TRENDING:

പാമ്പിനെ രക്ഷിക്കാൻ കിണറ്റിൽ ചാടിയ യുവാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

Last Updated:

3 ലക്ഷത്തിലധികം പേ‍ർ കണ്ട ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം വ്യാപകമായി ഷെയ‍ർ ചെയ്യപ്പെടുന്നുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: പാമ്പിനെ പിടിക്കുന്ന പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ പാമ്പിനെ രക്ഷപ്പെടുത്താൻ കിണറ്റിലേയ്ക്ക് ചാടുന്നയാളുടെ വീഡിയോയാണ് ഇപ്പോൾ വൈറലയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ 4.31 മിനിറ്റ് ദൈർഘ്യമുള്ള ക്ലിപ്പിൽ പാമ്പ് വെള്ളത്തിൽ നീന്തുന്നതാണ് കാണിക്കുന്നത്. ഇതിനിടെ ഒരാൾ കിണറിന്റെ മതിലിനോട് ചേ‍ർന്ന് നിന്ന് ഒരു കെണി ഉപകരണം ഉപയോഗിച്ച് പാമ്പിനെ പിടിക്കാനും ശ്രമിക്കുന്നുണ്ട്.
advertisement

Also Read- കരിക്കിൻ വെള്ളത്തിൽ നിന്നും 'വയാഗ്ര'; ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ പോലീസ് സ്റ്റേഷനിൽ

എന്നാൽ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനെ തുട‍ർന്ന് മറ്റൊരാൾ വെള്ളത്തിലേയ്ക്ക് ചാടി പാമ്പിനടുത്തേയ്ക്ക് നീന്തുന്നത് കാണാം. മതിലിനോട് ചേ‍ർന്ന് നിന്ന് പാമ്പിനെ പിടിക്കാനായി ശ്രമിക്കുന്ന ആദ്യത്തെ ആളുടെ അടുത്തേയ്ക്ക് പാമ്പിനെ നീക്കാനാണ് രണ്ടാമത്തെയാൾ വെള്ളത്തിലേയ്ക്ക് ചാടിയത്. ഒടുവിൽ ആദ്യത്തെയാളുടെ അടുത്തേയ്ക്ക് പാമ്പ് എത്തുകയും പാമ്പിനെ വാലിൽ പിടിച്ച് പൊക്കി എടുക്കുന്നതും വീഡിയോയിൽ കാണാം.

advertisement

Also Read- 'എല്ലാവരും പ്രാര്‍ത്ഥിക്കണം': ചുണ്ടില്‍ പശ തേച്ച് വെല്ലുവിളിച്ച യുവാവ് ആശുപത്രിയില്‍

വീഡിയോ കാണാം:

Also Read- നീ പോ മോനെ ദിനേശാ, ദേ പോയി ദാ വന്നു; ഇതിന്റെ ഇംഗ്ലീഷ് അറിയാമോ? ശശി തരൂർ പറയുന്നത് കേൾക്കൂ

advertisement

പാമ്പിനെ കാട്ടിൽ വിടുന്നതിനുമുമ്പ് യുവാക്കൾ പ്ലാസ്റ്റിക് പാത്രത്തിൽ ഇടുന്നത് കാണിച്ചാണ് വീഡിയോ ക്ലിപ്പ് അവസാനിക്കുന്നത്. 3 ലക്ഷത്തിലധികം പേ‍ർ കണ്ട ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം വ്യാപകമായി ഷെയ‍ർ ചെയ്യപ്പെടുന്നുണ്ട്. ചിലർ ഇതിനെ 'കാരുണ്യപ്രവൃത്തി' എന്ന് വിളിക്കുമ്പോൾ മറ്റുള്ളവർ ജീവൻ പണയം വച്ച് ഇങ്ങനെ ചെയ്യേണ്ടതുണ്ടോയെന്നാണ് പ്രതികരിച്ചിരിക്കുന്നത്.

Also Read- ഇവിടെ മാത്രമല്ല, ഓസ്ട്രേലിയയിലെ സ്ഥിതിയും ഇങ്ങനെ തന്നെ; റോഡിലെ കുഴിയിൽ ചെടി നട്ട് ജനങ്ങൾ

advertisement

വീഡിയോ കാണാം:

മുകളിലുള്ള ക്ലിപ്പ് തീർച്ചയായും നെറ്റിസൻ‌മാരെ ആശങ്കാകുലരാക്കിയെങ്കിലും, ഒരു ഉപകരണത്തിന്റെ സഹായത്തോടെ പാമ്പിനെ രക്ഷപ്പെടുത്തുന്ന മറ്റൊരു ക്ലിപ്പ് ഓൺ‌ലൈനിൽ പ്രശംസ നേടിയിട്ടുണ്ട്. 3.07 മിനിറ്റ് ദൈർഘ്യമുള്ള ക്ലിപ്പിൽ വെള്ളമില്ലാത്ത നി‍ർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു കിണറ്റിൽ ഒരു സിലിണ്ടർ പൈപ്പിൽ ഘടിപ്പിച്ചിരിക്കുന്ന ബാഗിലേയ്ക്ക് പാമ്പിനെ കയറ്റിയാണ് പാമ്പിനെ പുറത്തെടുക്കുന്നത്. കരയ്ക്ക് കയറ്റിയ പാമ്പ് തുണി ബാഗിൽ തന്നെ കുടുങ്ങി കിടക്കുന്നത് കാണിച്ചു കൊണ്ടാണ് ക്ലിപ്പ് അവസാനിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
പാമ്പിനെ രക്ഷിക്കാൻ കിണറ്റിൽ ചാടിയ യുവാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
Open in App
Home
Video
Impact Shorts
Web Stories