പീരിയോഡിക് ടേബിൾ സിലബസിൽ നിന്ന് ഒഴിവാക്കിയോ? NCERT പറയുന്നു
- Published by:Vishnupriya S
- news18-malayalam
Last Updated:
10-ാം ക്ലാസ് സിലബസ് പരിഷ്കരിക്കുന്നതിലേക്ക് നയിച്ച കാരണങ്ങൾ ട്വീറ്റിലൂടെ എൻസിഇആർടി വിശദീകരിച്ചു
പത്താം ക്ലാസ് പാഠപുസ്തകങ്ങളിൽ നിന്ന് ആവർത്തനപ്പട്ടിക (പീരിയോഡിക് ടേബിൾ) നീക്കം ചെയ്തതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നതിനെ തുടർന്ന് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) വിശദീകരണവുമായി രംഗത്ത്. കോവിഡ്-19 മഹാമാരി കണക്കിലെടുത്ത് വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് ഈ മാറ്റമെന്നും പീരിയോഡിക് ടേബിൾ 11-ാം ക്ലാസ് പാഠപുസ്തകങ്ങളിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്നും കൗൺസിൽ വ്യക്തമാക്കി.
എൻസിഇആർടി ചില വിഷയങ്ങൾ ഒഴിവാക്കുകയോ ഭാഗികമായി നീക്കുകയോ ചെയ്‌തിട്ടുണ്ട്. 10-ാം ക്ലാസ് സിലബസ് പരിഷ്കരിക്കുന്നതിലേക്ക് നയിച്ച കാരണങ്ങൾ ട്വീറ്റിലൂടെ എൻസിഇആർടി വിശദീകരിച്ചു. “കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂൾ വിദ്യാർത്ഥികൾ ഓൺലൈനിലൂടെയും മറ്റ് രീതികളിലും പഠനം തുടരാൻ വളരെയധികം ബുദ്ധിമുട്ടി. അതാണ് സിലബസ് പരിഷ്കരിച്ച് ലളിതമാക്കാൻ എൻസിഇആർടിയെ പ്രേരിപ്പിച്ചത്“, എന്നാണ് വിശദീകരണം.
In class 10, chemical reaction; acids, bases & salts; metals & non-metals; carbon & its compounds have been covered. Students pursuing science in classes 11 and 12 will study the details of Periodic Classification of elements (Periodic table).
— NCERT (@ncert) June 1, 2023
advertisement
മൂലകങ്ങൾ, ചിഹ്നങ്ങൾ, സംയുക്ത രൂപീകരണം, ആറ്റങ്ങൾ, തന്മാത്രകൾ തുടങ്ങിയ അടിസ്ഥാന ആശയങ്ങൾ 9-ാം ക്ലാസിൽ ഉൾപ്പെടുത്തുമെന്നും എൻസിഇആർടിയുടെ വിശദീകരണത്തിലുണ്ട്. രാസപ്രവർത്തനങ്ങൾ, ആസിഡുകൾ, ബേസുകൾ, ലവണങ്ങൾ, ലോഹങ്ങൾ, ലോഹേതര വസ്തുക്കൾ, കാർബൺ , സംയുക്തങ്ങൾ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ പത്താം ക്ലാസ്സിലെ പാഠ്യപദ്ധതിയിലാണ് ഉൾപ്പെടുന്നത്. ആവർത്തന പട്ടിക സംബന്ധിച്ച വിശദമായ പഠനം 11, 12 ക്ലാസുകളിലെ സയൻസ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയെന്നും എൻസിഇആർടി അറിയിച്ചു.
വിഷയങ്ങൾ എല്ലാം പുനരവലോകനം ചെയ്യുകയും ഒരേ ക്ലാസിലെ വിഷയങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഉള്ളടക്കം മറ്റൊന്നിൽ ഓവർലാപ്പ് ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യും. എല്ലാ വിദ്യാർത്ഥികളുടെയും താൽപര്യാർത്ഥം അതാത് വിഷയങ്ങളിലെ വിദഗ്ധരിൽ നിന്നുമുള്ള അഭിപ്രായങ്ങൾ കൂടി പരിശോധിച്ച് എല്ലാ ക്ലാസുകളിലുമുള്ള പാഠപുസ്തകങ്ങളുടെ സമഗ്രമായ വിശകലനം നടത്തണമെന്നും കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
advertisement
കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന മെറ്റീരിയലുകൾക്ക് മുൻഗണന നൽകും. അധ്യാപകരുടെ ഇടപെടൽ കുറയ്ക്കുകയും സ്വയം പഠനത്തിന് വിദ്യാർത്ഥികളെ സഹായിക്കുന്ന വിഷയങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യും. അപ്രസക്തമോ കാലഹരണപ്പെട്ടതോ ആയ ഉള്ളടക്കം പുതുക്കിയ പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 03, 2023 10:14 AM IST