കോളേജ് വിദ്യാർത്ഥികൾക്ക് ജോലി; കാര്യവട്ടം ക്യാമ്പസ് ജോബ് ഫെയർ ഈ മാസം 27ന്; ആയിരത്തോളം വിദ്യാർഥികൾക്ക് പങ്കെടുക്കാം
- Published by:Anuraj GR
- news18-malayalam
Last Updated:
ടെക്നോപാർക്കിലെ സ്ഥാപനങ്ങളും ജില്ലയിലുള്ള മറ്റ് IT, നോൺ IT കമ്പനികളുമടക്കം മുപ്പത്തഞ്ചോളം സ്ഥാപനങ്ങളാകും തൊഴിൽദായകരായി ജോബ് ഫെയറിൽ എത്തുന്നത്
തിരുവനന്തപുരം: തൊഴിലന്വേഷകരായ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് പ്രതീക്ഷയായി ക്യാമ്പസ് ജോബ് ഫെയർ. ഈ മാസം 27 ന് കാര്യവട്ടം കാമ്പസിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയറിൽ കേരള യൂണിവേഴ്സിറ്റിയുടെ വിവിധ കോളേജുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും.
തിരുവനന്തപുരത്ത് ടെക്നോപാർക്ക് ആസ്ഥാനമായ IT സ്ഥാപനങ്ങളും ജില്ലയിലുള്ള മറ്റ് IT, നോൺ IT കമ്പനികളുമടക്കം മുപ്പത്തഞ്ചോളം സ്ഥാപനങ്ങളാകും തൊഴിൽദായകരായി ജോബ് ഫെയറിൽ എത്തുന്നത്. മാനേജ്മെന്റ് ആന്റ് കൊമേഴ്സ്, ആർട്ട്സ് ആന്റ് സയൻസ് , ബി.ടെക്, IT എന്നീ വിഭാഗങ്ങളിലെ പാസ് ഔട്ട് ആയവരും അവസാന വർഷ വിദ്യാർത്ഥികളുമാണ് പങ്കെടുക്കുന്നത്.
കാര്യവട്ടം കാമ്പസിൽ 27 ന് രാവിലെ ഒമ്പത് മണിയോടെ രജിസ്ട്രേഷൻ തുടങ്ങും. വൈകിട്ട് അഞ്ച് മണി വരെ തുടരും. ക്യാമ്പസിൽ ഗോൾഡൻ ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ കടകംപള്ളി എംഎൽഎ ജോബ് ഫെയർ ഉദ്ഘാടനം ചെയ്യും.
advertisement
യൂണിവേഴ്സിറ്റി പ്ലേസ്മെന്റ് സെല്ലിന്റേയും കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രന്റെയും ഐ സി ടി അക്കാദമിയുടെയും നേതൃത്വത്തിൽ കേരള നോളജ് എക്കണോമി മിഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന ജോബ് ഫെയർ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ( ClI), ടെക്നോപാർക്ക് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി, ടെക്നോപാർക്ക് എന്നിവയുടെ സഹകരണത്തോടെയാണ് നടക്കുന്നത്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 22, 2023 6:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
കോളേജ് വിദ്യാർത്ഥികൾക്ക് ജോലി; കാര്യവട്ടം ക്യാമ്പസ് ജോബ് ഫെയർ ഈ മാസം 27ന്; ആയിരത്തോളം വിദ്യാർഥികൾക്ക് പങ്കെടുക്കാം