ഈ വർഷം മഹാരാഷ്ട്രയിലെ 350 കോളേജുകളിലായി വിവിധ എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കായി 1.45 ലക്ഷം സീറ്റുകളിലേക്കാണ് പ്രവേശനം നടത്തിയത്. ഇനി 27,850 സീറ്റുകൾ ഒഴിഞ്ഞുകിടപ്പുണ്ട്. 2022-23 വിദ്യാഭ്യാസ വർഷത്തിൽ 35,702 സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്. വ്യത്യസ്തമായ പുതിയ കോഴ്‌സുകൾ നൽകി തുടങ്ങിയതോടെ എഞ്ചിനീയറിങ് കോഴ്‌സുകൾക്ക് ജനപ്രീതി വീണ്ടെടുക്കാൻ കഴിഞ്ഞതായി ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കൽ എഡ്യുക്കേഷനിലെ (ഡിടിഇ) ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ”സാങ്കേതികവിദ്യ വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. പുത്തൻ കോഴ്‌സുകളും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആർട്ടിഫിഷ്യൻ ഇന്റലിജന്റ്‌സ്, മെഷീൻ ലേണിങ് തുടങ്ങിയ കോഴ്‌സുകൾക്ക് ഇപ്പോൾ വലിയ സ്വീകര്യതയാണുള്ളത്. ഒട്ടേറെ സർവകലാശാലകൾ ഇത്ത പുതിയ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്”, അദ്ദേഹം പറഞ്ഞു.
advertisement
Also read-KGCE| വളരെ വേഗം പ്ലേസ്മെന്റ്; കെജിസിഇ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം
1.55 ലക്ഷം അപേക്ഷകളാണ് ഈ വർഷം എഞ്ചിനീയറിങ് കോഴ്‌സുകളിലേക്ക് ലഭിച്ചത്. എഞ്ചിനീയറിങ്ങിലെ ഏറ്റവും പുതിയ ശാഖയായ ആർട്ടിഫിഷ്യൽ ഇന്റലിജന്റിസ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള അഞ്ച് ആദ്യത്തെ അഞ്ച് ശാഖകളിൽ ഉൾപ്പെടുന്നു. 2022-ൽ 1.33 ലക്ഷം അപേക്ഷകളാണ് എഞ്ചിനീയറിങ് കോഴ്‌സുകളിലേക്ക് ലഭിച്ചത്. 2021-22-ൽ ഇത് 1.13 ലക്ഷമായിരുന്നു.
”എഞ്ചിനീയറിങ് കോളേജുകളിൽ വലിയ തോതിൽ ഒഴിവുകൾ ഉണ്ടായിരുനന്ന ഒരു സമയം ഉണ്ടായിരുന്നു. എന്നാൽ സാങ്കേതികവിദ്യാ മേഖലയിലെ വളർച്ച മൂലം വീണ്ടും എഞ്ചിനീയറിങ് കോഴ്‌സുകൾക്ക് പ്രിയമേറുന്നുണ്ട്”, ഡിടിഇ ഉദ്യോഗസ്ഥൻ പറഞ്ഞു.