TRENDING:

കണ്ണുകെട്ടി ഭര്‍ത്താവിനെ കണ്ടുപിടിക്കാന്‍ പറഞ്ഞു; പെട്ടെന്ന് തിരിച്ചറിയാന്‍ വിചിത്രമായ രീതിയുപയോഗിച്ച് ഭാര്യ; വൈറല്‍ വീഡിയോ

Last Updated:

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. വളരെ കുറച്ച് സമയത്തിനുള്ളില്‍ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യഥാര്‍ത്ഥ പ്രണയം വെറും മിഥ്യയാണെന്നാണ് പലരുടെയും വാദം. എന്നാല്‍ അതിപ്പോഴും നിലനില്‍ക്കുന്നു എന്നതിന്റെ ഉദാഹരണമായി ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുകയാണ്.കണ്ണ് കെട്ടിയ ശേഷം ഒരു കൂട്ടം പുരുഷന്‍മാരുടെ ഇടയില്‍ നിന്നും തന്റെ ഭര്‍ത്താവിനെ എളുപ്പത്തില്‍ കണ്ടുപിടിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് വൈറലാകുന്നത്. കൈകൊണ്ട് ശരീരത്തില്‍ തൊട്ട് മാത്രം നോക്കാം എന്നാണ് മത്സരത്തിന്റെ മറ്റൊരു വ്യവസ്ഥ. എന്നാല്‍ ഒരു ട്രിക്ക് ഉപയോഗിച്ച് തന്റെ ഭര്‍ത്താവിനെ വേഗം കണ്ടുപിടിക്കാന്‍ ഈ യുവതിയ്ക്ക് കഴിഞ്ഞു.
advertisement

എങ്ങനെയാണ് എന്നല്ലേ? ഓരോ പുരുഷന്‍മാരുടെയും അടുത്തേക്ക് എത്തി താനുമായുള്ള ഉയരം കൈകൊണ്ട് തൊട്ട് നോക്കിയാണ് ഭാര്യ തന്റെ ഭര്‍ത്താവിനെ കണ്ടുപിടിച്ചത്. ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലായി ഷെയര്‍ ചെയ്യപ്പെടുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. വളരെ കുറച്ച് സമയത്തിനുള്ളില്‍ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്.

Also read-ബോറിസ് ജോണ്‍സൺ വീണ്ടും അച്ഛനാകുന്നു; എട്ടാമത്തെ കുട്ടിക്കായുള്ള കാത്തിരിപ്പ്

”അവള്‍ എല്ലായിടത്തും വിജയിക്കുന്നു. വീട്ടിലും വീടിന് പുറത്തും. മറ്റൊരു ഓപ്ഷനുമില്ല,” എന്നായിരുന്നു ഒരാള്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തത്. ഇതാണ് യഥാര്‍ത്ഥ പ്രണയം എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.” വര്‍ഷങ്ങളായുള്ള അവരുടെ ബന്ധത്തിന്റെ ആഴമാണ് ഇതിലൂടെ കാണാന്‍ കഴിയുന്നത്. അവര്‍ക്ക് പരസ്പരം എത്രമാത്രം അറിയാം എന്ന് മനസ്സിലാകുന്നു,” എന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കുന്ന സ്ത്രീയുടെ വീഡിയോയും ഈയടുത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. രാജസ്ഥാനിലാണ് സംഭവം നടന്നത്. മുതലയുടെ ആക്രമണത്തില്‍ നിന്ന് തന്റെ ഭര്‍ത്താവിനെ രക്ഷിക്കുന്ന ഭാര്യയുടെ വീഡിയോയാണ് വാര്‍ത്തയായത്. ആട്ടിന്‍പറ്റവുമായി പോയ ബന്നേ സിംഗിനെയാണ് ഭാര്യ വിമല്‍ ഭായ് തന്റെ ജീവന്‍ പണയം വെച്ച് രക്ഷിച്ചത്.ആടുകള്‍ക്ക് വെള്ളമെടുക്കാനായി ചമ്പല്‍ നദീ ഭാഗത്തേക്ക് പോകുകയായിരുന്നു ബന്നേ സിംഗ്. അപ്പോഴാണ് ഇദ്ദേഹത്തെ മുതല ആക്രമിച്ചത്. ഇദ്ദേഹത്തിന്റെ കാല്‍ മുതല കടിച്ചുപിടിച്ചിരുന്നു. ഇത് കണ്ട് കൊണ്ട് വന്ന ബന്നേ സിംഗിന്റെ ഭാര്യയായ വിമല്‍ ഭായ് അടുത്ത് കണ്ട ഒരു വലിയ വടി എടുത്ത് മുതലയെ അടിക്കുകയായിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും മുതലയുടെ പിടിയില്‍ നിന്ന് ബന്നേ സിംഗിനെ രക്ഷിക്കാനായില്ല. മുതല ഇദ്ദേഹ നദിയിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. എന്നാല്‍ കൈയ്യില്‍ കിട്ടിയ വടി കൊണ്ട് മുതലയുടെ കണ്ണില്‍ കുത്തിയാണ് വിമല്‍ ഭായി ഭര്‍ത്താവിനെ രക്ഷിച്ചത്. ഇതോടെ ബന്നേ സിംഗില്‍ നിന്ന് മുതല പിടിവിടുകയായിരുന്നു.ഈ വീഡിയോയ്ക്ക് കമന്റുമായി നിരവധി പേരാണ് രംഗത്തെത്തിയത്. വിമല്‍ ഭായിയുടെ അസാധാരണ ധൈര്യത്തെ എല്ലാവരും അഭിനന്ദിക്കുകയും ചെയ്തിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
കണ്ണുകെട്ടി ഭര്‍ത്താവിനെ കണ്ടുപിടിക്കാന്‍ പറഞ്ഞു; പെട്ടെന്ന് തിരിച്ചറിയാന്‍ വിചിത്രമായ രീതിയുപയോഗിച്ച് ഭാര്യ; വൈറല്‍ വീഡിയോ
Open in App
Home
Video
Impact Shorts
Web Stories