ഇവിടെ മാത്രമല്ല, ഓസ്ട്രേലിയയിലെ സ്ഥിതിയും ഇങ്ങനെ തന്നെ; റോഡിലെ കുഴിയിൽ ചെടി നട്ട് ജനങ്ങൾ

Last Updated:

നിരവധി തവണ പരാതിപ്പെട്ടിട്ടും അപകടങ്ങൾ നടന്നിട്ടും നടപടി എടുക്കാത്തതിനെ തുടർന്നാണാണ് ജനങ്ങൾ റോഡിൽ ചെടി നട്ടത്

റോഡിലെ കുഴികൾ നികത്താത്തതിൽ പ്രതിഷേധിച്ച് വാഴയോ മറ്റേതെങ്കിലും ചെടികളോ കുഴിയിൽ നടുന്നത് നമ്മുടെ നാട്ടിൽ സ്ഥിരം കാഴ്ച്ചയാണ്. യാത്രക്കിടയിൽ ഇതുപോലെ നടുറോഡിൽ വാഴ കുലച്ചിരിക്കുന്നത് പലപ്പോഴും കണ്ടിട്ടുമുണ്ട്. മഴക്കാലമായാൽ സ്ഥിതി പറയുകയും വേണ്ട. കുഴികളിൽ വീണ് അപകടങ്ങളും പതിവാകും.
ഓസ്ട്രേലിയ പോലുള്ള വിദേശരാജ്യങ്ങളിൽ നടു റോഡിൽ കുഴി കണ്ടാൽ ഉടൻ തന്നെ അധികൃതർ അത് നികത്തും എന്നാണ് നമ്മുടെ പ്രതീക്ഷ. എന്നാൽ അങ്ങനെയൊരു പ്രതീക്ഷയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ഈ വാർത്ത പറയുന്നത്. മാത്രമല്ല, കുഴിയടക്കാത്തതിൽ പ്രതിഷേധിച്ച് മലയാളികൾ ചെയ്യുന്നത് തന്നെയാണ് ഓസ്ട്രേലിയക്കാരും ചെയ്യുന്നത്.
ഓസ്ട്രേലിയയിലെ പ്രധാന നഗരമായ മെൽബണിലാണ് റോഡിന്റെ ഒത്ത നടുക്ക് കുഴി രൂപപ്പെട്ടത്. ദിവസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ നടപടിയൊന്നും സ്വീകരിച്ചില്ല. ഇതിനിടയിൽ കുഴിയിൽ വീണ് നിരവധി വാഹനങ്ങളും അപകടത്തിൽപെട്ടു.
advertisement
You may also like:Valentine’s Day| വാലന്റൈൻ ദിനത്തിൽ ഭാര്യയ്ക്ക് സ്വന്തം വൃക്ക ദാനം ചെയ്ത് ഭർത്താവ്
ഇതോടെ നഗരവാസികൾ പ്രതിഷേധ സൂചകമായി കുഴിയിൽ ഒരു ചെടിയങ്ങ് നട്ടു. ഇപ്പോൾ തിരക്കേറിയ റോഡിന്റെ നടുക്ക് ഒരു ചെടി സുഖമായി വളരുകയാണ്. മെൽബൺ ഡയമണ്ട് ക്രീക്ക് കമ്യൂണിറ്റി ഫെയ്സ്ബുക്ക് പേജിൽ ഇതിന്റെ ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജനങ്ങൾക്ക് തലവേദനയായ കുഴിയടക്കാൻ അധികൃതർ തയ്യാറാകാത്തതിനെ തുടർന്നാണ് ഇങ്ങനെയൊരു പ്രതിഷേധമെന്ന് പേജിൽ പറയുന്നു.
advertisement
You may also like:ഞാൻ പോകുന്നെന്ന് ആത്മഹത്യാ കുറിപ്പ് ; മരണത്തിനു മുൻപ് ജന്മദിനാഘോഷം; പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണകാരണം തേടി പൊലീസ്
അധികൃതർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് ഒടുവിൽ കുഴിയിൽ ചെടി നട്ടത്. ഓസ്ട്രേലിയയിൽ ചിത്രം ഇതിനകം വൈറലാണ്. വേറിട്ട പ്രതിഷേധം നടത്തി കൂടുതൽ പേരുടെ ശ്രദ്ധയിലേക്ക് വിഷയം എത്തിച്ചതിൽ മെൽബൺകാരെ അഭിനന്ദിക്കുകയാണ് സോഷ്യൽമീഡിയ.
advertisement
ഡയമണ്ട് ക്രീക്കിലെ കുഴി അധികൃതർക്കും തലവേദനയായിരിക്കുകയാണ്. കൗൺസിൽ അധികാരികൾ പറയുന്നത് മെട്രോ ട്രെയിൻ അധികൃതരുടെ ഉത്തരവാദിത്തമാണ് കുഴി നികത്തൽ എന്നാണ്. എന്നാൽ വിക് റോഡ് അധികൃതരാണ് കുഴി അടക്കേണ്ടതെന്നാണ് മെട്രോ അധികൃതരുടെ നിലപാട്. ഇതാണ് റോഡിലെ കുഴി മൂടാതെ കിടക്കാൻ കാരണം.
വർഷങ്ങൾക്ക് മുമ്പ് നടൻ ജയസൂര്യ എറണാകുളത്തെ റോഡ് നികത്തിയത് ഏറെ ചർച്ചയായിരുന്നു. മേനക ജങ്ഷനില്‍ റോഡിലെ കുഴികൾ കണ്ട് കല്ലിട്ട് നിരത്താന്‍ തീരുമാനിക്കുകയായിരുന്നു. ലോറിയില്‍ കല്ല് കൊണ്ടുവന്നിറക്കി അത് നികത്താനായി ജയസൂര്യയും കൂട്ടരുമാണ് റോഡിലിറങ്ങിയത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇവിടെ മാത്രമല്ല, ഓസ്ട്രേലിയയിലെ സ്ഥിതിയും ഇങ്ങനെ തന്നെ; റോഡിലെ കുഴിയിൽ ചെടി നട്ട് ജനങ്ങൾ
Next Article
advertisement
ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി; അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം
ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി; അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം
  • ഷൈൻ ടീച്ചർ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകി.

  • തേജോവധം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് ഷൈൻ ടീച്ചർ പരാതിയിൽ പറയുന്നു.

  • ഷൈൻ ടീച്ചറിനെതിരായ ആരോപണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം.

View All
advertisement