അയൽ വാസിയായ അവരെ ഹമോണ്ട് എന്നയാളാണ് മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിച്ചത്. അയൽ വാസികളായ രണ്ടു പേരുമായി യുവതി തർക്കത്തിൽ ഏർപ്പെടുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നത്. പിന്നാലെ വീടിനുള്ളിൽ തീ ആളിക്കത്തുന്നതും പുറത്തെ പുൽ മൈതാനത്തുള്ള കസേരയിൽ പുസ്തകവുമായി ഇവർ ഇരിക്കുന്നതുമാണ് കാണാനാകുന്നത്. വീടിനുള്ളിൽ നിരവധി സ്ഥലങ്ങളിൽ യുവതി തീ വച്ചിരുന്നു എന്ന് മാത്രമല്ല മറ്റൊരാൾ കൂടി വീടിനുള്ളിൽ ഉണ്ടായിരുന്നതായി ദൃക്സാക്ഷി പറയുന്നു. തീ പടരുന്ന വീടിൻ്റെ താഴെ നിലയിൽ നിന്ന് നിലവിളി കേട്ടതിനെ തുടർന്ന് പ്രദേശ വാസികൾ ചേർന്ന് ജനൽ ചില്ല് പൊട്ടിച്ചാണ് ഇവരെ പുറത്തെത്തിച്ചത്.
advertisement
47 കാരിയായ ഗാലി മെറ്റവാലിയാണ് വീടിന് തീ കൊളുത്തിയത്. വീട് കത്തി തുടങ്ങി അൽപ്പ സമയത്തിന് ശേഷം ഇവർ സ്ഥലം വിട്ടിരുന്നു എന്നും പിന്നീട് മേരിലാൻ്റ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു എന്നുമാണ് റിപ്പോർട്ട്. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് യുവതിക്ക് എതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
ഗലി മെറ്റവാലി ഉൾപ്പടെ നാല് പേരാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. എന്നാൽ രണ്ട് പേർ സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല എന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പറഞ്ഞു. തീ പിടിക്കാനുണ്ടായ യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനയിൽ കരുതി കൂട്ടി തീ വച്ചതാണ് എന്നുള്ള നിഗമനത്തിലാണ് എത്തിയിരിക്കുന്നത് എന്ന് ഡെപ്യൂട്ടി സ്റ്റേറ്റ് ഫയർ മാർഷൽ മാധ്യമങ്ങളോട് പറഞ്ഞു.
കൊലപാത ശ്രമം, തീവെപ്പ്, കയ്യേറ്റം, വിദ്വേഷത്തോടെയുള്ള വസ്തുവകകളുടെ നശീകരണം തുടങ്ങി നിരവധി വകുപ്പുകളാണ് ഗലി മെറ്റവാലിക്ക് എതിരെ ചുമത്തിയിരിക്കുന്നത്. തീ പിടുത്തത്തിൽ വീട് പൂർണ്ണമായും തന്നെ കത്തി നശിച്ചിട്ടുണ്ട്. സിസിലി കൗണ്ടി ഡിറ്റൻഷൻ സെൻ്ററിലാണ് നിലവിൽ ഇവരെ പാർപ്പിച്ചിരിക്കുന്നത്. ജില്ലാ കോടതിയിൽ യുവതിയുടെ വിചാരണ അധികം വൈകാതെ നടത്തും.
Viral Video| നായ്ക്കൾക്ക് സാഹസിക യാത്ര നടത്താൻ ട്രെയിൻ നിർമ്മിച്ച് എൺപതുകാരൻ
അതേ സമയം യുവതിക്ക് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും റിപ്പോർട്ട് ഉണ്ട്. വാടകക്കാരിയായാണ് ഗലി മെറ്റവാലി ഇവിടെ താമസിച്ചിരുന്നത്. തീപിടുത്തത്തിൽ നിന്നും രക്ഷപ്പെട്ട ബ്ലെൻഡ് ഹോർബൂക്ക് ആണ് വീടിൻ്റെ ഉടമസ്ഥൻ. സമീപവാസികളുടെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണ് ഇവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. ചെറിയ രീതിയിൽ പൊള്ളലേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.