെ ദി വെഡ്ഡിംഗ് എന്ന ചിത്രത്തിലെ താരീഫാൻ എന്ന ഗാനത്തിലും അഭിനയിച്ചിരുന്നു.
advertisement
പോസ്റ്റ് വൈറലായതോടെ പ്രതികരണവുമായി ആരാധകരും സാമൂഹിക മാധ്യമ ഉപയോക്താക്കളും രംഗത്ത് വന്നിരുന്നു. " ജീവിതത്തിന്റെ ഏറ്റവും മോശം ഘട്ടങ്ങളിൽ നിൽക്കുമ്പോഴും ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കുന്നതിന് കിട്ടുന്ന പ്രതിഫലമാണ് ഇത് " എന്നായിരുന്നു ഒരാളുടെ പ്രതികരണം. "നടാഷ സത്യം പറയുകയാണ്" എന്നായിരുന്നു മറ്റൊരു പ്രതികരണം. ഈ തീരുമാനം നടാഷയുടെ പ്രണയ ജീവിതത്തിന് വിപരീത ഫലമുണ്ടാക്കും എന്നായിരുന്നു മറ്റൊരു പ്രതികരണം.