ഈ ബോഡി ബിൽഡറുടെ ഭക്ഷണരീതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. താൻ ഈ രൂപത്തിലെത്താൻ എന്നും ആഗ്രഹിച്ചിരുന്നതായി അദ്ദേഹം ദി സണ്ണിനോട് പറഞ്ഞു. റാംബോ എന്ന സിനിമയിലെ അർനോൾഡ് ഷ്വാസ്‌നെഗറിനെയും, സിൽവസ്റ്റർ സ്റ്റാലോണിനുമെയൊക്കെ കണ്ടാണ് അദ്ദേഹത്തിന് ബോഡി ബിൽഡിംഗിനോട് താത്പര്യം തോന്നിയത്. ”എന്റെ ഹോളിവുഡ് ഹീറോകളെപ്പോലെ ശക്തനാകാൻ ഞാൻ ആഗ്രഹിച്ചു. ഞാൻ താമസിച്ചിരുന്ന സ്ഥലത്ത് ഒരു ജിം തുറന്നപ്പോൾ ‘ഹൾക്ക്’ ആകാൻ ഞാൻ അവിടെ പോകാൻ തുടങ്ങി”, ഇല്യ ഗോലെം പറഞ്ഞു.
advertisement
ദി മെൻസ് ഹെൽത്ത് മാഗസിനിലാണ് ഇല്യ ഗോലെമിന്റെ ഡയറ്റ് വിവരങ്ങൾ പ്രത്യക്ഷപ്പെട്ടത്. 300 ഗ്രാം റോൾഡ് ഓട്സ് കഴിച്ചാണ് ഈ ബോഡി ബിൽഡർ തന്റെ ഒരു ദിവസം ആരംഭിക്കുന്നത്. അതിനു ശേഷം കഴിക്കുക ഉച്ചഭക്ഷണമാണ്. മൂന്ന് ഉച്ചഭക്ഷണങ്ങളാണ് ഇല്യ ഗോലെം തന്റെ ഡയറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Also read-എൺപതുകാരിയായ ഭാര്യയുടെ പിറന്നാളിന് 26കാരന്റെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ജിമ്മിൽ നിന്ന് തിരിച്ചെത്തിയ ശേഷം കൃത്യം 11 മണിക്കു തന്നെ അദ്ദേഹം തന്റെ ആദ്യത്തെ ഉച്ചഭക്ഷണം കഴിക്കും. 1600 ഗ്രാം അരിയും 800 ഗ്രാം സാൽമണും അടങ്ങിയ സുഷിയാകും ആദ്യത്തെ ഉച്ചഭക്ഷണം. രണ്ടാമത്തെ ഉച്ചഭക്ഷണത്തിൽ 1300 ഗ്രാം ബീഫും ക്രേപ്പും (ഒരു തരം പാൻ കേക്ക്) ഐസ്ക്രീമുമെല്ലാം ഉൾപ്പെടുത്തും. 500 ഗ്രാം അരിയും ഒലീവുമെല്ലാം അടങ്ങിയ പുതിയ പാസ്തയാകും അദ്ദേഹത്തിന്റെ മൂന്നാമത്തെ ഉച്ചഭക്ഷണം.
ഡിന്നറും സപ്പറും അടങ്ങുന്നതാണ് രാത്രി ഭക്ഷണം. 200 ഗ്രാം ചീസും 300 ഗ്രാം പാസ്തയും അടങ്ങിയതായിരിക്കും ഡിന്നർ. അൽപ സമയത്തിനു ശേഷം അത്താഴം കഴിക്കും. ഇതിൽ 1300 ഗ്രാം ബീഫും 700 ഗ്രാം കോട്ടേജ് ചീസോ റിക്കോട്ടയോ (ricotta) ഉണ്ടാകും. ഇതിനു പുറമേ, മേപ്പിൾ സിറപ്പും 14 ഓട്‌സ് പാൻകേക്കുകളും അത്താഴത്തിൽ ഉണ്ടാകും.
സോഷ്യൽ മീഡിയയിലും സജീവമാണ് ഇല്യ ഗോലെം. തന്റെ വർക്ക്ഔട്ട് വീഡിയോകളും ഡയറ്റുമെല്ലാം അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ജിം ബോസ് (Gym Boss) എന്നാണ് ആരാധകർ അദ്ദേഹത്തെ വിളിക്കുന്നത്.