കടൽക്കരയിൽ ഗർഭിണിയായ ഭാര്യയുടെ ചിത്രമെടുത്തു; ഫോട്ടോയില്‍ പതിഞ്ഞ ചിത്രം കണ്ട് അമ്പരന്ന് ദമ്പതികൾ
- Published by:Naseeba TC
- news18-malayalam
Last Updated:
കടലിന് അഭിമുഖമായി തിരിഞ്ഞ് നിന്ന് മനോഹരമായി പുഞ്ചിരിച്ച് നിൽക്കുന്ന ഭാര്യയുടെ ചിത്രമായിരുന്നു യുവാവ് പകർത്തിയത്
ദാമ്പത്യ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമാണ് ജീവിതത്തിലേക്ക് ഒരാൾ കൂടി എത്തുന്നു എന്നത്. പുതിയ കാലത്ത് മറ്റേണിറ്റി ഫോട്ടോഷൂട്ടുമൊക്കെയായി യുവാക്കൾ തങ്ങളുടെ ജീവിത്തതിലെ സുപ്രധാന നിമിഷങ്ങൾ എന്നും ഓർത്തു വെക്കാൻ മനോഹരമാക്കാറുമുണ്ട്.
ഭാര്യ ഗർഭിണിയാണെങ്കിൽ വയറ്റിലെ കുഞ്ഞിന്റെ വളർച്ചയുടെ ഓരോ കാലഘട്ടവും ഫോട്ടോ എടുത്ത് സൂക്ഷിക്കുന്നവരാണ് മിക്കവരും. ഡേവും അങ്ങനെ തന്നെയായിരുന്നു. ഗർഭിണിയായ ഭാര്യയ്ക്കൊപ്പം കടൽക്കരയിൽ എത്തിയ ഡേവ് കടലിന്റെ പശ്ചാത്തലത്തിൽ ഭാര്യയുടെ മനോഹരമായ ചിത്രം എടുക്കാൻ തീരുമാനിച്ചു.
കടലിന് അഭിമുഖമായി തിരിഞ്ഞ് നിന്ന് മനോഹരമായി പുഞ്ചിരിച്ച് നിൽക്കുന്ന ഭാര്യയുടെ ചിത്രമായിരുന്നു ഡേവ് പകർത്തിയത്. ഒരു സാധാരണ ചിത്രം. എന്നാൽ ഫോട്ടോ എടുത്തു കഴിഞ്ഞപ്പോഴാണ് ഡേവും ഭാര്യയും ചിത്രത്തിൽ പതിഞ്ഞിരിക്കുന്ന അത്ഭുതം കാണുന്നത്.
advertisement
അപ്രതീക്ഷിതമായി കടലിൽ നിന്നും എത്തിയ ഒരു അതിഥി കൂടി ചിത്രത്തിൽ പതിഞ്ഞിരിക്കുന്നു. ചിത്രം കണ്ട് ഡേവിനും ഭാര്യയ്ക്കും സന്തോഷമടക്കാനായില്ല. ഒമ്പത് മാസം ഗർഭിണിയായിരുന്നു ഡെവിന്റെ ഭാര്യ ആഞ്ജലീന മോസർ. കുഞ്ഞോമന ജനിക്കുന്നതിന് തൊട്ടു മുമ്പുള്ള നാളുകൾ ഓർത്തുവെക്കാനായിരുന്നു ചിത്രങ്ങളെടുക്കാൻ ഇരുവരും കടൽക്കരയിൽ എത്തിയത്.
You may also like:ആഴ്ച്ചയിൽ മൂന്ന് ദിവസം ഭാര്യയ്ക്കൊപ്പം, മൂന്ന് ദിവസം കാമുകിക്ക്; ഒരു ദിവസം അവധി; പ്രണയകഥയക്ക് ഒടുവിൽ ട്വിസ്റ്റ്
ഫോട്ടോയെല്ലാം എടുത്തതിന് ശേഷം കടലിൽ അൽപനേരം കുളിച്ച് വെയിൽ കാഞ്ഞ് ഭക്ഷണവും കഴിച്ച് മടങ്ങാനായിരുന്നു പദ്ധതി. ഭാര്യയെ ഫോട്ടോ എടുക്കാനായി നിർത്തിയതിന് ശേഷം ക്യാമറ ക്ലിക്ക് ചെയ്തപ്പോൾ ആ കാഴ്ച്ച ഡെവ് കണ്ടിരുന്നില്ല. കടലിൽ നിന്നൊരു ശബ്ദം ഇരുവരും കേട്ടിരുന്നു എന്ന് മാത്രം. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനാൽ ആഞ്ജലീനയും തിരിഞ്ഞു നോക്കിയില്ല.
advertisement
You may also like:വീട്ടിൽ വളർത്തിയ ഉഗ്രവിഷമുള്ള പാമ്പ് പുറത്തുചാടി; പത്ത് അപാർട്മെന്റുകൾ ഒഴിപ്പിച്ച് രക്ഷാപ്രവർത്തനം
ചിത്രങ്ങളെല്ലാമെടുത്ത് കഴിഞ്ഞതിന് ശേഷം എടുത്ത ഫോട്ടോകൾ നോക്കുമ്പോഴാണ് കടലിൽ നിന്ന് കേട്ട ശബ്ദത്തിന്റെ ഉടമയെ ഡെവും ആഞ്ജലീനയും തിരിച്ചറിയുന്നത്. ജീവിതകാലം മുഴുവൻ ഓർത്ത് വെക്കാവുന്ന സുന്ദരനിമിഷമാണ് തങ്ങൾ പകർത്തിയതെന്ന് ഇരുവരും തിരിച്ചറിയുകയായിരുന്നു.
You may also like:ലോട്ടറി അടിച്ചാൽ ഇങ്ങനെ അടിക്കണം; ആദ്യം ഒരു 25 ലക്ഷം, തൊട്ടുപിന്നാലെ ഒരു രണ്ടു ലക്ഷം കൂടി

advertisement
ചിത്രത്തിൽ ആഞ്ജലീന കടലിന് തിരിഞ്ഞ് ക്യാമറയിൽ നോക്കുമ്പോൾ കടലിൽ ഒരു ഡോൾഫിൻ കുതിച്ചു ചാടുന്ന നിമിഷമാണ് ഡെവ് പകർത്തിയത്. കൃത്യസമയത്ത് തന്നെ ക്യാമറ ക്ലിക്ക് ചെയ്യുമ്പോൾ ഡെവിന് അറിയില്ലായിരുന്നു ഇതൊരു മനോഹര ചിത്രമായിരിക്കുമെന്ന്.
ചിത്രമെടുത്ത് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഇരുവർക്കും ഒരു ആൺ കുഞ്ഞ് പിറന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 16, 2021 6:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കടൽക്കരയിൽ ഗർഭിണിയായ ഭാര്യയുടെ ചിത്രമെടുത്തു; ഫോട്ടോയില്‍ പതിഞ്ഞ ചിത്രം കണ്ട് അമ്പരന്ന് ദമ്പതികൾ