പാലക്കാട്: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പതിമൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. തമിഴ്നാട് വെല്ലൂർ സ്വദേശി അന്തോണിയെ (21) ആണ് കേസുമായി ബന്ധപ്പെട്ട് ഹേമാംബിക നഗർ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്.
2/ 6
തുടർന്ന് കൗൺസിലിംഗിനിടെ മറ്റു രണ്ടു പേർ കൂടി തന്നെ പീഡിപ്പിച്ചെന്നുപെൺകുട്ടി അറിയിച്ചതോടെ അകത്തേത്തറയിലെ രാഷ്ട്രീയ നേതാവ് ഉൾപ്പെടെ രണ്ട് പേരെക്കൂടി പൊലീസ് കസ്റ്റഡയിലെടുക്കുകയായിരുന്നു.
3/ 6
ഈ മാസം 16നാണ് പെൺകുട്ടിയെ കാണാനില്ലെന്നു കാണിച്ചു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.
4/ 6
മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി വെല്ലൂരുണ്ടെന്നു കണ്ടെത്തി.
5/ 6
സമൂഹമാധ്യമം വഴി പരിചയപ്പെട്ട അന്തോണി 16 ന് പെൺകുട്ടിയുടെ വീടിനു സമീപമെത്തി. അവിടെ നിന്നും ബൈക്കിൽ തട്ടിക്കൊണ്ടു പോകുകയായിരുന്നു
6/ 6
ശിശുക്ഷേമ സമിതിയുടെ പരാതിയിൽ മൂന്നു പേർക്കെതിരെയും പൊലീസ് പോക്സോ കേസ് ചുമത്തിയിട്ടുണ്ട്.