KGCE| വളരെ വേഗം പ്ലേസ്മെന്റ്;  കെജിസിഇ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

Last Updated:

വളരെ പെട്ടന്ന് തന്നെ പ്ലേസ്മെന്റ്  ലഭിക്കുമെന്നതിനാൽ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ആശ്രയിക്കാവുന്ന പ്രോഗ്രാമാണിത്

News18
News18
തിരുവനന്തപുരം: കേരള ഗവൺമെന്റ് സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻ എൻജിനീയറിംഗ് പ്രോഗ്രാമുകളിലേയ്ക്കുള്ള (KGCE) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ കാമ്പസുകളിലെ ഈവനിംഗ് പ്രോഗ്രാം ഉൾപ്പെടെയുള്ള കോഴ്സുകളിലെ പ്രവേശനത്തിന്  ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി മാത്രമേ അപേക്ഷിക്കാവൂ. വളരെ പെട്ടന്ന് തന്നെ പ്ലേസ്മെന്റ്  ലഭിക്കുമെന്നതിനാൽ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ആശ്രയിക്കാവുന്ന പ്രോഗ്രാമാണിത്.
അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായി 100/- രൂപ അടയ്ക്കണം. എന്നാൽ പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ പെടുന്നവർക്ക്, രജിസ്ട്രേഷൻ ഫീസില്ല. കോഴ്സിന്റെ കാലാവധി രണ്ട് വർഷമാണ്. ഇതോടനുബന്ധിച്ച്, എട്ട് ആഴ്ചകൾ  ദൈർഘ്യമുള്ള On Job Training (OJT) യും ഉണ്ടായിരിക്കും
ആർക്കൊക്കെ അപേക്ഷിക്കാം
കേരള ഗവണ്മെന്റ് സർട്ടിഫിക്കറ്റ് എക്സാമിനേഷൻ സ്ഥാപനങ്ങളിൽ,
പത്താം ക്ലാസ്സ് വിജയിച്ചവർക്കാണ് പ്രവേശനം നൽകുന്നത്.ഉയർന്ന പ്രായ പരിധിയില്ല. രണ്ടു വർഷത്തെ കോഴ്സ്  പൂർത്തീകരിക്കുന്നവർക്ക്  പോളിടെക്നിക് എഞ്ചിനീയറിംഗ് ഡിപ്ലോമയിലേക്ക് ലാറ്ററൽ എൻട്രി  പ്രവേശനത്തിന് അർഹതയുണ്ട്.
advertisement
വിവിധ പ്രോഗ്രാമുകൾ
1.അഗ്രോമെഷീനറി
2.ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്
3.സിവിൽ എഞ്ചിനീയറിംഗ്
4.കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്
5.ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്
6.ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്
7.മെക്കാനിക്കൽ എഞ്ചിനീയറിംഗ്
8.റെഫ്രിജിറേഷൻ ആൻഡ് എയർകണ്ടീഷനിംഗ്
പ്രോസ്പക്ടസിനം പ്രോഗ്രാം നടത്തുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾക്കും
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
advertisement
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
KGCE| വളരെ വേഗം പ്ലേസ്മെന്റ്;  കെജിസിഇ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം
Next Article
advertisement
BCCIയുടെ 37-ാമത് പ്രസിഡന്റായി മിഥുൻ മൻഹാസിനെ തിരഞ്ഞെടുത്തു
BCCIയുടെ 37-ാമത് പ്രസിഡന്റായി മിഥുൻ മൻഹാസിനെ തിരഞ്ഞെടുത്തു
  • മിഥുൻ മൻഹാസ് ബിസിസിഐയുടെ 37-ാമത് പ്രസിഡന്റായി ചുമതലയേറ്റു.

  • ജമ്മു കശ്മീരിൽ നിന്ന് ബിസിസിഐയുടെ തലപ്പത്തെത്തുന്ന ആദ്യ വ്യക്തിയാണ് മൻഹാസ്.

  • മുൻ ഡൽഹി താരമായ മൻഹാസ് 157 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

View All
advertisement