ബംഗളുരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് പട്ടികയില്‍ 48-ാംസ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷം 42-ാം സ്ഥാനമാണ് ഐഐഎസ്സി നേടിയത്. ഇത്തവണ അത് 48ലേക്ക് താഴ്ന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. പട്ടികയില്‍ 68-ാം സ്ഥാനമാണ് ജെഎസ്എസ് അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് നേടിയത്. ശൂലിനി യൂണിവേഴ്‌സിറ്റി ഓഫ് ബയോടെക്‌നോളജി ആന്‍ഡ് എംജിടി സയന്‍സ് പട്ടികയില്‍ 77-ാം സ്ഥാനത്താണ്.
ചൈനീസ് സര്‍വകലാശാലയായ സിന്‍ഗുവ യൂണിവേഴ്‌സിറ്റിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്. ചൈനയിലെ തന്നെ മറ്റൊരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ പീക്കിംഗ് യൂണിവേഴ്‌സിറ്റി രണ്ടാം സ്ഥാനവും നേടി. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂരാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. ഇത് നാലാം തവണയാണ് സിംഗപ്പൂര്‍ യൂണിവേഴ്‌സിറ്റി മൂന്നാം സ്ഥാനം നിലനിര്‍ത്തുന്നത്.
advertisement
ഉന്നത റാങ്ക് നേടിയ ഇന്ത്യയിലെ പത്ത് സര്‍വകലാശാലകള്‍
1. ഐഐഎസ്സി ബാംഗ്ലൂർ- റാങ്ക് 18
2. ജെഎസ്എസ് അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് – റാങ്ക് 68
3. ശൂലിനി യൂണിവേഴ്‌സിറ്റി ഓഫ് ബയോടെക്‌നോളജി ആന്‍ഡ് എംജിടി സയന്‍സസ് – റാങ്ക് 77
4. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി – റാങ്ക് 95
5. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി – റാങ്ക് 106
6. അളഗപ്പ യൂണിവേഴ്‌സിറ്റി – റാങ്ക് 111
7. സവീത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആന്‍ഡ് ടെക്‌നിക്കല്‍ സയന്‍സസ് – റാങ്ക് 113
8. ജാമിയ മിലിയ ഇസ്ലാമിയ – റാങ്ക് 128
9. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), റോപ്പര്‍ – റാങ്ക് 131
10. ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി – റാങ്ക് 137
പട്ടികയിലുള്‍പ്പെട്ട മൂന്ന് ഏഷ്യന്‍ രാജ്യങ്ങളായ ഹോങ്കോംഗ്, സൗദി അറേബ്യ, ചൈന എന്നിവയ്ക്ക് ആഗോള ശരാശരിയെക്കാള്‍ ഉയര്‍ന്ന സ്‌കോറാണുള്ളതെന്ന് ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സമീപകാല പുരോഗതിയ്ക്കിടയിലും ആഗോള ശരാശരി സ്‌കോറിനെക്കാള്‍ കുറഞ്ഞ സ്‌കോറാണ് പാകിസ്ഥാന്‍ നേടിയത്. സ്‌കോര്‍ താഴ്ച്ച ഏറ്റവുമധികം നേരിട്ട രാജ്യം ജപ്പാനാണ്.
THE Asia Rankings 2023: ആദ്യ പത്ത് റാങ്ക് നേടിയ സര്‍വകലാശാലകള്‍
റാങ്ക് 1 – സിന്‍ഗുവ യൂണിവേഴ്‌സിറ്റി, ചൈന
റാങ്ക് 2 – പീക്കിംഗ് യൂണിവേഴ്‌സിറ്റി, ചൈന
റാങ്ക് 3 – സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി
റാങ്ക് 4 – യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോംഗ്, ഹോങ്കോംഗ്
റാങ്ക് 5 – നാന്‍യാങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, സിംഗപ്പൂര്‍
റാങ്ക് 6 – ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങ്ങ്
റാങ്ക് 7 – ഹോങ്കോംഗ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി
റാങ്ക് 8 – യൂണിവേഴ്‌സിറ്റി ഓഫ് ടോക്കിയോ, ജപ്പാന്‍
റാങ്ക് 9 – ഫുഡാന്‍ യൂണിവേഴ്‌സിറ്റി, ചൈന
