ഇതിന്റെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. നിനക്കും പ്രസിഡൻറാകാൻ കഴിയുമെന്നാണ് കമല ഹാരിസ് കുഞ്ഞിന് ഉപദേശം നൽകുന്നത്. 12 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയാണിത്.
കമല ഹാരിസിന്റെ അനന്തരവൾ മീന ഹാരിസാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മീന ഹാരിസിന്റെ മകൾ അമാര അജാഗുവാണ് കമലയുടെ മടിയിലുള്ള കൊച്ചു പെൺകുട്ടി. ഈ പെൺകുട്ടിയുമായാണ് കമല സംസാരിക്കുന്നത്. തനിക്കും പ്രസിഡന്റാകണമെന്ന് നാലുവയസുകാരി കമലയോട് പറയുകയാണ്. തന്റെ രാഷ്ട്രീയ അഭിലാഷങ്ങളെക്കുറിച്ചും പെൺകുട്ടി കമലയോട് പറയുന്നുണ്ട്.
advertisement
നിനക്കും പ്രസിഡന്റാകാമെന്നും പക്ഷേ അതിനുള്ള സമയം ഇപ്പോഴല്ലെന്നും കമല കുഞ്ഞിന് ഉപദേശം നൽകുന്നു. 35 വയസ് കഴിയുമ്പോൾ നിനക്ക് പ്രസിഡന്റാകാമെന്നാണ് കമല കുഞ്ഞിനോട് പറയുന്നത്. നിനക്കും പ്രസിഡന്റാകാം എന്ന അടിക്കുറിപ്പോടെയാണ് മീന ഹാരിസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
എന്റെ മകൾ പ്രസിഡന്റും ബഹിരാകാശയാത്രികയുമാകാൻ ആഗ്രഹിക്കുന്നു. ഇതാണ് സംഭാഷണത്തിന്റെ സന്ദർഭമെന്നും മീന വ്യക്തമാക്കിയിരിക്കുന്നു. ഈ സംഭാഷണം ഒരു മണിക്കൂറോളം നീണ്ടുവെന്നും മീന അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച മീന പങ്കിട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇതുവരെ ഏഴ്ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത് .
