അടുത്തിടെ ഈ പണം കണ്ടെത്തിയപ്പോൾ ആ പഴയ സമ്പാദ്യം ഇപ്പോൾ വെറും കടലാസ് തുണ്ടുകളാണെന്ന് തിരിച്ചറിഞ്ഞ മകൾ പശ്ചാത്തലത്തിൽ ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാം. നിഷ്കളങ്കമായി കരയുന്ന അമ്മയെ കണ്ട് ഇന്റർനെറ്റിൽ പലരും സഹതാപത്തോടെയാണ് പ്രതികരിച്ചത്. "സങ്കടപ്പെടേണ്ട അമ്മച്ചി, ഇത് മാറ്റിയെടുക്കാൻ സാധിക്കും" എന്ന് ഒരാൾ കുറിച്ചു.
"ആർബിഐയിൽ (RBI) പോയി സംസാരിക്കൂ, ചിലപ്പോൾ മാറ്റിക്കിട്ടുമായിരിക്കും," എന്ന് മറ്റൊരാൾ നിർദ്ദേശിച്ചു. സ്വന്തം അനുഭവം പങ്കുവെച്ച ഒരാൾ പറഞ്ഞത് ഇങ്ങനെ: "ആർബിഐയിൽ പോയാൽ മതി, ഞങ്ങൾ 20,000 രൂപ ഇങ്ങനെ മാറ്റിയെടുത്തു; ഒരു രൂപ പോലും ചിലവായില്ല, ഒരു ഫോം പൂരിപ്പിച്ചു നൽകിയാൽ മതി." ബാങ്കിന് പുറത്ത് നിൽക്കുന്ന തട്ടിപ്പുകാരെ വിശ്വസിക്കരുതെന്നും മറ്റൊരാള്‍ ഉപദേശിച്ചു. ഇത് പഴയ നാണയങ്ങളും നോട്ടുകളും ശേഖരിക്കുന്നവർക്ക് പുരാവസ്തുശേഖരമായി വിൽക്കാമെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.
advertisement
തമാശരൂപേണയുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നു. "9 വർഷത്തിന് ശേഷമാണോ ആന്റി ഇത് ഓർമ വന്നത്?", "അച്ഛന്റെ പ്രതികരണം കൂടി ഒന്ന് പോസ്റ്റ് ചെയ്യണേ" എന്നിങ്ങനെയായിരുന്നു കമന്റുകൾ.
നോട്ടുനിരോധനം
2016 നവംബറിലാണ് കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി ഇന്ത്യൻ സർക്കാർ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചത്. അന്ന് നോട്ടുകൾ മാറ്റിയെടുക്കാൻ നിശ്ചിത സമയം നൽകിയിരുന്നു. ഇതിന് മുമ്പും ഇത്തരത്തിൽ വർഷങ്ങൾക്ക് ശേഷം പഴയ നോട്ടുകൾ കണ്ടെത്തിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Summary: An Indian woman’s secret savings of nearly a decade turned into a nightmare after she discovered the stash consisted entirely of demonetised Rs 500 and Rs 1000 notes. A video captured by her daughter shows the woman in tears, realising she missed the 2016 exchange window. While the daughter shared the video with a touch of humour, social media users offered empathy and practical advice. Many suggested approaching the Reserve Bank of India (RBI) for potential exchange or selling the notes to antique collectors. The incident serves as a reminder of the long-term impact of India's 2016 demonetisation drive.
