എന്നാൽ കുടുംബത്തെ ഒട്ടാകെ ബാധിച്ച ഈ സാമ്പത്തിക പ്രതിസന്ധികളൊന്നും ഈ 23കാരിയെ തളർത്തിയിരുന്നില്ല. എഞ്ചിനീയറിംഗിനോട് താത്പര്യമുണ്ടായിരുന്ന തനയ മഹാരാഷ്ട്ര കോമൺ എൻട്രൻസ് ടെസ്റ്റിന് അപേക്ഷിക്കുകയും (MHT CET) ഉയർന്ന മാർക്കോടെ വിജയിക്കുകയും ചെയ്തു. 200ൽ 180 സ്കോറാണ് തനയ നേടിയത്. തുടർന്ന് പൂനെ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ (COEP) പ്രവേശനം നേടി. പിന്നാക്ക വിഭാഗത്തിലെ കഴിവുള്ള വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള കാഡെൻസ് സ്കോളർഷിപ്പ് പ്രോഗ്രാമിന്റെ സഹായത്തോടെയാണ് തനയ പ്രവേശനം നേടിയത്. കുടുംബത്തിലെ സാഹചര്യങ്ങളെക്കുറിച്ച് അറിയാവുന്നത് കൊണ്ടാണ് ഈ അവസരത്തിനായി അപേക്ഷിക്കാൻ തനയ തീരുമാനിച്ചത്. 2019ൽ ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷൻ എന്ന ജേണലിൽ തനനയുടെ ഒരു റിസേർച്ച് പേപ്പർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
advertisement
പിന്നീട് കാനഡയിലെ കാൾട്ടൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് 12 ആഴ്ചത്തെ റിസേർച്ച് ഇന്റേൺഷിപ്പിനും തനയയെ തിരഞ്ഞെടുത്തു. 2021ൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കി. ”ഈ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയ അത്ര എളുപ്പമായിരുന്നില്ല. അക്കാദമിക് നേട്ടങ്ങൾ, ഗവേഷണ താൽപ്പര്യം, ഭാവി ലക്ഷ്യങ്ങൾ എന്നിവ കൃത്യമായി പ്രദർശിപ്പിക്കുന്ന സമഗ്രമായ അപേക്ഷയാണ് സമർപ്പിച്ചത്. ഇത് അവലോകനം ചെയ്ത് വിദ്യാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്തു. അതിൽ നിന്ന് അഭിമുഖം നടത്തിയായിരുന്നു തിരഞ്ഞെടുപ്പ്” തനയ പറയുന്നു.
പൂനെയിലെ മോഡൽ കോളനിയിലെ വിദ്യാഭവൻ ഹൈസ്‌കൂളിൽ നിന്നാണ് തനയ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2016ൽ പത്തും 2018ൽ പ്ലസ്ടു പഠനവും പൂർത്തിയാക്കി. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾക്ക് ഉത്തരം കണ്ടെത്തി സ്വയം നടത്തിയ പഠനവും സമഗ്രമായ പരിശീലനവുമാണ് മഹാരാഷ്ട്ര കോമൺ എൻട്രൻസ് ടെസ്റ്റിൽ മികച്ച വിജയം നേടാൻ തനയയെ സഹായിച്ചത്. ബോർഡ് എക്സാമിന് സംസ്ഥാനത്ത് 95-ാം റാങ്ക് നേടിയാണ് തനയ വിജയിച്ചത്. പൂനെയിലെ മഗർപട്ടയിൽ സ്ഥിതി ചെയ്യുന്ന ഈറ്റൺ ഇന്ത്യ ഇന്നൊവേഷൻ സെന്ററിൽ (ഇഐഐസി) ട്രെയിനിയായി ജോലി ചെയ്യുകയാണ് തനയ ഇപ്പോൾ. ജോലിയിൽ പ്രവേശിച്ചിട്ട് ഒരു വർഷമായെങ്കിലും പരിശീലന കാലയളവായാണ് ഇത് കണക്കാക്കുന്നതെന്നും തനയ പറഞ്ഞു.