യാത്രയിലുടനീളം വണ്ടിയുടെ ചാർജ് തീർന്നതും, യാത്ര ചെയ്ത പ്രദേശങ്ങളിൽ ഉൾപ്പെടെ നിരവധി വെല്ലുവിളികൾ ലെക്സി നേരിട്ടുവെങ്കിലും അതിനെയെല്ലാം തരണം ചെയ്തായിരുന്നു ലെക്സിയുടെ യാത്ര. 18 മാസങ്ങൾ നീണ്ട യാത്രാ പദ്ധതി അവസാനിച്ചപ്പോൾ തന്നോട് യാത്രയിൽ ഉടനീളം സഹകരിച്ച എല്ലാവർക്കും ലെക്സി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി നന്ദി അറിയിച്ചു. ഫ്രാൻസിലെ പ്രോമനേഡ് അംഗ്‌ളൈസിൽ യാത്രയവസാനിച്ചപ്പോൾ ഒരു ജീവിത കാലം മുഴുവൻ ഓർക്കാനുള്ള ഓർമ്മകൾ താൻ നേടിയെന്നാണ് ലെക്സി പറഞ്ഞത്. ലെക്സിയുടെ നേട്ടത്തിൽ അഭിനന്ദനവുമായി നിരവധിപ്പേർ എത്തിയിരുന്നു.
Also read-ടൈറ്റാനിക്കിലെ റോസിന്റെ ജീവന്‍ രക്ഷിച്ച തടിക്കഷ്ണം ലേലത്തില്‍ പോയത് അഞ്ച് കോടി രൂപയ്ക്ക്
ഈ നേട്ടം മറ്റുള്ളവരുടേതിൽ നിന്നും വളരെ വ്യത്യസ്തമാണെന്നായിയുന്നു ഒരാളുടെ അഭിപ്രായം. നിങ്ങൾ മറ്റുള്ളവർക്കൊരു പ്രചോദനമാണെന്നും ഓരോ തവണയും നിങ്ങൾ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണെന്നും മറ്റ് ചിലർ പ്രതികരിച്ചു.
തന്റെ യാത്രയിൽ ലെക്സി വാഹനത്തിലെ പ്രധാന ഫീച്ചറുകളായ മെഗാ കൺസോൾ ക്യാബിൻ ഫീച്ചറും ഡ്രൈവർ സീറ്റിലെ മസ്സാജിങിനുള്ള സൗകര്യവും ഉപയോഗപ്പെടുത്തിയതായി ഫോർഡ് അറിയിച്ചു. കൂടാതെ വോയിസ് ആക്റ്റിവേറ്റഡ് സിങ്ക് മോഡും ലെക്സിക്ക് സഹായകരമായതായി ഫോർഡ് അധികൃതർ പറഞ്ഞു. യൂറോപ്പിൽ നിർമ്മിച്ച ഫോർഡിന്റെ ഈ എക്സ്പ്ലോറർ മോഡലിന് 26 മിനുട്ട് കൊണ്ട് 10 ശതമാനത്തിൽ നിന്നും 80 ശതമാനം ബാറ്ററി ചാർജ് കൈവരിക്കാനും 5.3 സെക്കൻഡ് കൊണ്ട് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും.