ഗര്‍ഭപാത്രത്തിന് പുറത്തു ഭ്രൂണം വളരുന്ന അവസ്ഥയായ എക്ടോപിക് പ്രഗ്നന്‍സിയാണ് യുവതിയുടേതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വയറിനുള്ളില്‍ ഇത്തരമൊരു ഗര്‍ഭധാരണം നടക്കാനുള്ള സാധ്യത ഒരു ശതമാനം മാത്രമാണ്. എല്ലാ ഗര്‍ഭധാരണങ്ങളിലും എക്ടോപിക് ഗര്‍ഭധാരണം സംഭവിക്കാനുള്ള സാധ്യത രണ്ട് ശതമാനത്തിന് താഴെയാണ്. ഇത് കൂടുതലായി സംഭവിക്കുന്നത് അണ്ഡവാഹിനി കുഴലുകളിലാണ്. അത് കുഞ്ഞിനും അമ്മയ്ക്കും ഒരുപോലെ അപകടകരമാണ്. ആന്തരിക രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. കുഞ്ഞ് വളര്‍ച്ച പ്രാപിക്കുമ്പോള്‍ അണ്ഡവാഹിനികുഴല്‍ പൊട്ടിപ്പോകാനുള്ള സാധ്യതയും ഏറെയുണ്ട്. കുഞ്ഞ് അതിജീവിക്കാനുള്ള സാധ്യത വളരെ അപൂര്‍വം മാത്രവുമാണ്.
advertisement
ശെടാ; ഇതെങ്ങനെ ? ആഡംബര ഹോട്ടലിൽ വച്ച് കാണാതായ 7 കോടിയുടെ വജ്രമോതിരം ഒടുവിൽ വാക്വം ക്ലീനറിനുള്ളില്‍
ഇത്തരമൊരു ഗര്‍ഭാവസ്ഥയില്‍ യോനിയില്‍ക്കൂടി രക്തസ്രാവം ഉണ്ടായേക്കാം, വയറുവേദന, തലകറക്കം, ക്ഷീണം മുതലായവും അനുഭവപ്പെടും. ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെതുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 29-ാമത്തെ ആഴ്ചയില്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. തുടര്‍ന്ന് കുഞ്ഞിനെ നവജാത ശിശു പരിചരണ യൂണിറ്റില്‍ പ്രവേശിപ്പിച്ചു.
24 ആഴ്ച പ്രായമുള്ള കുഞ്ഞ് പ്രസവിച്ചാല്‍ ജീവിച്ചിരിക്കാനുള്ള സാധ്യത ഏകദേശം 60 മുതല്‍ 70 ശതമാനം മാത്രമാണ്. എന്നാല്‍, 28 ആഴ്ച എത്തുന്നതോടെ ഇത് 80 മുതല്‍ 90 ശതമാനം വരെയാകും. മൂന്നുമാസത്തെ ആശുപത്രി വാസത്തിന് ശേഷം യുവതിയും കുഞ്ഞും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി കേസ് സ്റ്റഡിയില്‍ പറയുന്നു.
ഗര്‍ഭസ്ഥശിശു ഗര്‍ഭപാത്രത്തിന് പുറത്ത് വളരുന്നത് കണ്ടെത്തുന്ന ആദ്യത്തെ സംഭവമല്ല ഇത്. യുവതിയുടെ കരളില്‍ ഗര്‍ഭസ്ഥ ശിശു വളരുന്ന അപൂര്‍വ പ്രതിഭാസം കണ്ടെത്തിയതായി മുമ്പ് ഒരു പീഡിയാട്രീഷ്യന്‍ ടിക് ടോക്കില്‍ പങ്കുവെച്ചിരുന്നു. ഗര്‍ഭസ്ഥശിശുവിനെ വയറിനുള്ളില്‍ കണ്ടെത്തുന്നത് സാധാരണമാണെന്നും എന്നാല്‍, കരളിനുള്ളില്‍ കണ്ടെത്തുന്നത് അസാധാരണമായ കാര്യമാണെന്നും അന്ന് മനിറ്റോബയിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. മൈക്കിള്‍ നാര്‍വെ പറഞ്ഞിരുന്നു. തന്റെ ആദ്യത്തെ അനുഭവമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
