ടൈറ്റാനിക്കിലെ റോസിന്റെ ജീവന്‍ രക്ഷിച്ച തടിക്കഷ്ണം ലേലത്തില്‍ പോയത് അഞ്ച് കോടി രൂപയ്ക്ക്
- Published by:Sarika KP
- news18-malayalam
Last Updated:
ചിത്രത്തിലെ നായകനായ 'ജാക്ക് ഡോവ്‌സണിനെ രക്ഷിക്കാന്‍ ഈ പലക കഷ്ണത്തിന് കഴിഞ്ഞില്ല.
ടൈറ്റാനിക് സിനിമയില്‍ നായികയായ റോസിന്റെ ജീവന്‍ രക്ഷിച്ച വാതില്‍പ്പലക കഷ്ണം അഞ്ച് കോടി രൂപയ്ക്ക് (718,750 ഡോളര്‍) ലേലത്തില്‍ പോയതായി റിപ്പോര്‍ട്ട്. ചിത്രത്തിലെ നായകനായ 'ജാക്ക് ഡോവ്‌സണിനെ രക്ഷിക്കാന്‍ ഈ പലക കഷ്ണത്തിന് കഴിഞ്ഞില്ല.
ഹെറിട്ടേജ് ഓക്ഷന്‍സ് ഗ്രൂപ്പാണ് ലേലം സംഘടിപ്പിച്ചത്. പ്ലാനറ്റ് ഹോളിവുഡ് റെസ്റ്റോറന്റില്‍ വെച്ചാണ് ലേലം നടന്നത്.
1997ലാണ് ടൈറ്റാനിക് റിലീസായത്. അന്ന് മുതല്‍ നിരവധി പേര്‍ ചോദിക്കുന്ന ചോദ്യമാണ് ആ വാതില്‍കഷ്ണത്തില്‍ ജാക്കിനെ കൂടി കയറ്റാമായിരുന്നില്ലേ? എങ്കിൽ അദ്ദേഹം തണുത്ത് വിറച്ച് മരിക്കില്ലായിരുന്നല്ലോ എന്ന്. രണ്ടുപേർക്ക് കിടക്കാവുന്നതാണോ ഇത് എന്ന ചോദ്യത്തിന് പിന്നാലെ ഈ വാതില്‍ക്കഷണത്തിന്റെ നീളവും വീതിയും സംബന്ധിച്ച കണക്കുകയും പുറം ലോകത്തെത്തിയിരുന്നു.
2.4 മീറ്റര്‍ നീളവും 1 മീറ്റര്‍ വീതിയുമുള്ള തടിക്കഷണമാണ് ഇതെന്നാണ് പറയപ്പെടുന്നത്. ചിത്രത്തിലെ തന്റെ പ്രണയിനിയായ റോസിന്റെ വലിപ്പത്തിന് അനുസരിച്ചുള്ള തടിക്കഷണമായിരുന്നു ഇതെന്നാണ് നായകനായ ജാക്ക് പറഞ്ഞിരുന്നത്. കേറ്റ് വിന്‍സ്ലെറ്റാണ് റോസായി എത്തിയത്. ലിയനാര്‍ഡോ ഡികാപ്രിയോയിരുന്നു ചിത്രത്തില്‍ ജാക്ക് ആയി നിറഞ്ഞാടിയത്. അവസാന നിമിഷം വരെ നായികകയ്ക്ക് ധൈര്യം നല്‍കിയ ജാക്ക് തണുത്ത് വിറച്ച് മരിക്കുകയായിരുന്നു. അറ്റ്‌ലാന്റികിലെ ആഴങ്ങളിലേക്ക് അദ്ദേഹത്തിന്റെ ശരീരം ആഴ്ന്നിറങ്ങുന്നതും ചിത്രത്തില്‍ കാണിക്കുന്നു.
advertisement
അതേസമയം ചിത്രത്തിലെ ഈ ക്ലൈമാക്‌സ് പ്രേക്ഷകരില്‍ ചിലര്‍ക്ക് അത്ര സ്വീകാര്യമായിരുന്നില്ല. ഇതേപ്പറ്റി 2012ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ ചിത്രത്തിന്റെ സംവിധായകനായ ജെയിംസ് കാമറൂണ്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
'റോസ് സ്വാര്‍ത്ഥയാണ്, ജാക്ക് ഒരു വിഡ്ഢിയാണ്' എന്ന് പറഞ്ഞ് നിരവധി പേരാണ് തനിക്ക് അന്ന് കത്തെഴുതിയതെന്ന് കാമറൂണ്‍ പറഞ്ഞിരുന്നു. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് അനുസരിച്ച് ജാക്ക് മരിക്കണമായിരുന്നു എന്നാണ് അന്ന് അദ്ദേഹം മറുപടിയായി പറഞ്ഞത്.
advertisement
60000 ഡോളറില്‍ (50,02,116 രൂപ) ആരംഭിച്ച ലേലം 575,000 ഡോളറില്‍ (നാല് കോടിയ്ക്ക് മേലെ) അവസാനിക്കുകയായിരുന്നു. 'ട്രഷേഴ്‌സ് ഫ്രം പ്ലാനറ്റ് ഹോളിവുഡ്' എന്ന പേരില്‍ നടത്തിയ ലേലത്തില്‍ 1600 വസ്തുക്കളാണ് വില്‍പ്പനയ്‌ക്കെത്തിയത്. 5500 ലധികം പേര്‍ ഇവ ലേലത്തില്‍ വാങ്ങാനായി എത്തുകയും ചെയ്തിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 30, 2024 12:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ടൈറ്റാനിക്കിലെ റോസിന്റെ ജീവന്‍ രക്ഷിച്ച തടിക്കഷ്ണം ലേലത്തില്‍ പോയത് അഞ്ച് കോടി രൂപയ്ക്ക്