പൊലീസ് പരീക്ഷയിൽ പരാജയപ്പെട്ടത്തിനെ തുടർന്ന് ആനന്ദ് പ്രകാശ് ചൗധരി എന്ന വിദ്യാർത്ഥിയാണ് യൂട്യുബിനെതിരെ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. പരീക്ഷയിൽ തോറ്റതിന് ഉത്തരവാദി യുട്യൂബാണെന്ന് ആരോപിച്ചായിരുന്നു ഹർജി. 75 ലക്ഷം രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട യുവാവ് ഇത്തരം പരസ്യങ്ങൾ നിരോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് വെള്ളിയാഴ്ച ഹർജി പരിഗണിച്ചത്.
advertisement
Also Read- ആദ്യ പ്രണയത്തെക്കുറിച്ച് ഓർമയുണ്ടോ? നൊസ്റ്റാൾജിക് മറുപടികളുമായി ടിൻഡർ ഉപയോക്താക്കൾ
യൂട്യൂബ് കാണണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്. പരീക്ഷയിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ യൂട്യൂബ് കാണരുത്. പരസ്യം കാണാൻ താൽപ്പര്യമില്ലെങ്കിൽ അത് കാണരുതെന്ന് കോടതി പറഞ്ഞg കോടതിയുടെ സമയം നശിപ്പിക്കാൻ മാത്രമാണ് ഇത്തരമൊരു ഹർജി ഫയൽ ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഹരജിക്കാരന് കോടതി 25,000 രൂപ പിഴ ചുമത്തിയത്.