വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള തിരുവനന്തപുരം എസ്.എം.വി സ്കൂളിലെ 2023-24 അധ്യയന വര്‍ഷ ബാച്ചിലേക്കാണ് 5 പേരും പ്രവേശനം നേടിയത്. ഒമ്പതാം ക്ലാസില്‍ അഖില അജയനും മാജിതയും എട്ടാം ക്ലാസില്‍ വിസ്മയയും സഞ്ജനയും ആറാം ക്ലാസിൽ ദർശനയും ഇനി മുതല്‍ എസ് എം വി സ്കൂളിൽ പഠിക്കും.
Also Read- നാല്പതിനായിരത്തോളം സ്കൂൾ അധ്യാപക-അനധ്യാപക ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ
സംസ്ഥാനത്തെ 32 സ്കൂളുകളാണ് ഇത്തരത്തില്‍ ഇന്ന് മുതല്‍ മിക്സഡ് സ്കൂളുകളായി മാറിയത്. മുന്‍പ് ആണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന സ്കൂളുകളിൽ പെൺകുട്ടികൾക്ക് ടോയ്‍ലറ്റുകൾ ഉൾപ്പടെ പ്രത്യേകം സൗകര്യമൊരുക്കിയാണ് പ്രവേശനം നൽകിയത്. എന്നാല്‍ ചിലയിടങ്ങളില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ചെറിയ എതിർപ്പുകളുണ്ടായെങ്കിലും കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഇതൊരു പുതിയ ചുവടുവെയ്പ്പായാണ് ഈ മാറ്റത്തെ കാണുന്നത്.
advertisement
സംസ്ഥാനത്തെ അടുത്ത അധ്യയനവർഷം മുതൽ മിക്സഡ് സ്കൂളുകൾ മതിയെന്ന ബാലാവകാശ കമ്മീഷൻറെ ശുപാർശയാണ് ഒരു വർഷത്തിനുള്ളിൽ കേരളത്തില്‍ നടപ്പായത്. സഹവിദ്യാഭ്യാസം നടപ്പാക്കാനായി ബോയ്സ്, ഗേൾസ് സ്കൂളുകൾ എന്നീ വിഭജനം മാറ്റണമെന്നായിരുന്നു ശുപാർശ. ലിംഗസമത്വം ശരിയായ രീതിയിൽ മനസ്സിലാക്കി പരസ്പരം അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനും നല്ല വ്യക്തിത്വം രൂപീകരിക്കുന്നതിനും ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കണമെന്നാണ് വിവിധ പഠനങ്ങളെ ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പൊതുപ്രവർത്തകനായ ഡോക്ടർ ഐസക് പോൾ നൽകിയ പൊതുതാത്പര്യ ഹർജിയിലായിരുന്നു ബാലാവകാശ കമ്മീഷന്‍ ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.