advertisement

എട്ടുവര്‍ഷം മുമ്പ് പ്രസവം നിർത്തിയ യുവതി വീണ്ടും മൂന്നുതവണ പ്രസവിച്ചു; പരാതി പറഞ്ഞുമടുത്തെന്ന് കുടുംബം

Last Updated:

ശസ്ത്രക്രിയക്ക് ശേഷമുള്ള ആദ്യ പ്രസവത്തിന് പിന്നാലെ നഷ്ടപരിഹാരമായി 6000 രൂപ ലഭിച്ചിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കുടുംബാസൂത്രണ പദ്ധതികളും ഗർഭനിരോധന മാർഗങ്ങളുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവർത്തനങ്ങളും സജീവമാണെങ്കിലും രാജ്യത്തെ ജനസംഖ്യ വളർച്ചയുടെ പാതയില്‍ തന്നെയാണ്. ഗർഭധാരണം തടയാൻ സ്ത്രീകൾ ഗർഭനിരോധന ശസ്ത്രക്രിയകൾക്ക് പോലും വിധേയരാകുന്നു. ബിഹാറിലെ മുസാഫർപൂരിൽ 2015 ൽ സമാനമായ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ഇതിന് ശേഷവും മൂന്നുതവണയാണ് പ്രസവിച്ചത്.
2003ലായിരുന്നു മുസാഫർപൂർ ഗയിഘട്ട് സ്വദേശിനിയായ യുവതിയുടെ വിവാഹം നടന്നത്. നാലുമക്കളെ പ്രസവിച്ചശേഷം, ഒരു ചികിത്സാ ക്യാംപിൽവച്ച് 2015ൽ പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയക്ക് യുവതി വിധേയയായി. എന്നാൽ 2018ൽ യുവതി വീണ്ടും ഗർഭം ധരിച്ചു. ആരോഗ്യവകുപ്പ് അധികൃതരോട് പരാതി പറഞ്ഞപ്പോൾ, എല്ലാം ഉടൻ ശരിയാക്കാമെന്നായിരുന്നു മറുപടി. പിന്നാലെ ഒരു ആൺകുട്ടിക്ക് ജന്മം നൽകി.
എന്നാൽ തുടർ വർഷങ്ങളിലും പരാതിയിന്മേൽ തുടർ നടപടിയൊന്നുമുണ്ടായില്ല. 2020ൽ സ്ത്രീ വീണ്ടും ഗര്‍ഭിണിയായി. ഇത്തവണ പെൺകുഞ്ഞായിരുന്നു. ഇതിനുശേഷം വീണ്ടും ദമ്പതികൾ ഡോക്ടർമാരെ സമീപിച്ചു. ആദ്യ കേസിലെ നഷ്ടപരിഹാരമായി 6000 രൂപ ആരോഗ്യവകുപ്പ് ദമ്പതികൾക്ക് നൽകി.
advertisement
“ഓപ്പറേഷന് വിധേയയായിട്ടും അവൾ കുട്ടികളെ പ്രസവിച്ചുകൊണ്ടിരുന്നു. ഞങ്ങൾക്ക് ആശങ്കയും ഭയവുമാണ്. വയലുകളിൽ ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ തുകയാണ് എന്റെ ആകെ സമ്പാദ്യം. ആറ് പേരടങ്ങുന്ന കുടുംബം നയിക്കാൻ ഈ തുക തികയില്ല, ഇപ്പോൾ ഞങ്ങൾ ഒമ്പതുപേരായി. ഡോക്ടറുടെ ഉപദേശപ്രകാരം എന്റെ ഭാര്യ ഓപ്പറേഷൻ നടത്തി, പക്ഷേ ഞങ്ങൾ അതിൽ നിന്ന് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല''- യുവതിയുടെ ഭർത്താവ് പറയുന്നു.
റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ഓപ്പറേഷൻ പരാജയപ്പെട്ടതിനെക്കുറിച്ച് പരാതിപ്പെടാൻ കുടുംബം 2015 മുതൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടർ ഗ്യാൻ ശങ്കർ ഈ വിഷയത്തിൽ പ്രതികരിച്ചത് ഇങ്ങനെ,
advertisement
“ഈ സംഭവത്തെ കുറിച്ച് എനിക്ക് ഒരു വിവരവുമില്ല. ഓപ്പറേഷൻ സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, ഈ വിഷയത്തിൽ ഞാൻ മറ്റൊരു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്, ഞങ്ങൾ അതിന്റെ വേരുകള്‍ അന്വേഷിച്ച് കണ്ടെത്തും''.
ഈ വർഷം യുവതി വീണ്ടും ഗർഭിണിയായി. പതിവുപോലെ പരാതിയുമായി ഭർത്താവ് സിവിൽ സർജന്റെ അടുത്തെത്തി. ഇതോടെ സംഭവത്തിൽ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എട്ടുവര്‍ഷം മുമ്പ് പ്രസവം നിർത്തിയ യുവതി വീണ്ടും മൂന്നുതവണ പ്രസവിച്ചു; പരാതി പറഞ്ഞുമടുത്തെന്ന് കുടുംബം
Next Article
advertisement
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
  • യൂറോപ്യൻ യൂണിയൻ യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുന്നു

  • അമേരിക്കൻ സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ട്രംപ് കടുത്ത നികുതി ഭീഷണി ഉന്നയിച്ചു

  • യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി നിലവിൽ നിശ്ചയിച്ചെങ്കിലും കൂടുതൽ വർദ്ധനവ് സാധ്യത

View All
advertisement