ഇപ്പോഴിതാ കേദാര്‍നാഥ് ക്ഷേത്രത്തിന് മുന്‍പില്‍ സംഭവിച്ച ഒരു പ്രപ്പോസല്‍ രംഗത്തിന‍്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ യുവാവും യുവതിയും കേദാര്‍നാഥിന് മുന്‍പില്‍ പ്രാര്‍ഥിക്കുന്നതും ഇതിനിടയില്‍ മുട്ടുകുത്തി നിന്ന് ബോയ്ഫ്രണ്ടിനെ പ്രൊപ്പോസ് ചെയ്യുന്ന പെണ്‍കുട്ടിയേയും വീഡിയോയില്‍ കാണാം.
പെണ്‍കുട്ടി മോതിരം നീട്ടുമ്പോള്‍ കാമുകന്‍ അമ്പരന്ന് നില്‍ക്കുന്നതും യെസ് പറഞ്ഞ് മോതിരം സ്വീകരിച്ച ശേഷം യുവാവ് പെണ്‍കുട്ടിയെ കെട്ടിപ്പിടിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ കമിതാക്കളുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു.
advertisement
ഭക്തര്‍ പ്രാര്‍ഥിക്കാനും സമാധാനം കണ്ടെത്താനും എത്തുന്ന പുണ്യസ്ഥലമായ കേദാര്‍നാഥിന് മുമ്പില്‍ നിന്ന് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തത് പ്രവര്‍ത്തിയായിരുന്നു ഇതെന്നാണ് ഭൂരിഭാഗം ആളുകളും പ്രതികരിച്ചത്. ക്ഷേത്രത്തിന്റെ പരിശുദ്ധിയെ ഇത് ബാധിക്കുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ യുവതിയുടെ പ്രവര്‍ത്തിയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി. വിവാഹം നടക്കുന്നത് ക്ഷേത്രത്തിലാണെങ്കില്‍ പ്രപ്പോസലും അവിടെ നടത്തിയാല്‍ എന്താണ് കുഴപ്പമെന്നാണ് ചിലരുടെ മറുചോദ്യം.
സാധാരണയായി കാമുകനാണ് പ്രപ്പോസ് ചെയ്യാറുള്ളതെന്നും യുവതി ആ കീഴ്വഴക്കം തെറ്റിച്ചെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഇതൊക്കെ കൊണ്ടാണ് എല്ലാ പ്രമുഖ ക്ഷേത്രങ്ങളിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നും സ്മാർട്ട്‌ഫോണുകൾ നിരോധിക്കണമെന്ന് പറയുന്നതെന്നും ചിലര്‍ വാദിക്കുന്നു. രണ്ട് ദിവസം കൊണ്ട് 16 ലക്ഷം പേരാണ് വീഡിയോ കണ്ടത്.