ട്രാഫിക് നിറഞ്ഞ പൊതുനിരത്തിൽ ഒരു സ്കൂട്ടിയിലായിരുന്നു ഇവരുടെ യാത്ര. ചുറ്റുമുള്ള മറ്റുവണ്ടികളെ കൂസാതെയായിരുന്നു യുവതി ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചത്. വസ്ത്രമില്ലെങ്കിലും, ഹെൽമെറ്റും സൺ ഗ്ലാസും വച്ചിരുന്നു. ഒരു ബിക്കിനി ബോട്ടമാണ് വസ്ത്രമെന്ന നിലയിൽ ഇവർക്കുണ്ടായിരുന്ന ഏക ആവരണം.
ടോൾ ബൂത്തിൽ വാഹനം നിർത്തി ഒരു പ്ലാസ്റ്റിക് ബാഗും കയ്യിലേന്തി വിവസ്ത്രയായി ഇവർ നടന്നു നീങ്ങിയിരുന്നു. ഉടൻ തന്നെ രണ്ടു പോലീസുകാർ ഇവരെ തടയാനെത്തി. പോലീസ് പിടിച്ചതും യുവതി അവരെ തൊഴിക്കാൻ തുടങ്ങി.
advertisement
ഈ സമയം പോലീസ് ജാക്കറ്റ് കൊണ്ട് ഇവരെ പുതപ്പിച്ചു. ടോൾ ബൂത്തിലെ ജീവനക്കാരാണ് ജാക്കറ്റ് കൈമാറിയതെന്ന് പറയപ്പെടുന്നു.
അക്രമാസക്തയായെങ്കിലും പോലീസ് ഉടൻ തന്നെ യുവതിയെ സ്ഥലത്തു നിന്നും മാറ്റി.
തെക്കുകിഴക്കൻ ബ്രസീലിലെ എസ്പിരിറ്റോ സാന്റോയുടെ തലസ്ഥാനമായ വില വെൽഹയെയും വിറ്റോറിയയെയും ബന്ധിപ്പിക്കുന്ന പാലത്തിലാണ് സംഭവം അരങ്ങേറിയത്.
ബ്രസീൽ പീനൽ കോഡ് പ്രകാരം പൊതുസ്ഥലത്ത് അശ്ലീല പ്രകടനം നടത്തിയാൽ, മൂന്ന് മാസം മുതൽ ഒരു വർഷം വരെ തടവ് അല്ലെങ്കിൽ പിഴ ആണ് ശിക്ഷ. യുവതിക്കെതിരെ ഈ നടപടി എടുത്തോ എന്ന് വ്യക്തമല്ല.