സ്‌പോർട്‌സ് ഫൂട്ട്‍വെയറുകളാണ് പ്രധാനമായും ഇവിടെ നിർമിക്കുന്നത്. തയ്യലും, ഒട്ടിക്കലും മുതൽ ഷൂ നിർമ്മാണം വരെയുള്ള വിവിധ ഘട്ടങ്ങളിലെ അടിസ്ഥാനപരമായ കാര്യങ്ങളും ഈ പരിശീലനത്തിൽ പരിചയപ്പെടുത്തുന്നു. ഘട്ടം ഘട്ടമായാണ് പരിശീലനം. ഈ കേന്ദ്രത്തിൽ പരിശീലനം പൂർത്തിയാക്കിയ 5,500 പേർക്ക് ഇതിനകം തൊഴിൽ ലഭിക്കുകയും ചെയ്തു. പരിശീലനത്തിനു ശേഷം ജോലി ലഭിക്കുന്നവർക്ക് ഏകദേശം 25,000 മുതൽ 30,000 വരെ ശമ്പളം ലഭിക്കുമെന്ന് സ്ഥാപനം അവകാശപ്പെടുന്നു.
Also read-14 വർഷം പോലീസ് കോൺസ്റ്റബിൾ; ഇന്ന് യുപിയിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്
advertisement
ഈ ഫുട്‌വെയർ ക്ലസ്റ്റർ പരിശീലന കേന്ദ്രത്തിൽ 600 പേർക്ക് ഒരേസമയം പരിശീലനം നൽകാനാകും. സമീപ പ്രദേശങ്ങളിലെ തൊഴിൽ രഹിതരായ നിരവധി യുവാക്കൾക്ക് ഭാവിയിൽ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ കേന്ദ്രത്തിലെ പരിശീലനം സഹായകമാകുമെന്ന് ബിസിസിഐ സീനിയർ വൈസ് പ്രസിഡന്റ് നരേന്ദ്ര ചിക്കര അഭിപ്രായപ്പെട്ടു. അറിയപ്പെടുന്ന ഷൂ കമ്പനികളിൽ ജോലി ചെയ്യാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം ആളുകൾ വരുന്നുണ്ട്.
ബഹദൂർഗഡിലെ വ്യാവസായിക മേഖലയിലും ഫൂട്ട്‍വെയർ പാർക്കിലുമുള്ള നൂറുകണക്കിന് ഫാക്ടറികളിലാണ് ഷൂ നിർമ്മാണം നടക്കുന്നത്. രാജ്യത്തുടനീളമുള്ള തുകൽ ഇതര പാദരക്ഷകളുടെ 60 ശതമാനവും ഉല്പാദിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചെരുപ്പു നിർമ്മാണ ക്ലസ്റ്ററാണിത്. ഷൂസ്, ഫാൻസി ഹീൽസ്, ചെരിപ്പുകൾ, സ്ലിപ്പറുകൾ എന്നിവയെല്ലാം ഇവിടെ നിർമ്മിക്കുന്നുണ്ട്. ഹരിയാനയിലെ റോഹ്‌തക് പ്രദേശത്ത് 500 ഏക്കർ സ്ഥലത്ത് ഒരു വലിയ പാദരക്ഷ നിർമ്മാണ ക്ലസ്റ്റർ ഉടൻ സ്ഥാപിക്കാൻ പോകുകയാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
Also read- പീരിയോഡിക് ടേബിൾ സിലബസിൽ നിന്ന് ഒഴിവാക്കിയോ? NCERT പറയുന്നു
അതിനുള്ള സ്ഥലം അനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രണ്ട് പാദരക്ഷ നിർമ്മാണ കേന്ദ്രങ്ങൾ സ്ഥാപിതമായതിനാൽ ഉടൻ തന്നെ ഹരിയാന ഈ രംഗത്ത് കൂടുതൽ തൊഴിൽ നൽകുന്ന സംസ്ഥാനമായി മാറുമെന്നാണ് കരുതുന്നത്. കൂടാതെ ഫൂട്ട്‍വെയർ ഡിസൈനിംഗ് വ്യവസായത്തിൽ ഒരു കരിയർ ഉണ്ടാക്കിയെടുക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് മികച്ച പരിശീലനം നൽകാനും ഇവർ ശ്രമിക്കുന്നു.