ഇയാളെയൊക്കെ എന്ത് ചെയ്യണം? ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാരനോട് ബോസ് 'ഒരു ഹോളിഡേ ട്രിപ്പ് പോകൂ'
- Published by:Vishnupriya S
- news18-malayalam
Last Updated:
''നിങ്ങള്‍ വളരെ സമ്മര്‍ദ്ദത്തിലാണ്. ഒന്ന് വിശ്രമിക്കാനും കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനും ശ്രമിക്കണം. യാത്ര പോകുന്നതാണ് നല്ലത്''
ജീവനക്കാരും ബോസും തമ്മിലുള്ള ബന്ധം എപ്പോഴും ഒരുപോലെയായിരിക്കണമെന്നില്ല. എന്നാല്‍ ജീവനക്കാരോട് അനുഭാവപൂര്‍വ്വം പെരുമാറുന്ന സ്ഥാപനമുടമകളും ഉണ്ട്. അത്തരത്തിലൊരു ജീവനക്കാരന്റെ അനുഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് തൊട്ടടുത്ത നിമിഷം തന്നോട് ഒരു ഹോളിഡേ ട്രിപ്പൊക്കെ പോകൂവെന്ന് ബോസ് ഉപദേശിച്ചതായ അനുഭവമാണ് റെഡ്ഡിറ്റില്‍ ഒരാള്‍ പങ്കുവെച്ചത്.
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി പറഞ്ഞതിന് പിന്നാലെയാണ് കുട്ടികളെയും കൂട്ടി ഒരു യാത്രയൊക്കെ പോയി വരൂവെന്ന് ബോസ് പറഞ്ഞത്. താന്‍ വളരെ സമ്മര്‍ദ്ദത്തിലാണെന്നും അതിനാല്‍ ഒരു യാത്ര ചെയ്യേണ്ടത് അനിവാര്യമാണെന്നുമാണ് ബോസ് തന്നോട് പറഞ്ഞതെന്ന് ഇദ്ദേഹം പറഞ്ഞു. ''വേനലവധിക്കാലത്ത് യാത്ര പോകാന്‍ പദ്ധതിയുണ്ടോ? എവിടെയ്ക്കാണ് പോകുന്നത്,'' എന്നാണ് ബോസ് ഇയാളോട് ചോദിച്ചത്.
advertisement
യാത്രാ പദ്ധതികളൊന്നുമില്ലെന്ന് പറഞ്ഞപ്പോഴാണ് ബോസ് ഇദ്ദേഹത്തെ ഉപദേശിച്ചത്. ഉറപ്പായും ഹോളിഡേ ട്രിപ്പ് പോകണമെന്ന് ബോസ് ഉപദേശിക്കുകയായിരുന്നു. ''നിങ്ങള്‍ വളരെ സമ്മര്‍ദ്ദത്തിലാണ്. ഒന്ന് വിശ്രമിക്കാനും കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനും ശ്രമിക്കണം. യാത്ര പോകുന്നതാണ് നല്ലത്,'' എന്നായിരുന്നു ബോസിന്റെ ഉപദേശം. എന്നാല്‍ ബോസിന്റെ മറുപടി കേട്ട് ആദ്യം ഇദ്ദേഹം ഒന്ന് ഞെട്ടി. ബോസ് തന്നെ കളിയാക്കുകയാണോ എന്നാണ് തനിക്ക് തോന്നിയതെന്നും ഇദ്ദേഹം പറഞ്ഞു.
റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറ്റെടുത്ത് നിരവധി പേര്‍ രംഗത്തെത്തി. പലരും തങ്ങളുടെ ബോസുമായുള്ള അനുഭവം പങ്കുവെയ്ക്കുകയും ചെയ്തു. ''ഞാന്‍ ഒരു സ്റ്റാര്‍ട്ട് അപ്പില്‍ ജോലി ചെയ്തിരുന്ന കാലം. അന്ന് ഞങ്ങളുടെ ശമ്പളത്തിന്റെ 25 ശതമാനം കട്ട് ചെയ്ത സമയമായിരുന്നു. അപ്പോഴാണ് ബോസ് ചോദിക്കുന്നത് എവിടെ വെച്ച് വേണം ക്രിസ്മസ് പാര്‍ട്ടിയെന്ന്. 25 ഡോളര്‍ എങ്കില്‍ 25, അത് ആദ്യം തരൂവെന്ന് ഞാന്‍ മറുപടി നല്‍കി,'' എന്ന് ഒരാള്‍ കമന്റ് ചെയ്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 01, 2024 9:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇയാളെയൊക്കെ എന്ത് ചെയ്യണം? ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാരനോട് ബോസ് 'ഒരു ഹോളിഡേ ട്രിപ്പ് പോകൂ'