സെഞ്ചുറി അടിച്ച് പെട്രോൾ വില; രാജസ്ഥാനിലെ ഗംഗാനഗറിൽ 100.13 രൂപ; സംസ്ഥാനത്ത് തുടർച്ചയായ പത്താംദിവസവും വില വർധിച്ചു

Last Updated:
ഡീസലിന് 2 രൂപ 70 പൈസയും പെട്രോളിന് 1 രൂപ 45 പൈസയുമാണ് പത്ത് ദിവസം കൊണ്ട് വര്‍ധിച്ചത്.
1/6
 രാജ്യത്ത് ആദ്യമായി പെട്രോൾ വില നൂറുകടന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും ഇന്ന് വില വർധിപ്പിച്ചതോടെയാണ് രാജ്യത്തെ പെട്രോൾ വില 100 രൂപ കടന്നത്. രാജസ്ഥാനിലെ ഗംഗാനഗറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പുകളിൽ പെട്രോൾ വില 100.13 രൂപയിലെത്തി. തുടർച്ചയായ പത്താം ദിവസമാണ് ഇന്ധന വില വർധിപ്പിക്കുന്നത്. രാജ്യത്തെ ഉയർന്ന ഡീസൽ വില ഒഡീഷയിലെ മൽക്കാൻഗിരിയിലാണ്. ലിറ്ററിന് 91.62 രൂപയാണ് വില.

advertisement
2/6
 സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വർധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ പത്താം ദിവസമാണ് സംസ്ഥാനത്ത് ഇന്ധന വില കൂടിയത്. ഡീസലിന് 2 രൂപ 70 പൈസയും പെട്രോളിന് 1 രൂപ 45 പൈസയുമാണ് പത്ത് ദിവസം കൊണ്ട് വര്‍ധിച്ചത്. കൊച്ചിയില്‍ 88.91 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് വില. ഡീസലിന് 84 രൂപ 42 പൈസയും. കോട്ടയത്ത് പെട്രോൾ വില 90 കടന്നു. 

3/6
 നവംബർ 19 മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയതോടെ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു.

4/6
 ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ എണ്ണ വില കുറയ്ക്കാന്‍ വഴിയൊരുക്കും.

5/6
LPG, LPG price, LPG price in Kerala, LPG, Petrol Price, എൽപിജി, എൽപിജി വില, എൽപിജി കേരളം, പാചകക വാതകം, LPG OTP, LPG Booking
ഇന്ധനവില വർധനവിനൊപ്പം പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചതോടെ ജനങ്ങൾക്ക് ഇരട്ടി ദുരിതമായി.. ഗാർഹിക ഉപഭോക്താക്കൾക്കുള്ള എൽ പി ജി സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. 14.2 കിലോ സിലിണ്ടറിനാണ് വില വർധനയുണ്ടായിരിക്കുന്നത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഡൽഹിയിൽ 769 രൂപയാകും. പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. ഡിസംബറിന് ശേഷം ഇത് മൂന്നാം തവണയാണ് എൽ പി ജി സിലിണ്ടറിന് വില കൂട്ടുന്നത്.
advertisement
6/6
Petrol price, Disel Price, Fuel price, പെട്രോൾ വില, ഇന്ധന വില, ഡീസൽ വില
ഇന്ധനവില വർധനവോടെ യാത്രകൾക്കായി സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നവവരുടെ ചെലവ് വലിയ തോതിൽ വർധിച്ചു. ബസ് ഉടമകളും ഓട്ടോ, ടാക്സി ഉടമകളും കടുത്ത പ്രതിസന്ധിയിലാണ്. കോവിഡ് മൂലം ബിസിനസ് വളരെ കുറഞ്ഞിരിക്കുന്ന ഘട്ടത്തിൽ വില വർധന പ്രതിസന്ധി ഇരട്ടിയാക്കുകയാണ്. കൂലി കൂട്ടിയാൽ ടാക്സി ഉപയോഗിക്കുന്നവരുടെ എണ്ണം ഇനിയും കുറഞ്ഞേക്കുമെന്നതിനാൽ നഷ്ടം സഹിച്ചും സർവീസ് നടത്തുകയാണെന്ന് ടാക്സി ഉടമകളും ഓട്ടോ ഡ്രൈവർമാരും പറയുന്നു. സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ഇവർ പറയുന്നു.
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement