TRENDING:

ഭാര്യയുടെ അമിത വൃത്തി; ലാപ്‌ടോപ്പും ഫോണും സോപ്പുപൊടി ഉപയോഗിച്ച് കഴുകി; വിവാഹമോചനം തേടി യുവാവ്‌

Last Updated:

വീട്ടിലെ എല്ലാ സാമഗ്രികളും കഴുകി വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും തുടങ്ങിയ ഭാര്യ ഒരു ദിവസം ആറുതവണ കുളിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബംഗ്ലൂര്‍: ഭാര്യയുടെ അമിത വൃത്തി കാരണം വിവാഹ മോചനം തേടി യുവാവ്. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന സോഫ്ട് വെയര്‍ എന്‍ജിനിയറാണ് ഭാര്യയുടെ വൃത്തി സഹിക്ക വയ്യാതെ വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെട്ടത്.
advertisement

പ്രമുഖ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവ് വിവാഹം കഴിച്ചത് എംബിഎ ബിരുദധാരിയായ യുവതിയെയാണ്. വിവാഹം കഴിഞ്ഞതിന് ശേഷം ഭാര്യ ജോലിക്ക് പോയില്ല.

ബാംഗ്ലൂര്‍ ആര്‍ടി നഗറിലാണ് യുവാവും ഭാര്യയും താമസിക്കുന്നത്. 2009ല്‍ വിവാഹിതരായതിന് ശേഷം ലണ്ടനിലേക്ക് ഇവര്‍ പോയി. യുവാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ഭാര്യ കൂടെക്കൂടെ ഷൂസ് വൃത്തിയാക്കാനും വസ്ത്രങ്ങളും ഫോണും പരിശോധിക്കാനും തുടങ്ങി.

രണ്ടുവര്‍ഷം കഴിഞ്ഞ് ആദ്യ കുഞ്ഞ് ജനിച്ചപ്പോള്‍ മുതലാണ് ഭാര്യയുടെ സ്വഭാവത്തില്‍ വല്ലാതെ മാറ്റം വന്നത്. അമ്മ മരിച്ചതിന് ശേഷം വൃത്തിയാക്കാനാണെന്ന പേരില്‍ തന്നെയും മക്കളെയും ഒരുമാസം വീട്ടില്‍ നിന്ന് പുറത്താക്കിയതായും യുവാവ് പറയുന്നു.

advertisement

ഭാര്യക്ക് ഒബ്സെസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍(Obsesive compulsive disorder) രോഗമാണെന്നാണ് ഭര്‍ത്താവ് പറയുന്നത്. കോവിഡ് വ്യാപന സമയത്താണ് യുവതിയുടെ രോഗം മൂര്‍ച്ഛിച്ചത്. ആ സമയങ്ങളില്‍ കുടുംബ ബന്ധം കൂടുതല്‍ വഷളാവുകയും ചെയ്തു.

കോവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്തിരുന്ന സമയം ഭര്‍ത്താവിന്റെ ലാപ്ടോപ്പും മൊബൈല്‍ ഫോണും സോപ്പുപൊടി ഉപയോഗിച്ച് യുവതി കഴുകിയെന്നാണ് യുവാവ് പറയുന്നത്. ഈ സമയങ്ങളില്‍ വീട്ടിലെ എല്ലാ സാമഗ്രികളും കഴുകി വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും തുടങ്ങിയ ഭാര്യ ഒരു ദിവസം ആറുതവണ കുളിക്കും. കുളിക്കുന്ന സോപ്പ് വൃത്തിയാക്കാന്‍ മാത്രമായി മറ്റൊരു സോപ്പും യുവതി സൂക്ഷിച്ചിരുന്നു. ഇതിന് പുറമേ കുട്ടികളോട് അവരുടെ വസ്ത്രങ്ങളും ബാഗും ചെരിപ്പുകളും കഴുതി വൃത്തിയാക്കാനും യുവതി പറഞ്ഞു.

advertisement

Also Read - പടിയില്‍ നിന്ന് വീണ് അമ്മ; ആലോചിച്ച് നില്‍ക്കാതെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ച് മൂന്നുവയസ്സുകാരന്‍

ഈ അമിത വൃത്തി കാരണം ജീവിതം ദുസ്സഹമായെന്ന് പറഞ്ഞ് യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയെങ്കിലും അതും പരാജയപ്പെട്ടതോടെ ഭര്‍ത്താവ് വിവാഹമോചനക്കേസ് ഫയല്‍ ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാല്‍ തന്റെ സ്വഭാവത്തില്‍ ഒരു കുഴപ്പവുമില്ലെന്നാണ് ഇയാളുടെ ഭാര്യ പറയുന്നത്. വിവാഹ മോചനത്തിനായി യുവാവ് കള്ളം പറയുകയാണെന്ന് 35കാരിയായ യുവതി പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഭാര്യയുടെ അമിത വൃത്തി; ലാപ്‌ടോപ്പും ഫോണും സോപ്പുപൊടി ഉപയോഗിച്ച് കഴുകി; വിവാഹമോചനം തേടി യുവാവ്‌
Open in App
Home
Video
Impact Shorts
Web Stories