കനലിൽ ചുട്ടെടുത്ത ചപ്പാത്തിക്കൊപ്പം നെയ്യും ശര്‍ക്കരയും; രാജസ്ഥാന്‍ രുചിയിൽ മതിമറന്ന് സച്ചിന്‍ തെൻഡുൽക്കർ
- Published by:Sarika KP
- news18-malayalam
Last Updated:
അടുപ്പിലെ കനലിൽ ചപ്പാത്തി ചുട്ടെടുക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും.
ക്രിക്കറ്റിലെ ഇതിഹാസ താരമായ സച്ചിന്‍ തെൻഡുൽക്കർ സമൂഹ മാധ്യമത്തിലും ഏറെ സജീവമാണ്. അദ്ദേഹത്തിൻറെ രസകരമായ പല റീലുകളും ചിത്രങ്ങളും മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുളള ഒരു വീഡിയോ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ സച്ചിന്‍ പങ്കുവച്ചിരിക്കുകയാണ്. രാജസ്ഥാനില്‍നിന്നുള്ള ഒരു ഫുഡ് കോബിനേഷന്‍ പരിചയപ്പെടുത്തുകയാണ് സച്ചിന്‍.
രാജസ്ഥാനിലെ ഒരു ഉള്‍നാട്ടിലെ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് തയ്യാറാക്കുന്ന തനത് വിഭവങ്ങള്‍ ആസ്വദിച്ച് കഴിക്കുന്ന സച്ചിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഗോതമ്പും കമ്പവും (ബജ്‌റ) ചേര്‍ത്ത് തയ്യാറാക്കിയ ചപ്പാത്തി നെയ്യും ശര്‍ക്കരയും ചേര്‍ത്താണ് സച്ചിന്‍ കഴിക്കുന്നത്.
advertisement
അടുപ്പിലെ കനലിൽ ചപ്പാത്തി ചുട്ടെടുക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. ഈ ചപ്പാത്തിയിലേയ്ക്ക് നിറയെ നെയ്യ് ഒഴിച്ച്, ഒപ്പം ശര്‍ക്കരയും ചേര്‍ത്താണ് സച്ചിന്‍ കഴിക്കുന്നത്.
അടുപ്പില്‍ തീയിലിട്ട് ചുട്ടെടുക്കുന്ന ചപ്പാത്തിക്ക് രുചി ഏറെയാണെന്ന് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സച്ചിന്‍ പങ്കുവച്ചത്.
എന്റെ ജീവിതത്തില്‍ ഇത്രയധികം നെയ്യ് ഞാന്‍ കഴിച്ചിട്ടില്ലെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. ഇത്ര രുചികരമായി മറ്റാര്‍ക്കും ചപ്പാത്തി തയ്യാറാക്കാന്‍ കഴിയില്ലെന്നും സച്ചിന്‍ വീഡിയോയില്‍ പറയുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 31, 2022 7:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കനലിൽ ചുട്ടെടുത്ത ചപ്പാത്തിക്കൊപ്പം നെയ്യും ശര്‍ക്കരയും; രാജസ്ഥാന്‍ രുചിയിൽ മതിമറന്ന് സച്ചിന്‍ തെൻഡുൽക്കർ