TRENDING:

ബെംഗളൂരു ഫ്ലാറ്റിൽ ഓണാഘോഷത്തിന് കുട്ടികളിട്ട പൂക്കളത്തിന് മുകളിൽ കയറി നശിപ്പിച്ച യുവതിക്കെതിരെ വിമർശനം

Last Updated:

അപ്പാർട്ട്മെന്റിലെ എല്ലാവർക്കും ഈ വിഡിയോ കാണിക്കും എന്ന് പറയുമ്പോൾ കൊണ്ടുകാണിക്ക് എന്നാണ് യുവതിയുടെ മറുപടി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബെംഗളൂരുവിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഇട്ട പൂക്കളം അലങ്കോലമാക്കിയ യുവതിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. നഗരത്തിലെ തന്നിസാന്ദ്രയിലെ മൊണാർക്ക് സെറിനിറ്റി ഫ്ലാറ്റിലാണ് സംഭവം. കുട്ടികൾ ഇട്ട പൂക്കളമാണ് മലയാളിയായ സ്ത്രീ ചവിട്ടി നശിപ്പിച്ചത്.
advertisement

ഫ്ളാറ്റിലെ മറ്റുള്ളവർ പറഞ്ഞിട്ടും ഇവർ പൂക്കളം അലങ്കോലപ്പെടുത്തുന്നതിൽ നിന്ന് പിന്മാറാൻ തയാറായില്ല. ഫ്ലാറ്റിലെ അസോഷിയേഷനും യുവതിയും തമ്മിലുള്ള തർക്കമാണ് ഇതിന് പിന്നിലെന്നാണ് വിവരം. ഇവർക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

'നിങ്ങ​ള്‍ ആ കാല് അവിടെ നിന്ന് മാറ്റൂ.. പൂക്കളം ഇട്ടിരിക്കുന്നത് നോക്കൂ, ദയവായി ആ പൂക്കളത്തില്‍ നിന്ന് ഇറങ്ങൂ'- അടുത്ത് നിൽക്കുന്നയാൾ യുവതിയോട് പറയുമ്പോൾ അവരുടെ മറുപടി ഇപ്രകാരമായിരുന്നു. ‘നിങ്ങളുടെ വീട്ടില്‍ കൊണ്ടുപോയി പൂക്കളം ഇട്, ഓരോന്ന് ചെയ്യുമ്പോൾ ഓർക്കണം'.

advertisement

അപ്പാർട്ട്മെന്റിലെ എല്ലാവർക്കും ഈ വിഡിയോ കാണിക്കും എന്ന് പറയുമ്പോൾ കൊണ്ടുകാണിക്ക് എന്നാണ് യുവതിയുടെ മറുപടി.

വിഡിയോ പുറത്തു വന്നതിന് ശേഷം യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനമാണ് ഉയരുന്നത്. മറ്റുള്ളവരുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കാൻ പഠിക്കണം ആദ്യം എന്നാണ് ഒരു കമന്റ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആ കുട്ടികളിട്ട പൂക്കളം ഈ സ്ത്രീ കാരണം ലോകം മുഴുവന്‍ കണ്ടുവെന്ന രസകരമായ കമന്റുമുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ബെംഗളൂരു ഫ്ലാറ്റിൽ ഓണാഘോഷത്തിന് കുട്ടികളിട്ട പൂക്കളത്തിന് മുകളിൽ കയറി നശിപ്പിച്ച യുവതിക്കെതിരെ വിമർശനം
Open in App
Home
Video
Impact Shorts
Web Stories