സമൂഹ മാധ്യമമായ റെഡ്ഡിറ്റില്‍ യുവതി കുറിപ്പ് പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. തന്റെ മുന്‍കാമുകന്‍ ജീവനക്കാര്‍ക്ക് മതിയായ വേതനം നല്‍കാന്‍ തയ്യാറായിരുന്നില്ലെന്നും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയിരുന്നില്ലെന്നും അതിനാല്‍ ബന്ധം അവസാനിപ്പിക്കാന്‍ താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കുറിപ്പില്‍ യുവതി വ്യക്തമാക്കി. വേര്‍പിരിയുന്ന കാര്യം പറഞ്ഞ ശേഷം താന്‍ ബെഡ്‌റൂമിലേക്ക് ഉറങ്ങാന്‍ പോയെന്നും ഈ സമയം മുന്‍ കാമുകന്‍ തന്റെ സാധനങ്ങളെല്ലാം എടുത്തുകൊണ്ടുപോയെന്നും യുവതി പറയുന്നു. ഉറക്കമുണര്‍ന്നു നോക്കുമ്പോള്‍ തന്റെ ടോയ്‌ലറ്റിലെ ക്ലോസറ്റും കാണാതായെന്ന് യുവതി പോസ്റ്റില്‍ പറഞ്ഞു.
advertisement
തന്റെ കാമുകന് പ്ലംബിങ് ജോലികള്‍ ചെയ്യുന്നതിന് ലൈസന്‍സ് ഉണ്ടായിരുന്നുവെന്നും അതിനാല്‍ ഈ മേഖലയില്‍ വിദഗ്ധനായിരുന്നുവെന്നും യുവതി പറഞ്ഞു. ഇത് കണ്ട് കരയണോ ചിരിക്കണോ എന്ന് അറിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു താനെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
തന്റെ വീട്ടില്‍ ഒരു ടോയ്‌ലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ഇപ്പോള്‍ കുറച്ച് ദിവസത്തേക്ക് റെസ്‌റ്റൊറന്റായ ടാക്കോ ബെല്ലിന്റെ ടോയ്‌ലറ്റാണ് ഉപയോഗിച്ചിരുന്നതെന്നും യുവതി പറഞ്ഞു. എന്നാല്‍ വൈകാതെ തന്നെ ഒരു പ്ലംബറുടെ സഹായം തനിക്ക് ലഭിച്ചെന്നും പുതിയ ക്ലോസറ്റ് ടോയ്‌ലറ്റിനുള്ളില്‍ ഘടിപ്പിച്ചെന്നും അവര്‍ വ്യക്തമാക്കി.
വളരെ രസകരമായ കമന്റുകളാണ് യുവതിയുടെ പോസ്റ്റിന് ലഭിച്ചത്. പോകുമ്പോള്‍ അവന്റെ എല്ലാ സാധനങ്ങളും എടുത്തുകൊണ്ടുപോകാന്‍ പറയരുതായിരുന്നുവെന്ന് ഒരു ഉപയോക്താവ് രസകരമായ രീതിയില്‍ കമന്റ് ചെയ്തു. ഇത് വളരെ കഷ്ടമായി പോയെന്ന് മറ്റൊരാള്‍ പറഞ്ഞു. ടോയ്‌ലറ്റ് കാമുകന്‍ തന്നെ മേടിച്ചതാണോയെന്നാണ് കൂടുതല്‍ പേർക്കും അറിയേണ്ടിയിരുന്നത്.