റൂഫ്‌ലെസ് മാരുതി 800; അതിശയിപ്പിക്കുന്ന മേക്ക് ഓവർ കാണാം
- Published by:Vishnupriya S
- news18-malayalam
Last Updated:
'ഫരീദാബാദ് കേ എന്‍ജീനിയേഴ്‌സ്' എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്
വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ വരുത്തുന്നത് വാഹനപ്രേമികളുടെ ഒരു സ്ഥിരം വിനോദമാണ്. അത്തരത്തില്‍ രൂപം മാറ്റിയ വരുത്തി ഒരു മാരുതി 800 കാറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോയിൽ കിടിലൻ മേക്കോവര്‍ നടത്തി പുറത്തിറക്കിയ ഒരു റൂഫ്‌ലെസ് മാരുതി 800 കാർ ആണ് കാണിക്കുന്നത്. ഹരിയാനയിലെ ഫരീദാബാദിലാണ് കാറുള്ളത്.
‘ഫരീദാബാദ് കേ എന്‍ജീനിയേഴ്‌സ്’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ നിരവധി പേരാണ് വീഡിയോ കണ്ടത്. ഏകദേശം 1.3 മില്യണ്‍ പേർ വീഡിയോ ലൈക്ക് ചെയ്തിട്ടുമുണ്ട്. നിരവധി പേർ വീഡിയോയ്ക്ക് കമന്റുമായും എത്തിയിട്ടുണ്ട്. ഡിസി മോഡിഫിക്കേഷനിലെ ഇന്റേണ്‍ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഡിസി എന്നത് ഒരു ഇന്ത്യന്‍ ഓട്ടോ മോഡിഫിക്കേഷന്‍ ബിസിനസ് സ്ഥാപനമാണ്.
advertisement
ഉടമകളുടെ മുന്‍ഗണനയ്ക്ക് അനുസൃതമായാണ് അവര്‍ വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നത്. ചിലര്‍ ആഡംബര കാറുകളായ ഓഡി ആര്‍8 സ്‌പൈഡറിനോടാണ് മോഡിഫൈ ചെയ്ത മാരുതിയെ ഉപമിച്ചത്. ”R8 Spyder നെ വെല്ലുന്ന മാരുതിയുടെ ലോഞ്ച്,” എന്നായിരുന്നു ഒരാളുടെ കമന്റ്. പുതിയ മോഡിഫിക്കേഷനെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധി പേർ രംഗത്തെത്തി. റൂഫ് ഇല്ലാത്തതിനാല്‍ ഇത് മാരുതി 800 അല്ല, മാരുതി 400 ആണെന്ന് ചിലര്‍ കമന്റ് ചെയ്തു. ഈ മോഡിഫിക്കേഷന്‍ ശരിയ്ക്കും ആളുകളെ ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് മുമ്പും ഇത്തരം രൂപമാറ്റങ്ങൾ ചർച്ചയായിട്ടുണ്ട്.
advertisement
മുമ്പ് മധ്യപ്രദേശിലെ ഭോപ്പാലിലെ ഒരു മോഡിഫിക്കേഷന്‍ ഷോപ്പില്‍ 2005 മോഡല്‍ ടാറ്റ സുമോയെ ജി-വാഗണ്‍ ആക്കി മാറ്റി മോഡിഫൈ ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു. ജി-വാഗണിന്റെ രൂപമുണ്ടാക്കാന്‍ വാഹനത്തിന്റെ മുന്‍വശത്തെ ബമ്പറും ഗ്രില്ലും ബോണറ്റും എങ്ങനെ മോഡിഫൈ ചെയ്തുവെന്നുള്ള വീഡിയോയും ചില യുട്യൂബ് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ പങ്കുവെച്ചിരുന്നു. ടാറ്റ സുമോയെ വിലകൂടിയ എസ്‌യുവിയുടെ രൂപത്തിലാക്കി മാറ്റുക എന്നതായിരുന്നു കാറുടമയുടെ ആവശ്യം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 20, 2023 7:45 PM IST