കറുത്ത ഷർട്ട് ധരിച്ച ഒരാൾ അതിവിദഗ്ധമായി സാറയുടെ പക്കൽ നിന്ന് പുതിയ ഐഫോൺ 13 മോഷ്ടിച്ച് കടന്നു പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. തുടർന്ന് കുടുംബം പോലീസിലും പരാതിപ്പെട്ടു. എന്നാൽ ഫോൺ മോഷണം പോയി എന്നതിനു പകരം ഫോൺ നഷ്ടപ്പെട്ടു എന്ന് പരാതിയിൽ എഴുതാനായി പോലീസ് ആവശ്യപ്പെട്ടതായി യുവതി പറയുന്നു. ഇതിനായി ഫോൺ നഷ്ടപ്പെട്ട സ്ഥലത്തെ ഒരു കടയുടമയിൽ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും യുവതി തെളിവായി നൽകിയിരുന്നു.
advertisement
Also read-ആമസോണിൽനിന്ന് ഇനി വീടും വാങ്ങാം; വില പത്ത് ലക്ഷം രൂപ മുതൽ
തുടർന്ന് വിജയ് എന്നയാളാണ് മോഷണം നടത്തിയത് എന്നും ഇയാൾ പ്രദേശത്തെ മിക്ക മോഷണങ്ങളും നടത്തുന്ന ആളാണെന്നും അറിഞ്ഞു. എന്നാൽ ഈ തെളിവുകളെല്ലാം നൽകിയിട്ടും തന്റെ ഫോണിനെക്കുറിച്ച് യുപി പോലീസിൽ നിന്ന് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും സാറ ആരോപിച്ചു. ഐഫോണിൻ്റെ ലൊക്കേഷൻ ജാർഖണ്ഡില്‍ ആണെന്നും കണ്ടെത്തിയിരുന്നു. "വാരാണസിയിലെയും കാശി വിശ്വനാഥ ക്ഷേത്രത്തിലെയും തീർഥാടന യാത്ര എനിക്കും കുടുംബത്തിനും ഒരു ആഘാതകരമായ അനുഭവമായി മാറി. ക്ഷേത്രത്തിന് സമീപമുള്ള ഇത്തരം ആളുകൾ ഈ സ്ഥലത്തിൻ്റെ പവിത്രതയും ഭക്തർക്കുള്ള സുരക്ഷിതത്വവും ഇല്ലാതാക്കുകയാണ് ”എന്നും യുവതി കുറിച്ചു.
ഇനി തന്റെ ഫോൺ കണ്ടെത്തും എന്ന് പ്രതീക്ഷയില്ലെന്നും സാറ പറഞ്ഞു. കൂടാതെ ഈ സംഭവം തനിക്കും തന്റെ കുടുംബത്തിനും ഉണ്ടാക്കിയ വൈകാരികവും സാമ്പത്തികവുമായ നഷ്ടം ചെറുതല്ലെന്നും യുവതി കൂട്ടിച്ചേർത്തു. ഇവർ പങ്കുവെച്ച ഈ പോസ്റ്റ് ഇതിനോടകം തന്നെ 7 ലക്ഷത്തിലധികം ആളുകൾ കണ്ടു. അതിൽ നിരവധി ഉപഭോക്താക്കൾ തങ്ങൾക്കുണ്ടായ അനുഭവം പങ്കുവെച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. " ഇത്തരം സംഭവങ്ങൾ അവിടെ പതിവാണ്. എന്റെ ഫോൺ അവിടെ മോഷണം പോയിട്ട് അത് തിരികെ ലഭിക്കാൻ ഇരട്ടിപ്പണവും ആവശ്യപ്പെട്ടിരുന്നു. കൂടാതെ പോലീസിന് മോഷ്ടാവിന്റെ ലൊക്കേഷൻ നൽകിയിട്ടും അവർ ഒരു നടപടിയും സ്വീകരിച്ചില്ല. എനിക്ക് എന്റെ ഫോണും നഷ്ടപ്പെട്ടു. എഫ്ഐആർ എഴുതാൻ പോലും അവർ സമ്മതിച്ചില്ല" എന്നും ഒരാൾ പറഞ്ഞു. കൂടാതെ യു പി പോലീസിന് ഈ സമീപനം തന്നെയാണ് ഇത്തരം കാര്യങ്ങളിൽ ഉള്ളതെന്നും ചെറിയ കേസുകൾ അന്വേഷിക്കാൻ അവർക്ക് താല്പര്യമില്ലെന്നും മറ്റൊരു ഉപഭോക്താവ് അഭിപ്രായപ്പെട്ടു.