TRENDING:

ഒറ്റനോട്ടത്തിൽ ഓമനത്വം തുളുമ്പുന്ന 'കുഞ്ഞ്'; അത്ഭുതപ്പെടുത്തും ജീവൻ തുടിക്കുന്ന ഈ പാവകൾ

Last Updated:

അന്യഗ്രഹ ജീവികളുടെ കുഞ്ഞുങ്ങൾ, അവതാർ സിനിമയിൽ നിന്ന് ചാടി വന്നതാണെന്ന് തോന്നിപ്പിക്കുന്ന പോലുള്ള നീല നിറത്തിലുള്ള ഒരു അവതാർ കുഞ്ഞ് എന്നിവയും  ഇവർ ഉണ്ടാക്കിയ പാവകളുടെ പട്ടികയിൽ ഉൾപ്പെടുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാവകളുടെ ഇടയിൽ ബാർബി ഡോളുകൾ ലോക പ്രശസ്തമാണ്. എന്നാൽ സാധാരണ പാവകളെ പോലെയല്ലാതെ 'ജീവനുള്ള പാവകളെ' കണ്ടിട്ടുണ്ടോ? ശരിക്കും ജീവനുള്ള ഒരു കുഞ്ഞ് കിടക്കുകയാണെന്നേ തോന്നുകയുള്ളൂ.  കാറ്റലോണിയയിലെ ക്രിസ്റ്റീന എന്ന യുവതിയാണ് ഇത്തരത്തിൽ പാവകളെ നിർമ്മിച്ച് ശ്രദ്ധ നേടുന്നത്. ഒറ്റനോട്ടത്തിൽ ജീവനോടെ ഒരു കൈക്കുഞ്ഞ് കിടക്കുന്ന പോലെ തോന്നും ക്രിസ്റ്റീനയുടെ കുഞ്ഞു പാവകളെ കണ്ടാൽ. സൂക്ഷിച്ച് നോക്കിയാലും തിരിച്ചറിയാനാകില്ല.
advertisement

Also Read-കടൽക്കരയിൽ ഗർഭിണിയായ ഭാര്യയുടെ ചിത്രമെടുത്തു; ഫോട്ടോയില്‍ പതിഞ്ഞ ചിത്രം കണ്ട് അമ്പരന്ന് ദമ്പതികൾ

സിലിക്കൺ ബേബി പാവകളുണ്ടാക്കിയാണ് ക്രിസ്റ്റീന എന്ന സ്ത്രീ നമ്മളെ അത്ഭുതപ്പെടുത്തുന്നത്. കാറ്റലോണിയയിലെ ഡെൽറ്റബ്രെയിൽ നിന്നുള്ള മുപ്പത്തഞ്ചുകാരിയായ ക്രിസ്റ്റീന ജോബ്സ് ഒരു പ്രൊഫഷണൽ ശില്പിയാണ്. നവജാത ശിശുക്കളുടെ സിലിക്കൺ മോഡലുകൾ നിർമിക്കുന്നതിൽ ആരേയും അത്ഭുതപ്പെടുത്തുന്ന കഴിവാണ് ക്രിസ്റ്റീനയെ വേറിട്ട് നിർത്തുന്നത്. യഥാർത്ഥ കുട്ടികളാണെന്ന് കരുതി പലപ്പോഴും ആളുകളുടെ കണ്ണ് നിറയാറുണ്ടേത്രേ!

Also Read-പിറന്നാൾ സമ്മാനമായി കാമുകി ആവശ്യപ്പെട്ടത് ഒരു 'ഒട്ടകം'; ഒടുവിൽ മോഷണക്കുറ്റത്തിന് കാമുകൻ അറസ്റ്റിൽ

advertisement

എല്ലാ ആകൃതിയിലും വലുപ്പത്തിലും സ്കിൻ ടോണിലും നിർമിക്കപ്പെടുന്ന ക്രിസ്റ്റീനയുടെ കുഞ്ഞു പാവകൾ പൂർണമായും വസ്ത്രം ധരിച്ച്,  മറ്റുചിലത് നവജാത ശിശുക്കളായി കിടക്കയിൽ കിടക്കുന്നത് കണ്ടാൽ തിരിച്ചറിയാൻ പോലുമാകില്ല. ഒരു സോഷ്യൽ മീഡിയ സ്റ്റാറായി മാറിയ ഈ കലാകാരിയുടെ നിർമ്മാണം മനുഷ്യ കുഞ്ഞുങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല.

കടപ്പാട്- @babyclon_oficial

അന്യഗ്രഹ ജീവികളുടെ കുഞ്ഞുങ്ങൾ, അവതാർ സിനിമയിൽ നിന്ന് ചാടി വന്നതാണെന്ന് തോന്നിപ്പിക്കുന്ന പോലുള്ള നീല നിറത്തിലുള്ള ഒരു അവതാർ കുഞ്ഞ് എന്നിവയും  ഇവർ ഉണ്ടാക്കിയ പാവകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഇൻസ്റ്റഗ്രാമിൽ നിലവിൽ 172,000 ഫോളോവേഴ്സാണ് ഈ കലാകാരിക്കുള്ളത്. 'തന്റെ സൃഷ്ടികളോട് ആളുകൾ നല്ല രീതിയിൽ പ്രതികരിക്കുന്നു, ഇത് തനിക്ക് പ്രോത്സാഹനം നൽകുന്ന ഒന്നാണ്' ക്രിസ്റ്റീന പറയുന്നു. 'സിലിക്കൺ പ്രധാന മെറ്റീരിയലായി ഉപയോഗിക്കാൻ കാരണം അത് കാഴ്ചയ്ക്കൊപ്പം സ്പർശനത്തിലും ഒറിജിനാലിറ്റി നൽകുന്നതുകൊണ്ടാണ്.  ഒരിക്കൽ എന്റെ സിലിക്കൺ ശില്പങ്ങളിൽ സ്പർശിച്ച അന്ധയായ ഒരു സ്ത്രീ വികാരത്തോടെ കരഞ്ഞു. അത് ശരിക്കും എന്നെ ഞെട്ടിച്ചു' ക്രിസ്റ്റീന പറയുന്നു.

advertisement

കടപ്പാട്- @babyclon_oficial

'എന്റെ ജോലി മോശമോ വിചിത്രമോ ആണെന്ന് ചിലർ കരുതുന്നു. എന്നാൽ പലതരം പ്രതികരണങ്ങൾ ലഭിക്കുന്നത് നല്ലതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സ്വയം മെച്ചപ്പെടുത്തൽ ആവശ്യമുള്ള ഒന്നാണ് ഹൈപ്പർ റിയലിസം. ഇവ നിർമ്മിക്കാൻ വളരെയധികം ക്ഷമ ആവശ്യമാണ്. ചർമ്മത്തിന്റെ സുഷിരങ്ങൾ, മുഖം, ശരീരത്തിലെ രോമങ്ങൾ എന്നിവ പോലുള്ള ഏറ്റവും ചെറിയ വിശദാംശങ്ങൾ പോലും പുനർനിർമ്മിക്കാൻ നല്ല ക്ഷമ വേണം. ഈ വിശദാംശങ്ങളെല്ലാം കൃത്യമായി ചെയ്യുന്നതുകൊണ്ടാണ് ഓരോ സൃഷ്ടികളും എനിക്ക് സന്തോഷം നൽകുന്നത്.'' 'രണ്ട് മാസം മുതൽ ഒരു വർഷം വരെ ചില പാവകൾ നിർമ്മിക്കാൻ എടുക്കും. നിരവധി പ്രക്രിയകൾ ചെയ്യേണ്ടതുണ്ട്.  മുഖത്ത് ചെറിയ ചുളിവുകൾ, ഹൈപ്പർ റിയലിസ്റ്റിക് പെയിന്റ്, ഹെയർ സ്ട്രാണ്ടുകൾ ഓരോന്നായി ഘടിപ്പിക്കണം എന്നിങ്ങനെ കടമ്പകളേറെ.

advertisement

യാഥാർത്ഥ്യത്തെ ഫിക്ഷനുമായി ആശയക്കുഴപ്പത്തിലാക്കുന്ന എന്തെങ്കിലും സൃഷ്ടിക്കുക എന്നത് എനിക്ക് വളരെയധികം താല്പര്യമുള്ള കാര്യമാണ്' ക്രിസ്റ്റീന പങ്കുവെച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഒറ്റനോട്ടത്തിൽ ഓമനത്വം തുളുമ്പുന്ന 'കുഞ്ഞ്'; അത്ഭുതപ്പെടുത്തും ജീവൻ തുടിക്കുന്ന ഈ പാവകൾ
Open in App
Home
Video
Impact Shorts
Web Stories