TRENDING:

'വാട്സ്ആപ്പ് മാമനെ' വിശ്വസിച്ചു; കൊറോണ കുറയാൻ അമ്മയും മക്കളും സ്വന്തം മൂത്രം കുടിച്ചു

Last Updated:

സുഹൃത്തിൽ നിന്ന് വാട്ട്‌സ്ആപ്പ് ഫോർ‌വേഡ് മെസേജായി ലഭിച്ച വാർത്ത കണ്ടാണ് കൊറോണ വൈറസ് രോഗം കുറയുമെന്ന് വിശ്വസിച്ച് യുവതിയും മക്കളും സ്വന്തം മൂത്രം കുടിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എതിരായി എത്ര പ്രചാരണം ഉണ്ടായാലും വാട്സ്ആപ്പ് ഫോർവേഡ് വിശ്വസിച്ചു സ്വയം ചികിത്സ നടത്തുന്നവരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. ഇത്തരക്കാർ ഇന്ത്യയിൽ മാത്രമല്ല ഉള്ളത്. ഇതാ യു കെയിൽ നിന്നൊരെണ്ണം.
advertisement

കൊറോണ വൈറസിന് പരിഹാരമാണെന്ന തരത്തിൽ ഇന്റർനെറ്റിൽ പ്രചരിച്ച വ്യാജ വാർത്ത കണ്ട് അമ്മയും മക്കളും കുടിച്ചത് സ്വന്തം മൂത്രം. യുകെയിൽ കൊറോണ രോഗം ബാധിച്ച യുവതിയും മക്കളുമാണ് നാല് ദിവസം തുടർച്ചയായി സ്വന്തം മൂത്രം കുടിച്ചത്. സോഷ്യൽ മെസേജിംഗ് സൈറ്റായ വാട്ട്‌സ്ആപ്പിൽ പ്രചരിച്ച വ്യാജ വാർത്തയ്ക്ക് ഇരയായതിനെ തുടർന്നാണ് കുടുംബം ഇങ്ങനെ ചെയ്തതെന്ന് ഹെൽത്ത് വാച്ച് സെൻട്രൽ ഹെൽത്ത് ലണ്ടൻ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

Also Read- ഭാര്യ അതിർത്തി കടന്നു; ഭർത്താവിന് 3 ലക്ഷം രൂപയോളം പിഴ; മലയാളി ദമ്പതികളെ ചതിച്ചത് സിം കാർഡ്

advertisement

സുഹൃത്തിൽ നിന്ന് വാട്ട്‌സ്ആപ്പ് ഫോർ‌വേഡ് മെസേജായി ലഭിച്ച വാർത്ത കണ്ടാണ് കൊറോണ വൈറസ് രോഗം കുറയുമെന്ന് വിശ്വസിച്ച് യുവതിയും മക്കളും സ്വന്തം മൂത്രം കുടിച്ചത്. കൊറോണ വൈറസ് വാക്‌സിനിൽ തനിയ്ക്ക് വിശ്വാസമില്ലെന്നും യുവതി വ്യക്തമാക്കി. വാക്‌സിനിൽ വിശ്വസിക്കുന്നില്ലെന്നും പകരം കൊറോണ വൈറസിനുള്ള പരമ്പരാഗത ചികിത്സാരീതികളിൽ വിശ്വസിക്കുന്നതായും യുവതി ഡബ്ല്യുസിഎച്ച്എല്ലിനോട് പറഞ്ഞു.

എന്നാൽ സ്വന്തം മൂത്രം കുടിച്ചിട്ടും യുവതിയ്ക്ക് രോഗശമനമുണ്ടായില്ല. വ്യാജ വാർത്തകളെക്കുറിച്ചുള്ള വ്യാപകമായ റിപ്പോർട്ടുകൾക്കും കൊറോണ വൈറസ് വാക്സിൻ വിതരണം പുരോഗമിക്കുന്നതിനുമിടയിലാണ് ഈ വാർത്ത പുറത്തു വരുന്നത്.

advertisement

Also Read- 'ഏറ്റുമുട്ടേണ്ടത് ആശയങ്ങളോടാണ്, വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങളോടല്ല': വിമർശനങ്ങൾക്ക് മറുപടിയുമായി എം ടി സുലേഖ

കൊറോണ വൈറസ് വ്യാപന സമയത്ത് ഏറ്റവും കൂടുതൽ തെറ്റായ വിവരങ്ങൾ ജനങ്ങളിലെത്തിച്ച വ്യക്തി അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണെന്ന് യുഎസിൽ 2020 ൽ നടത്തിയ പഠനത്തിൽ പറയുന്നു. ഏപ്രിൽ 24 ലെ പത്രസമ്മേളനത്തിന്റെ കൊറോണ വൈറസ് ഭേദമാക്കാൻ ശരീരത്തിനുള്ളിൽ അണുനാശിനി ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് വരെ ട്രംപ് വിശദീകരിച്ചിരുന്നു. ഹൈഡ്രോക്സിക്ലോറോക്വിൻ പോലുള്ള തെളിയിക്കപ്പെടാത്ത ചികിത്സകളെയും ട്രംപ് പ്രോത്സാഹിപ്പിച്ചിരുന്നു.

advertisement

Also Read- സെഞ്ചുറി അടിച്ച് പെട്രോൾ വില; രാജസ്ഥാനിലെ ഗംഗാനഗറിൽ 100.13 രൂപ

കോർണൽ അലയൻസ് ഫോർ സയൻസിൽ നിന്നുള്ള ഒരു സംഘം ഈ വർഷം ജനുവരി ഒന്നിനും മെയ് 26 നും ഇടയിൽ ലോകമെമ്പാടുമുള്ള ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിച്ച 38 മില്യൺ വാർത്തകൾ വിലയിരുത്തിയിരുന്നു. ഈ വാർത്തകളെ 11 പ്രധാന ഉപവിഷയങ്ങളായി തിരിച്ചിട്ടുണ്ട്. ഗൂഡാലോചന സിദ്ധാന്തങ്ങൾ മുതൽ ഉന്നത ശാസ്ത്രജ്ഞനായ ആന്റണി ഫൗസിക്കെതിരായ ആക്രമണം വരെ ഈ വിഷയങ്ങളി ഉൾപ്പെടുന്നു. വൈറസ് ചൈന അഴിച്ചുവിട്ട ബയോവെപ്പൺ ആണെന്ന ആശയം വരെ വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ വാർത്തകൾ റിപ്പോർട്ട് ചെയ്തത് "അത്ഭുത രോഗശാന്തി" എന്ന പേരിലുള്ള വാർത്തകളാണ്. അതായത് കൊറോണ കുറയുന്നതിനുള്ള അടിസ്ഥാന രഹിതമായ കണ്ടെത്തലുകളായിരുന്നു ഈ വാർത്തകൾക്ക് പിന്നിൽ. 295,351 വാർത്തകൾ ഇത്തരത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary : A woman in the United Kingdom drank her urine for four straight days along with her children after she watched a dubious video on the internet claiming it was a cure for coronavirus. Healthwatch Central Health London in a recent report found that the family had fallen victim to fake news on social messaging site WhatsApp.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'വാട്സ്ആപ്പ് മാമനെ' വിശ്വസിച്ചു; കൊറോണ കുറയാൻ അമ്മയും മക്കളും സ്വന്തം മൂത്രം കുടിച്ചു
Open in App
Home
Video
Impact Shorts
Web Stories