Viral Video| നായ്ക്കൾക്ക് സാഹസിക യാത്ര നടത്താൻ ട്രെയിൻ നിർമ്മിച്ച് എൺപതുകാരൻ
- Published by:Rajesh V
- news18-malayalam
Last Updated:
അമേരിക്കൻ ബാസ്‌ക്കറ്റ്ബോൾ കളിക്കാരൻ റെക്‌സ് ചാപ്മാനാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കുവച്ചത്.
നിങ്ങൾക്ക് ചുറ്റുമുള്ള നിലവിലെ അവസ്ഥകൾ ഒട്ടും സന്തോഷകരമല്ല. എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്ന ഈ വീഡിയോ തീർച്ചയായും നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർത്തും. നായ്ക്കൾക്ക് വേണ്ടി സ്വന്തമായി നിർമ്മിച്ച ട്രെയിനിൽ നായ്ക്കളെ ഇരുത്തി ഓടിക്കുന്ന ഒരു വൃദ്ധന്റെ വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലായി മാറിയിരിക്കുന്നത്.
അമേരിക്കൻ ബാസ്‌ക്കറ്റ്ബോൾ കളിക്കാരൻ റെക്‌സ് ചാപ്മാനാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കുവച്ചത്. യുഎസ്‌എയിലെ ടെക്സസിലെ ഫോർട്ട് വർത്തിലുള്ള യൂജിൻ ബോസ്റ്റിക്ക് എന്ന വയോധികൻ താൻ രക്ഷപ്പെടുത്തിയ നായ്ക്കളുമായി സവാരിക്ക് പോകുന്നതിനാണ് ഈ ട്രെയിൻ നിർമ്മിച്ചത്.
80 വയസ്സുള്ള യൂജിൻ ബോസ്റ്റിക്ക് ഇദ്ദേഹം രക്ഷപ്പെടുത്തിയ നായ്ക്കൾക്കൊപ്പം സവാരിക്ക് പോകാൻ ഒരു ട്രെയിൻ തന്നെ നിർമ്മിക്കുകയായിരുന്നുവെന്ന് റെക്സ് ചാപ്മാൻ വീഡിയോയ്ക്ക് അടിക്കുറിപ്പായി കുറിച്ചു. ഇത് തീർച്ചയായും മാനവികതയുടെ ഏറ്റവും മികച്ച ഉദാഹരണമാണെന്നും അദ്ദേഹം പറയുന്നു.
advertisement
പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, യൂജിനും സഹോദരൻ കോർക്കിയും ഒരു തെരുവിന്റെ അവസാന ഭാഗത്താണ് താമസിക്കുന്നത്. അവിടെ നിരവധി നാട്ടുകാർ നായ്ക്കളെ ഉപേക്ഷിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇവർ രക്ഷപ്പെടുത്തുന്ന നായ്ക്കളുമായി ഒരുമിച്ച് സവാരിക്ക് പോകാൻ ഒരു ട്രെയിൻ ഉണ്ടാക്കാൻ യൂജിൻ തീരുമാനിക്കുകയായിരുന്നു.
This is 80 year old Eugene Bostick. He built and operates a train that takes rescued good girls and good boys out for rides. Humanity... pic.twitter.com/8rzrxb2YLr
— Rex Chapman🏇🏼 (@RexChapman) May 6, 2021
advertisement
വീഡിയോയിൽ, യൂജിൻ തന്നെ ട്രെയിൻ ഓടിക്കുന്നത് കാണാം. ട്രെയിനിൽ യാത്ര ചെയ്യുന്ന നായ്ക്കളുടെ മുഖത്തെ ആവേശവും നമുക്ക് കാണാം.
ഇൻറർനെറ്റിലെ പ്രതികരണം എങ്ങനെ?
നെറ്റിസൻമാർക്ക് ഈ വീഡിയോ ക്ലിപ്പ് വളരെയേറെ ഇഷ്ടപ്പെട്ടുവെന്നതിന് തെളിവാണ് വീഡിയോയ്ക്ക് ലഭിച്ച 2 ലക്ഷത്തിലധികം വ്യൂ. 7000 ലധികം ലൈക്കുകളും വീഡിയോയ്ക്ക് നേടാൻ കഴിഞ്ഞു. നിരവധി പേർ യൂജിന്റെ ഈ പ്രവർത്തനത്തെ അഭിനന്ദിച്ചു.
ഇത്തരത്തിൽ പട്ടികളേയും പൂച്ചകളേയും അടക്കം വളർത്തു മൃഗങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന നിരവധി പേർ നമുക്കിടയിലുണ്ട്. എന്നാൽ ഇവയോടുള്ള നിങ്ങളുടെ സ്നേഹത്തിന് എന്ത് മൂല്യം വരും? നിങ്ങളുടെ ജീവനായ പട്ടിക്കോ പൂച്ചയ്ക്കോ നിങ്ങളുടെ കാലശേഷം എന്ത് നൽകും? ഇനി നമ്മൾ കൊടുക്കുന്ന ഏറ്റവും വിലയേറിയ സമ്മാനം അവയ്ക്ക് നമ്മുടെ സ്നേഹത്തേക്കാൾ വലുതായിരിക്കുമോ? വളർത്തുമൃഗങ്ങളെ കുറിച്ച് ഇങ്ങനെയൊക്കെ ചിന്തിക്കുന്ന നിരവധി പേരുണ്ടാകും. അങ്ങനെയൊരാെളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അടുത്തിടെ വാർത്തകൾ നിറഞ്ഞിരുന്നു. യുഎസ്സിലെ ടെന്നെസ്സി സ്വദേശിയായ ബിൽ ഡോറിസ് എന്നയാൾ കഴിഞ്ഞ വർഷമാണ് മരിച്ചത്. ഡോറിസിനൊപ്പം നിഴൽ പോലെ ഒപ്പമുണ്ടായിരുന്ന പട്ടിയാണ് ലുലു. ഡോറിസും ലുലുവും ഇപ്പോൾ ചർച്ചയാകാൻ കാരണം എന്താണെന്നല്ലേ?
advertisement
ഡോറിസിന്റെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കളുടെ അവകാശി ഇനി ലുലു എന്ന എട്ട് വയസ്സുള്ള വളർത്തുപട്ടിയാണ്. മരിക്കുന്നതിന് മുമ്പ് ഡോറിസ് എഴുതിയ വിൽപത്രത്തിൽ പറയുന്നത്, 5 മില്യൺ ഡോളർ അതായത് 36,29,55,250 കോടി ഇന്ത്യൻ രൂപ ലുലുവിനുള്ളതാണെന്നാണ്. ഒരു ട്രസ്റ്റിനാണ് ഡോറിസ് പണം നൽകിയിരിക്കുന്നത്. ലുലുവിനെ മരണം വരെ രാജകീയമായി നോക്കേണ്ട ഉത്തരവാദിത്തം ഈ ട്രസ്റ്റിനാണ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 07, 2021 2:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video| നായ്ക്കൾക്ക് സാഹസിക യാത്ര നടത്താൻ ട്രെയിൻ നിർമ്മിച്ച് എൺപതുകാരൻ