2023 ജൂണിലാണ് മാർസിക്ക് പേഴ്സ് നഷ്ടമാകുന്നത്. തുടർന്ന് മുങ്ങൽ വിദഗ്ദനെ വരെ വരുത്തി തിരഞ്ഞുവെങ്കിലും പേഴ്സ് കണ്ടെത്തനായിരുന്നില്ല. ശൈത്യകാലത്തെ കാറ്റുകൾ തന്റെ പേഴ്സ് തിരികെ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മാർസി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചിരുന്നു.
Also read-എട്ട് ലക്ഷം രൂപ ടിപ്പ് കിട്ടിയ റെസ്റ്ററന്റ് ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
“കണ്ട മാത്രയിൽ തന്നെ അതെന്റെ പേഴ്സാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു” - മാർസി പറഞ്ഞു. ശീതകാലത്തെക്കാറ്റുകൾ തന്റെ പേഴ്സ് തിരികെ കൊണ്ട് വരും എന്ന് വിശ്വസിച്ചിരുന്നതായും മാർസി പറഞ്ഞു. 20 ഡോളറും മറ്റ് ചില കാർഡുകളും പേഴ്സിൽ ഉണ്ടായിരുന്നുവെന്നും മാർസി പറയുന്നു. പേഴ്സ് നഷ്ടപ്പെട്ട ശേഷം സംഭവം വിവരിച്ചുകൊണ്ട് മാർസി ടിക്ടോക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പേഴ്സ് തിരികെ ലഭിച്ച ശേഷം മാർസി അതിന്റെ സന്തോഷം പങ്ക് വയ്ക്കുകയും ചെയ്തു.
