ഇതിനായി ഓൺലൈനായി ഓർഡർ ചെയ്താൽ വിസ്കി വീട്ടിൽ എത്തിച്ചു നൽകുന്ന ഒരു ഡെലിവറി സേവനത്തിനായി ഗൂഗിളിൽ തിരയുകയും അതിനെ ആശ്രയിക്കുകയും ആയിരുന്നു യുവതി. യുപിഐ വഴി പണം മുൻകൂറായി നൽകിയാൽ നമ്മുടെ ഇഷ്ട ബ്രാൻഡ് ഡെലിവറി ചെയ്യുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. തുടർന്ന് 3000 രൂപ നൽകി യുവതി വിസ്കിക്ക് ഓർഡർ നൽകി. ഇതിനുശേഷം ഡെലിവറി ചാർജ് ആയി കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ട് യുവതിക്ക് ഉടനെ തന്നെ ഒരു കോൾ ലഭിക്കുകയായിരുന്നു.
advertisement
എന്നാൽ ഓർഡറിനായി കൂടുതൽ പണം നൽകാൻ യുവതി തയ്യാറായിരുന്നില്ല. തുടർന്ന് 5 രൂപ അയച്ച് ഓർഡർ പിൻവലിക്കാൻ വിളിച്ചയാൾ ഇവരോട് ആവശ്യപ്പെട്ടു. തുടർന്ന് പണം അയച്ച ഉടനെ തന്നെ യുവതിയുടെ അക്കൗണ്ടിൽ നിന്ന് 29,986 രൂപ ഡെബിറ്റ് ചെയ്തതായി അറിയിപ്പ് ലഭിച്ചു. പണം നഷ്ടമായതിനെ തുടർന്ന് ഒക്‌ടോബർ 10 ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം രാജസ്ഥാനിലെ ഭരത്പൂരിൽ നിന്നാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ട്.
Also read-റിട്ടയർ ചെയ്ത പൊലീസുകാരന് സർട്ടിഫിക്കറ്റ് ഓൺലൈനായി പുതുക്കാൻ നഷ്ടമായത് 1.2 ലക്ഷം രൂപ
യുവതിയുടെ വ്യക്തിവിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിച്ചതായിരിക്കാം അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് പോലീസ് പറയുന്നു. എന്നാൽ ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകൾ ഇപ്പോൾ സാധാരണമായിരിക്കുകയാണ്. മദ്യം വീട്ടിൽ എത്തിച്ചു നൽകുന്ന സേവനത്തിനായി യുവതി ഓൺലൈനിൽ തിരഞ്ഞതോടെ ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് സംഘം യുവതിയെ കബളിപ്പിക്കുകയായിരുന്നു.
ഓൺലൈൻ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ഗൂഗിളിൽ ലഭിക്കുന്ന കോൺടാക്ട് നമ്പറുകൾ ഒരിക്കലും വിശ്വസിക്കരുത്. അത് വ്യാജമാണോ എന്ന് പലപ്പോഴും തിരിച്ചറിയാൻ സാധിക്കാത്തതാണ് പല ഉപഭോക്താക്കളെയും തട്ടിപ്പിന് ഇരയാക്കുന്നത്. അതിനാൽ വ്യാജമാണോ യഥാർത്ഥമാണോ എന്ന് ക്രോസ് ചെക്ക് ചെയ്തതിനു ശേഷം മാത്രം ഇത്തരം സേവനങ്ങളെ ആശ്രയിക്കുക.
കൂടാതെ അജ്ഞാത വ്യക്തികൾക്ക് അജ്ഞാത സന്ദേശങ്ങൾക്ക് അനുസരിച്ചോ ഒരിക്കലും പണം അയയ്‌ക്കരുത്. ഇത്തരത്തിൽ വിളിക്കുന്ന അപരിചിതരുമായി ബാങ്ക് അക്കൗണ്ട് നമ്പറോ മൊബൈൽ ഒടിപിയോ പോലുള്ള രഹസ്യ വിവരങ്ങൾ പങ്കിടാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. അജ്ഞാത നമ്പറുകളിൽ നിന്ന് ലഭിക്കുന്ന മെസേജുകളിലെ ലിങ്കുകളിലോ ഇമെയിൽ വഴി ലഭിക്കുന്ന ലിങ്കുകളിലോ ഒരിയ്ക്കലും ക്ലിക്ക് ചെയ്യരുത്.
