ആദ്യ പ്രണയത്തെക്കുറിച്ച് ഓർമയുണ്ടോ? നൊസ്റ്റാൾജിക് മറുപടികളുമായി ടിൻഡർ ഉപയോക്താക്കൾ
- Published by:Sarika KP
- news18-malayalam
Last Updated:
ഡേറ്റിംഗ് ആപ്പായ ടിന്‍ഡര്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിങ്ങളുടെ ആദ്യ പ്രണയം ഓര്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് ഒരു ക്യാംപെയിനിന് തുടക്കം കുറിച്ചിരിക്കുന്നത്.
കുട്ടിക്കാലത്തെ ചില ഓര്‍മ്മകള്‍ ഇപ്പോഴും മറക്കാന്‍ കഴിയാതെ മനസ്സില്‍ കൊണ്ടുനടക്കുന്നവരാണ് നമ്മളില്‍ പലരും. നിങ്ങളുടെ ആദ്യ അധ്യാപകന്‍, ആദ്യത്തെ സുഹൃത്ത്, ആദ്യ പ്രണയം എന്നു തുടങ്ങിയ കാര്യങ്ങള്‍ എപ്പോഴും മനസ്സിലുണ്ടാകും. അക്കാര്യങ്ങള്‍ നിങ്ങളുടെ മനസ്സില്‍ ആഴത്തില്‍ പതിയുകയും ജീവിതകാലം മുഴുവന്‍ അവ നിങ്ങളുടെ മനസ്സിലുണ്ടാകുകയും ചെയ്യും.
ഇതേക്കുറിച്ചാണ് സോഷ്യല്‍ മീഡിയ ആപ്പായ ടിൻഡർ ട്വിറ്ററിൽ ചർച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഡേറ്റിംഗ് ആപ്പായ ടിന്‍ഡര്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിങ്ങളുടെ ആദ്യ പ്രണയം ഓര്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് ഒരു ക്യാംപെയിനിന് തുടക്കം കുറിച്ചിരിക്കുന്നത്. ‘നിങ്ങളുടെ ആദ്യ ക്രഷിന്റെ പേര് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ’ എന്നായിരുന്നു ട്വീറ്റ്. തുടര്‍ന്ന് നിരവധി പേര്‍ ഏറ്റെടുത്ത ട്വീറ്റിന് കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ആയിരക്കണക്കിന് പേരാണ് മറുപടികളുമായി രംഗത്തെത്തിയത്.
കുറച്ച് പേര്‍ തങ്ങളുടെ ആദ്യത്തെ ക്രഷ് ആയി പറഞ്ഞത് തങ്ങളുടെ അധ്യാപികമാരെയാണ്. ചിലര്‍ നടീനടന്‍മാരുടെ പേരാണ് മറുപടിയായി ട്വീറ്റ് ചെയ്തത്.
advertisement
let’s see if you remember the name of your first crush 👀
— Tinder India (@Tinder_India) December 6, 2022
മുമ്പ് ഒരു ജോഷ് എന്ന് പേരുള്ള ഒരാളുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ ഇരുപതുകളിലാണ് ജോഷ് ടിന്‍ഡര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത്. ഈ ആപ്ലിക്കേഷന്റെ ആദ്യ ഉപഭോക്താക്കളില്‍ ഒരാളായിരുന്നു ജോഷ്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ഡേറ്റിംഗ് ആപ്പുകളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായി. ഹിഞ്ച്, ബംബിള്‍ എന്നിങ്ങനെ നിരവധി ഡേറ്റിംഗ് ആപ്പുകളാണ് പിന്നീട് വന്നത്. അതോടെ തനിക്ക് പറ്റിയ ഒരു പ്രണയിനിയെ കണ്ടെത്താമെന്നുള്ള ജോഷിന്റെ പ്രതീക്ഷകളും വര്‍ധിച്ചു. എന്നാല്‍ ജോഷിന് ഭാഗ്യമുണ്ടായില്ല.
advertisement
എന്നാല്‍ ഒരുഘട്ടത്തില്‍ ഏകദേശം 300 പേരുടെ പ്രൊഫൈലുകള്‍ ജോഷിന് മാച്ചിങ് ആയിരുന്നു.എന്നാല്‍ അവയൊന്നും പ്രണയമായി വിജയിച്ചില്ല. നിരാശനായ അദ്ദേഹം മൂന്ന് വര്‍ഷത്തേക്ക് ഡേറ്റിംഗ് എന്ന ആശയം ഉപേക്ഷിച്ചു. ഈ ആപ്ലിക്കേഷന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത എന്തെന്നാല്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഇതില്‍ വികസിപ്പിച്ചിട്ടുണ്ട് എന്നതാണ്. ആപ്പിലേക്ക് സൈന്‍ അപ്പ് ചെയ്യുമ്പോള്‍ തന്നെ ഉപയോക്താവിനെ വെരിഫൈ ചെയ്യാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
advertisement
let’s see if you remember the name of your first crush 👀
— Tinder India (@Tinder_India) December 6, 2022
അതേയമയം പുതിയ കാലത്തെ പ്രണയവും സ്‌നേഹബന്ധങ്ങളുമൊക്കെ പലപ്പോഴും ആരംഭിക്കുന്നത് ഡേറ്റിങ് ആപ്പുകളിലാണ്. എന്നാല്‍ ഡേറ്റിങ് ആപ്പില്‍ നിന്ന് തുടങ്ങിയ ഒരു പ്രണയം വലിയ ദുരന്തമായി മാറിയ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് ഈയടുത്ത് ഡല്‍ഹിയിലാണ്. 28കാരനായ അഫ്താബ് പൂനവാല തന്റെ ലിവ്-ഇന്‍ പാര്‍ട്ണറായ ശ്രദ്ധ വാള്‍ക്കറെ കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെന്ന വാര്‍ത്ത മനുഷ്യ മന:സ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ബംബ്ള്‍ എന്ന ഈ ഡേറ്റിംഗ് പ്ലാറ്റ്ഫോം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. 2018 മുതല്‍ ഇവര്‍ പ്രണയത്തിലായിരുന്നു. ഈ കുറ്റകൃത്യം തങ്ങളെ അക്ഷരാര്‍ഥത്തില്‍ തകര്‍ത്തുവെന്നാണ് ബംബ്ള്‍ ട്വീറ്റ് ചെയ്തത്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസുമായി സഹകരിച്ച് എല്ലാ പിന്തുണയും നല്‍കുമെന്നും അവര്‍ അറിയിച്ചിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 09, 2022 10:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആദ്യ പ്രണയത്തെക്കുറിച്ച് ഓർമയുണ്ടോ? നൊസ്റ്റാൾജിക് മറുപടികളുമായി ടിൻഡർ ഉപയോക്താക്കൾ