റേഡിയോ ഷോയില്‍ ആയിരുന്നു യുവതിയുടെ ഈ വെളിപ്പെടുത്തല്‍.
” ഞാന്‍ വിവാഹിതയായി. ശേഷം വിവാഹത്തിന് സാക്ഷി ഒപ്പിടാന്‍ ഞങ്ങള്‍ക്ക് രണ്ടുപേരെ വേണമായിരുന്നു. ഒന്ന് എന്റെ അമ്മയും രണ്ടാമത്തെയാള്‍ എന്റെ അമ്മായിയമ്മയുമായിരുന്നു. അങ്ങനെയായിരുന്നു നിശ്ചയിച്ചിരുന്നത്. ഞങ്ങളുടെ വിവാഹ റിഹേഴ്‌സല്‍ സമയത്താണ് ഭര്‍ത്താവിന്റെ അച്ഛന്‍ വരുമെന്ന് അമ്മായിയമ്മ പറഞ്ഞത്. ശേഷം ഞങ്ങള്‍ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടു. അതിന് ശേഷം നോക്കുമ്പോഴാണ് ഒരു കാര്യം മനസ്സിലായത്. എന്നെ വിവാഹം കഴിച്ചയാളുടെ കോളത്തില്‍ ഭര്‍ത്താവ് ആണ് ഒപ്പിടേണ്ടത്. ആ കോളത്തില്‍ അദ്ദേഹത്തോടൊപ്പം അമ്മായിയച്ഛനും ഒപ്പിട്ടിരിക്കുന്നു,” യുവതി പറഞ്ഞു. ഇതുകേട്ട റേഡിയോ ജോക്കികള്‍ക്ക് ചിരിയടക്കാനായില്ല.
advertisement
”അതായത് സര്‍ട്ടിഫിക്കറ്റില്‍ നിങ്ങളുടെ ഭര്‍ത്താവ് അമ്മായിയച്ഛന്‍ ആണല്ലേ? ഫിറ്റ്‌സി യുവതിയോട് ചോദിച്ചു.
‘അതെ. സര്‍ട്ടിഫിക്കറ്റില്‍ മാത്രം,” എന്ന് കിം മറുപടിയും നല്‍കി.
ഇന്‍സ്റ്റഗ്രാമില്‍ വൈറലായി ഷെയര്‍ ചെയ്യപ്പെടുന്ന ഈ വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുമായി എത്തിയത്. കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ 36000 വ്യൂ ആണ് വീഡിയോയ്ക്ക് ലഭിച്ചത്.
” സര്‍ട്ടിഫിക്കറ്റ് വെറുതെ കാണിക്കാനുള്ളതല്ലേ. അതുകൊണ്ട് നിയമപരമാകില്ല,” എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.
അതേസമയം കിമ്മിന്റെ വിവാഹ അനുഭവം ഇതാദ്യത്തെ സംഭവമല്ല. ഇതിനുമുമ്പും കാണികളെ ചിരിപ്പിക്കുന്ന നിരവധി വിവാഹ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
Also Read- റൂഫ്‌ലെസ് മാരുതി 800; അതിശയിപ്പിക്കുന്ന മേക്ക് ഓവർ കാണാം
കഷണ്ടിയുണ്ടെന്ന വിവരം മറച്ചുവെച്ച് വിഗ്ഗ് ധരിച്ച് വിവാഹവേദിയിലെത്തിയ വരനെ വധുവിന്‍റെ ബന്ധുക്കൾ കൂട്ടംചേർന്ന് മർദ്ദിച്ച വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. ബിഹാറില യയിലെ ദോഭി ജില്ലയിലെ ബജൗര ഗ്രാമത്തിലാണ് സംഭവം നടന്നത്. വരനെ വധുവിന്‍റെ ബന്ധുക്കൾ വളഞ്ഞിട്ട് മർദ്ദിക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വരൻ വിഗ്ഗ് ധരിച്ചാണ് വിവാഹത്തിനെത്തിയതെന്ന് ആരോപിച്ച് വധുവിന്‍റെ ഉറ്റബന്ധുവായ യുവാവ് വരനെ മർദിക്കാൻ തുടങ്ങി. ഇതോടെയാണ് അവിടെയുണ്ടായിരുന്ന മറ്റുള്ളവരും വരനെ ആക്രമിച്ചത്. ഇഖ്ബാൽ നഗർ സ്വദേശിയായ യുവാവിന്‍റേത് രണ്ടാം വിവാഹമായിരുന്നു. നേരത്തെ വിവാഹിതനാണെന്ന വിവരവും മറച്ചുവെച്ചാണ് ഇയാൾ ബജൗര ഗ്രാമത്തിൽനിന്നുള്ള യുവതിയെ വിവാഹം കഴിക്കാൻ ശ്രമിച്ചത്.
വിഗ്ഗ് ധരിച്ചാണ് വരൻ വിവാഹത്തിനെത്തിയതെന്ന സംശയം ഉടലെടുത്തതോടെ ബലമായി പിടിച്ചുനിർത്തി പരിശോധിക്കുകയായിരുന്നു. വിഗ്ഗ ഊരിമാറ്റിയതോടെയാണ് വരന് കഷണ്ടിയുണ്ടെന്ന് വ്യക്തമായത്. വരൻ വിശ്വാസവഞ്ചന കാട്ടിയെന്ന് ആരോപിച്ച് വധുവിന്‍റെ ഉറ്റബന്ധുവായ യുവാവ് ആദ്യം മുഖത്തടിക്കുകയും തുടർന്ന് അവിടെയുണ്ടായിരുന്നവർ കൂട്ടംകൂടി വരനെ ആക്രമിക്കുകയുമായിരുന്നു.